അന്ത്യലേപനമല്ല രോഗീലേപനം

ഫാ. ഡോ. തോംസണ്‍ റോബി:-
മനുഷ്യനെ ദൈവാനുഭവത്തിലേക്ക് നയിക്കുന്ന പ്രധാനപ്പെട്ട കര്മ്മങ്ങലാണ് കൂദാശകള്‍. ‘കൂദാശ’ എന്ന സുറിയാനി വാക്ക് ഹിബ്രു ഭാഷയിലുള്ള ‘കദഷ്’ (വേര്‍തിരികുക്ക, മുറിച്ചു മാറ്റുക) എന്ന മൂലപദത്തില്‍ നിന്നും രൂപം കൊണ്ടതാണ്. അശുദ്ധവും, മലിനവുമായവയില്‍ നിന്നും വേര്‍തിരിച്ച് മാറ്റി നിര്ത്തി തുടങ്ങിയ ആശയങ്ങള്‍ ഈ വാക്കിന് ലഭിക്കുന്നു. കൂദാശ എന്ന വാക്കിന് ശുദ്ധമാക്കല്‍, കൂദാശ ചെയ്യല്‍ തുടങ്ങിയ അര്ത്ഥങ്ങളുമുണ്ട്. സുറിയാനി ഭാഷയില്‍ ‘റാസ’ എന്നും ഗ്രീക്കില്‍ ‘മിസ്‌തേരിയോന്‍’ എന്നും, ലത്തീനില്‍ ‘സാക്രാമെന്തും’ എന്നിവയാണ് കൂദാശ എന്ന വാക്കിന് പകരമായി ഉപയോഗിക്കുന്നത്. മനുഷ്യനെ ശുദ്ധീകരണത്തിലേക്ക് നയിക്കുന്നത് കൂദാശകളിലൂടെയാണ്. ഇന്നത്തെ നിലയിലുള്ള ആകെ ഏഴു കൂദാശകള്‍ എന്ന കണക്കു വന്നത് പന്ത്രണ്ടാം നൂറ്റാണ്ടിലൂടെയാണ്. അന്ന് ജീവിച്ചിരുന്ന പീറ്റര്‍ ലൊംബാര്ട്് എന്ന ദൈവശാസ്ത്രജ്ഞനാണ് സാക്രമെന്തും എന്ന വാക്കിന്റെ ലിസ്റ്റില്‍ പെട്ടിരിക്കുന്ന പല ഘടകങ്ങളെയും അതില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടാണ് മാമ്മോദീസാ, സ്ഥൈര്യലേപനം, കുര്ബാന, കുമ്പസാരം, രോഗീലേപനം, പട്ടത്വം, വിവാഹം എന്നിങ്ങനെ അവയെ ഏഴായിനിജപ്പെടുത്തുകയും പരിമിതപ്പെടുത്തുകയും ചെയ്തത്. തുടര്ന്ന് ‍ ഫ്ളോറന്സ്  കൌണ്സിലും (1439) ട്രെന്റ് സുന്നഹദോസും (1545 – 63) ഈ വിഭജനത്തെ അംഗീകരിച്ചുറപ്പിക്കുകയും ചെയ്തു.
