ഉത്ഥിതരാകാം

ലിസ്സ ജോര്ജ്ജ്:-
ഉത്ഥാന തിരുനാളിന്റെ മഹാസന്തോഷത്തിലേയ്ക്ക് നാം നടന്നടുക്കുകയാണല്ലോ; ഉയര്പ്പിന്റെ ഈ നവോന്മേഷം നമ്മുടെ ഹൃദയങ്ങളില്‍ യഥാര്ത്ഥത്തില്‍ നിറയുന്നുണ്ടോ? ജ്ഞാനസ്നാനം സ്വീകരിച്ച ഓരോ ക്രിസ്ത്യാനിയും പാപത്തെ തകര്ത്ത് ഉയര്പ്പിന്റെ ആനന്ദത്തെ സ്വന്തമാക്കാന്‍ വിളിക്കപ്പെട്ടവരാണ്. ഇപ്രകാരം ആത്മ സന്തോഷമുള്ള ജീവിതം നയിക്കുന്നതിലൂടെയാണ് ക്രിസ്ത്യാനിയെ തിരിച്ചറിയേണ്ടത്. അനുദിന ജീവിതത്തിന്റെ കുരിശെടുത്ത് യേശുവിന്റെ പിന്നാലെ പ്രത്യാശയോടെ നാം ചെന്നെത്തുന്നത് പുനരുത്ഥാനത്തിന്റെ സന്തോഷത്തിലാണ്. ‘യേശുവിനെ മരിച്ചവരില്‍ നിന്ന് ഉയര്പ്പിച്ചവന്റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നുണ്ടെകില്‍ യേശു ക്രിസ്തുവിനെ ഉയര്പ്പിച്ചവന്‍ നിങ്ങളുടെ മര്ത്യ ശരീരങ്ങള്ക്കും നിങ്ങളില്‍ വസിക്കുന്ന തന്റെ് ആത്മാവിനാല്‍ ജീവന്‍ പ്രദാനം ചെയ്യും’ (റോമ 8:11).
ഈ ദിവസങ്ങളില്‍ പുനരുത്ഥാനത്തിന്റെ ആനന്ദം യത്ഥാര്ത്ഥത്തില്‍ നാം അനുഭവിക്കുന്നുണ്ടെങ്കില്‍ അതിന്റെ അര്ത്ഥം നാം പാപത്തില്‍ നിന്നും വിമുക്തി നേടി ആത്മസന്തോഷം അനുഭവിക്കുന്നുണ്ട് എന്നാണ്. ഇപ്പോഴും എന്റെ് ഉള്ളില്‍ ദു:ഖമുണ്ടെങ്കില്‍, നിരാശയുണ്ടെങ്കില്‍ എന്തിനു ജീവിക്കണം എന്ന ചിന്തയുണ്ടെങ്കില്‍, ഉള്ളതുകൊണ്ട് ഒന്നും എന്റെ് മനസ്സ് തൃപ്തിപ്പെടുന്നില്ലെങ്കില്‍ അതിനര്ത്ഥം ഇപ്പോഴും ഞാന്‍ പാപത്തിന് അടിമയാണ് എന്നത്രേ. പരിശുദ്ധാത്മാവിന്റെ് അഭിഷേകമുണ്ടങ്കില്‍ മാത്രമേ നമുക്ക് സ്വര്ഗ്ഗീയാനന്ദം ഈ ലോകത്തില്‍ അനുഭവവേദ്യമാകയുള്ളു. അപ്പോള്‍ നാം പുനരുത്ഥാനത്തിന്റെ മക്കളാണ്. കുരിശു മരണത്തെ ജയിച്ച യേശു നമ്മുടെ കര്ത്താവും ദൈവവും ആകുമ്പോഴേ നമുക്ക് പുനരുത്ഥാനത്തിന്റെ മഹത്വവും, മഹിമയും അനുഭവിക്കുവാന്‍ കഴിയു!
വരാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോള്‍ ഇന്നിന്‍റെ കഷ്ടതകള്‍ നിസ്സാരമത്രേ (റോമ 8:18). കഷ്ടതയില്ലാതെ, കുരിശില്ലാതെ ഉത്ഥാനമില്ല. അതുകൊണ്ടാണ് കൂടുതല്‍ സഹനങ്ങള്അനുഭവിക്കുന്നവര്ക്ക് കൂടുതല്‍ കൃപകള്‍ ലഭിക്കുന്നത് നാം കാണുന്നത്. ക്രിസ്തീയ വിശ്വാസത്തില്‍ അടിസ്ഥാന ശിലയാണ് യേശുവിന്റെ് പുനരുത്ഥാനം! അടച്ചുപൂട്ടി മുദ്രവച്ച കല്ലറകളെ തട്ടിതുറന്ന് പുറത്ത് വന്ന് ജനപദങ്ങള്ക്ക് ദൃശ്യവിസ്മയമാകുവാന്‍ ക്രിസ്തു. കാവല്‍ നിന്ന കേവല മനുഷ്യനെ അര്ദ്ധപ്രജ്ഞനാക്കിക്കൊണ്ട് ദൈവത്വം തെളിയിച്ച സൃഷ്ടാവ്! പരിപൂര്ണ്ണ് മനുഷ്യനും, പരിപൂര്ണ്ണ ദൈവവും എന്ന്‍ വിളിച്ചു പറയുന്നു.
വി. പൗലോസ് ശ്ലീഹ 1 കൊരിന്ത്യര്ക്ക് എഴുതിയ ലേഖനം 15 ന്റെ് 17 ല്‍ പറയുന്നു. ‘ക്രിസ്തു ഉയര്പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ നിങ്ങളുടെ വിശ്വാസം നിഷ്ഫലമാണ്.’ ഇതേ ലേഖനത്തില്‍ 19 ആം വചനത്തിലൂടെ പൗലോസ് ശ്ലീഹ നമ്മെ ഓര്മ്മപ്പെടുത്തുന്നു ‘നാം ഈ ജീവിതത്തിന് വേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരേയുംകാള്‍ നിര്ഭാഗ്യരാണ്.’ ഇക്കാലഘട്ടത്തില്‍ പഴയകാലങ്ങളെ അപേക്ഷിച്ച് ആത്മീയ പ്രസ്ഥാനങ്ങള്‍ വളരുന്നു. ആത്മീയാന്വഷണങ്ങള്‍ വളരുന്നു. എങ്കിലും നാം വിശദമായി നമ്മോട് ചോദിക്കേണ്ടിരിക്കുന്നു. ബാഹ്യപ്രകടനങ്ങല്ക്കപ്പുറം എന്നിലെ ആത്മീയ മനുഷ്യന്‍ എത്ര വലുതായി. എന്റെ് ലോകമോഹങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയുള്ള നെട്ടോട്ടങ്ങള്ക്കിടയില്‍ എന്റെ യേശു എന്റെ ഉള്ളില്‍ അനുദിനം വളരുന്നുണ്ടോ? ഈ പ്രായത്തിനിടയ്ക്ക് എത്രയെത്ര ഈസ്റ്ററുകള്‍, നോമ്പാചാരണങ്ങള്‍, പെസഹാനുഭവങ്ങള്‍ കടന്നു പോകുന്നു എന്നാല്‍ ക്രിസ്തുവിലുള്ള എന്റെ വിശ്വാസം, ക്രിസ്തുവിനുവേണ്ടിയുള്ള സമര്പ്പണം, വചനത്തിനുവേണ്ടിയുള്ള എന്റെ ദാഹം, മറ്റുള്ളവരുടെ ദാഹം ശമിപ്പിക്കാനുള്ള എന്റെ് അദ്ധ്വാനങ്ങള്‍ ഫലം പുറപ്പെടുവിക്കാനുള്ള സഹനങ്ങള്‍, ഇവ മുരടിച്ചു നില്‍ക്കുകയാണോ അതോ ഒരു ഉയര്പ്പിന്റെ സ്വര്ഗ്ഗ ശക്തിയില്‍ എനിക്കഭിമാനിക്കാന്‍ കഴിയുന്നുണ്ടോ?
പിതാവിനോടുള്ള വിധേയത്വവും പിതാവുമായുള്ള നിരന്തര ബന്ധവും യേശു എപ്പോഴും തുടര്ന്നുകൊണ്