മലങ്കര സഭയുടെ ചിന്തയില്‍ ഏഴ് എന്ന് നിജപ്പെടുത്തുവാന്‍ കഴിയില്ലെങ്കിലും പ്രധാനപ്പെട്ടവ ഇവയാണ് എന്ന് അംഗീകരിക്കുന്നു. മറ്റു പല കൂദാശകളുണ്ടെങ്കിലും (വീട് കൂദാശ, വാഹന കൂദാശ മുതലായവ) ഒരു വ്യക്തിയെ സംബന്ധിച്ച് ഈ എഴ് കൂദാശകള്‍ പ്രധാനപ്പെട്ടതാണ്. ഈ കൂദാശകളില്‍ വളരെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒന്നാണ് രോഗീലേപനം. മശിഹായുടെ ചൈതന്യത്താല്‍ പൂരിതരായി അവിടുത്തെ പ്രവര്ത്തനം തുടര്ന്ന ശ്ലീഹന്മാര്‍ തൈലം പൂശലിലൂടെയും കൈ വയ്പ്പ് പ്രാര്ത്ഥനയിലൂടെയും അനേകര്ക്ക് സൗഖ്യം നല്‍കിയതിന്റെ  സഭയിലെ ഇന്നത്തെ തുടര്ച്ച്യാണ് രോഗീലേപനം. രോഗശാന്തി ലക്ഷ്യം വച്ച് കൊണ്ട് രോഗികളായ ക്രൈസ്തവര്ക്ക് നല്കുന്ന കൂദാശയാണ് രോഗീലേപനം. എന്നാല്‍ ആധുനിക കാലഘട്ടത്തില്‍ സൌക്യമെകുന്ന ഈ കൂദാശയെ ‘കൊല്ലുന്ന കൂദാശയായി’ അല്ലെങ്കില്‍ ‘അന്ത്യ കൂദാശ’ കണ്ടു തുടങ്ങിയത് ഈ കൂദാശയുടെ പ്രാധാന്യം കെടുത്തി കളഞ്ഞു.
അനുദിന ക്രൈസ്തവ ജീവിതത്തിനാവശ്യമായ പോഷണവും, ശക്തിയും നല്കുന്ന കൂദാശകളില്‍ ഒന്നാണിത്. രോഗാധീതരാകുന്ന വ്യക്തികള്ക്ക് ആവര്ത്തി ച്ചു സ്വീകരിക്കാവുന്ന കൂദാശകളാണിത്. എന്നാല്‍ പലപ്പോഴും ഒരു രോഗിയുടെ മരണാസന്നമായ അവസ്ഥയില്‍ മാത്രമേ ഈ കൂദാശ നല്കുവാന്‍ ബന്ധുക്കള്‍ ശ്രമിക്കാറുള്ളൂ. അതിനാല്‍ ക്രമേണ മരണാസന്നര്ക്ക് മാത്രം ഉള്ള ഒരു കൂദാശയായി വിശ്വാസികള്‍ ചിന്തിച്ചു തുടങ്ങി. ഇത് ശരിയല്ല, ഈ കൂദാശ അന്ത്യലേപനമല്ല മറിച്ച് രോഗീലേപനമാണെന്ന് നാം തിരിച്ചറിയണം. ദൈവകൃപയില്‍ പൂര്ണ്ണ വിശ്വാസമര്പ്പിച്ചു കൊണ്ട് ജീവിതത്തിലുണ്ടാകുന്ന ക്ലേശങ്ങളെയും, രോഗങ്ങളെയും, സഹനങ്ങളെയും സമചിത്തതയോടെ നേരിടുവാന്‍ ഒരുവനെ ഈ കൂദാശ ശക്തനാക്കുന്നതും, വിശ്വാസിക്ക് ധൈര്യം പകര്ന്നു നല്കുെന്ന അനുഭവമാണിത്.
ഈ കൂദാശയുടെ വേദപുസ്തക അടിസ്ഥാനം യാക്കോബ് ശ്ലീഹായുടെ ലേഖനം 5:14-15 വാക്യമാണ്. ‘നിങ്ങളില്‍ രോഗബാധിതനുണ്ടെങ്കില്‍, അവന്‍ സഭയിലെ പുരോഹിതന്മാരെ വിളിക്കട്ടെ. അവര്‍ അവനുവേണ്ടി പ്രാര്ത്ഥിക്കുകയും നമ്മുടെ കര്ത്താവിന്റെ നാമത്തില്‍ അവനെ തൈലം പൂശുകയും ചെയ്യട്ടെ. വിശ്വാസത്തോടെയുള്ള പ്രാര്ത്ഥന രോഗിയെ സുഖപ്പെടുത്തും. നമ്മുടെ കര്ത്താവ് അവനെ എഴുന്നേല്പ്പിക്കും. പാപം ചെയ്തിട്ടുണ്ടെങ്കില്‍ അവനു പൊറുതിയും ലഭിക്കും.’ ഇവിടെ വിവക്ഷിക്കുന്നത് വിശ്വാസപൂര്വ്വമുള്ള പ്രാര്ത്ഥനയും, തൈലാഭിഷേകവും വഴി ക്രിസ്തുവിന്റെനാമത്തില്‍ രോഗിക്ക് ശാരീരിക സൗഖ്യവും ആത്മീയാരോഗ്യവും ലഭിക്കുന്നു എന്നാണ്. അല്ലാതെ ഈ തൈലാഭിഷേകം മരണത്തിലേക്കുള്ള വാതിലാകുന്നു എന്നല്ല. വേദപുസ്തക പ്രമാണങ്ങളെ തെറ്റിദ്ധരിക്കുന്നത് ശരിയല്ല.
രോഗവും സഹനവും എക്കാലത്തും മനുഷ്യനെ അലട്ടിയിരുന്നു. ജീവിത ശക്തിയുടെ പൂര്ണ്ണതയാണ് ആരോഗ്യമെങ്കില്‍ ബാലഹീനതയുടെയും ദൌര്ബ ല്യത്തിന്റെയും അവസ്ഥയാണ് രോഗം. രോഗാവസ്ഥ എന്നത് പാപത്തിന്റെ ഫലമായാണ് ഉണ്ടാകുന്നത് എന്ന് യഹൂദര്‍ വിശ്വസിച്ചിരുന്നു. പഴയ നിയമ കാലത്ത് പ്രപഞ്ചത്തിലും മനുഷ്യ ജീവിതത്തിലുമുള്ള എല്ലാറ്റിനേയും ദൈവവുമായി ബന്ധിപ്പിച്ചു കാണുവാനുള്ള ശ്രമത്തില്‍ രോഗങ്ങളേയും ദൈവകല്പ്പിതങ്ങളായി ദര്ശിക്കുന്നു (പുറ 4:6). ദൈവത്തിന്റെ പരീക്ഷകളായും രോഗത്തെ കണ്ടിരുന്നു. (ഉദാ ഇയ്യോബ്, തോബിത്ത് മുതലായവ). എന്നാല്‍ പുതിയ നിയമത്തില്‍ തിരുത്തിക്കുറിക്കുന്നു. പാപത്തിന്റെ പരിണിത ഫലമായി രോഗത്തെ ക്രിസ്തു കണ്ടതിനാലാണ് തളര്‍വാത രോഗിയോട് ‘നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു’ ( മര്‍കോസ് 2:5) എന്ന് അരുളി ചെയ്തത്. അത്യന്തിക വിജയം ദൈവ ശക്തിയ്ക്ക് തന്നെയായിരിക്കും. അതുകൊണ്ടാണ് ക്രിസ്തു തന്നെ സമീപിച്ചവരോടൊക്കെ ‘നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ’ എന്ന് ചോദിച്ചത്. ഇങ്ങനെ വിശ്വാസത്തോടെയുള്ള അനുഭവമാണ് തൈലാഭിഷേകത്തില്‍ ആവശ്യമുള്ളത്. അതിനാലാണ് തൈലാഭിഷേകം സ്വീകരിക്കുന്ന വ്യക്തി സുബോധത്തോടെ ഇരിക്കുമ്പോള്‍ ആയിരിക്കണം അത് സ്വീകരിക്കുന്നത് എന്ന്‍ നിഷ്ക്കര്ഷിക്കുന്നത്. ബോധമില്ലാത്തപ്പോള്‍ നല്കേണ്ട ഒന്നല്ല ഈ കൂദാശ എന്ന്‍ വിശ്വാസികള്‍ അറിഞ്ഞിരിക്കണം. രോഗശാന്തിക്കായി തൈലമുപയോഗിക്കുന്ന പതിവ് പഴയ നിയമകാലത്ത് തന്നെ ഉണ്ടായിരുന്നു. ലേവ്യ 14:16-31 ല്‍ ‘കുഷ്ഠ രോഗികളുടെ ശുദ്ധീകരണത്തിനായി തൈലത്തില്‍ അവരെ അഭിഷേകം ചെയ്തിരുന്നതായി കാണുന്നു. തൈലത്തിന്റെ ശക്തിയെക്കുറിച്ച് ഏശയ്യ 1:6 ല്‍ പറയുന്നു തൈലത്തില്‍ ദൈവീക സാന്നിദ്ധ്യമാണ്‌ രോഗവിമുക്തിക്ക്‌ ഉപകരണമായി തൈലത്തെ മാറ്റുന്നത്. തൈലത്തെ പരിശുദ്ധാത്മാവിന്റെ പ്രതീകമായും കാണുന്നു. പുതിയ നിയമത്തിലും ഇതിനെ സാധൂകരിക്കുന്ന ചിന്തകള്‍ കാണാം. ശ്ലീഹന്മാര്‍ തൈലം പൂശി രോഗികളെ സുഖപ്പെടുത്തുന്നതായി മര്‍കോസ് 6:13 ല്‍ കാണുന്നു. ശ്ലീഹന്മാരെ നമ്മുടെ കര്ത്താവ് സുഖപ്പെടുത്തുവാനുള്ള അധികാരം നല്കി ഈ ദൗത്യം തുടരുവാന്‍ ഏല്പ്പിക്കുമ്പോള്‍ തൈലം പൂശാനുള്ള അനുവാദവും നല്കുകയായിരുന്നു. ക്രിസ്തു രോഗികളെ സുഖപ്പെടുത്തുകയും ചെയ്തിരുന്നു. ക്രിസ്തു അരുള്‍ ചെയ്ത നല്ല ശമരിയാക്കാരന്റെ ഉപമയിലെ സമരിയാക്കാരന്‍ എണ്ണയും വീഞ്ഞുമുപയോഗിച്ച് കവര്ച്ചക്കാരാല്‍ ആക്രമിക്കപ്പെട്ട മനുഷ്യനെ ശുശ്രൂഷിച്ചതായി കാണുന്നു’ (ലൂക്കോസ് 10:34). യഹൂദ പാരമ്പര്യത്തില്‍ തൈലാഭിഷേകത്തിനു രോഗശാന്തിയുമായി ഉണ്ടായിരുന്ന ബന്ധമായിരുന്നിരിക്കണം രോഗീലേപനം ആദിമകാലം മുതല്‍ സ്വീകരിക്കുവാനുള്ള പ്രേരകഘടകം.
രോഗത്തിന്റെ സൗഖ്യം പ്രധാനം ചെയ്യുവാന്‍ തൈലത്തിനുള്ള പ്രസക്തി നാം ചിന്തിച്ചു. ഈ വസ്തുതയാണ് യാക്കോബ് തന്റെ ലേഖനത്തിലൂടെ സ്വീകരിച്ചത്. കര്ത്താവ് ശിഷ്യന്മാരെ ഭരമേല്പ്പിെച്ച അധികാരങ്ങളില്‍ ഒന്നായ രോഗികള്ക്കുള്ള രോഗശാന്തി വരം ഇന്നും അപ്പോസ്തോലിക പിന്തുടര്ച്ചയുടെ ക്രമീകരണമായ പുരോഹിത സ്ഥാനിക്ക് നല്കുന്നതായും ഈ ലേഖനം വരച്ച് കാട്ടുന്നു. അവര്‍ തൈലം പൂശി പ്രാര്ത്ഥിക്കുമ്പോള്‍ രോഗികള്ക്ക് പൂര്ണ്ണ സൗഖ്യം ദൈവം പ്രദാനം ചെയ്യും എന്നത് വസ്തുതയാണ്. വേദനയുടെയും സഹനത്തിന്റെ്യും തിന്മകളില്‍ നിന്നും മനുഷ്യനെ വിമോചിപ്പിക്കുവാന്‍ ദൈവം ഇറങ്ങി വന്നിരിക്കുന്നത് എന്ന സത്യം ഈ കൂദാശയില്‍ കൂടി വെളിവാക്കുന്നു. രോഗമോ, വാര്ദ്ധ്യ മോ മറ്റു ശാരീരിക ബുദ്ധിമുട്ടുകളോ നിമിത്തം ആരെങ്കിലും പ്രയാസപ്പെടുന്നെങ്കില്‍ തീര്‍ച്ചയായും  ആ വ്യക്തിയ്ക്ക് ഈ കൂദാശ സ്വീകരിക്കുവാന്‍ കഴിയും. ഇതിനു പ്രത്യേക സമയമോ, കാലമോ ഇല്ല. രോഗി എപ്പോള്‍ ആഗ്രഹിക്കുന്നുവോ അപ്പോള്‍ ഇത് സ്വീകരിക്കാവുന്നതേ ഉള്ളു.
രോഗത്തിന്റെ അവസ്ഥയില്‍ അഭയം തേടേണ്ടത് ദൈവത്തിലാണ്. ജീവന്റെ നാഥനായ ക്രിസ്തുവിന്റെ അനുഗ്രഹം നേടുവാനും രോഗികള്ക്ക് പൂര്ണ്ണ സൗഖ്യം തേടുവാനും ഈ കൂദാശ സഹായിക്കുന്നു. ആത്മാവിന്റെ രക്ഷയ്ക്ക് ശാരീരിക സൗഖ്യം നേടുവാനും ഈ കൂദാശ വഴിയായി കഴിയും. വൈദ്യശാസ്ത്രം കൈയൊഴിയുമ്പോള്‍ നല്കേണ്ട ഒരു കൂദാശയല്ല ഇത്. ചികിത്സയുടെയും രോഗീപരിചരണത്തിന്റേയും തുടര്‍ച്ചയും പൂര്ണവുമാണിത്. രോഗിയെ പരിചരിക്കുന്നവര്ക്കും , സ്നേഹിക്കുന്നവര്ക്കും രോഗിയോട് തങ്ങള്ക്കു്ള്ള സ്നേഹവും ദൈവത്തിലുള്ള തങ്ങളുടെ വിശ്വാസവും പ്രകടിപ്പിക്കാനുള്ള മാര്ഗ്ഗ മായി ഇത് മാറുന്നു. രോഗികള്ക്ക് സൌഖ്യമേകി സഞ്ചരിച്ച ക്രിസ്തുവിനെ ജനമധ്യത്തില്‍ അനുഭവവേദ്യമാക്കാനുള്ള അവസരമാണ് രോഗീലേപന കൂദാശ. ഇത് മരണാസന്നര്ക്കു്വേണ്ടി മാത്രമുള്ള ഒരു കൂദാശയല്ല. രോഗങ്ങളില്‍ നിന്ന്‍ വിമുക്തി നേടാന്‍ ആഗ്രഹിക്കുന്ന ഏതു വ്യക്തിക്കും ഏത് സമയത്തും ഈ കൂദാശ സ്വീകരിക്കുവാന്‍ കഴിയും എന്ന്‍ നാം അറിഞ്ഞിരിക്കണം. നമ്മുടെ അഭയകേന്ദ്രമായ ലോകരക്ഷകനായ ക്രിസ്തു അനര്ത്ഥങ്ങളില്‍ നിന്ന്‍, രോഗങ്ങളില്‍ നിന്ന്‍ നമ്മെ രക്ഷിക്കുമെന്ന ദൃഡവിശ്വാസത്തോടെ ഈ കൂദാശ സ്വീകരിക്കുവാന്‍ അവന് കഴിയും എന്ന്‍ വിശ്വസിക്കണം. അങ്ങനെ വിശ്വസിക്കുന്നവന് മൂപ്പന്മാരെ വരുത്തി തൈലം പൂശി രോഗസൌഖ്യം നേടുവാന്‍ കഴിയും. ഇത് അന്ത്യലേപനമല്ല മറിച്ച് രോഗീലേപനമാണന്ന തിരിച്ചറിവ് നമുക്കുണ്ടാകുവാന്‍ ഇടയാകട്ടെ.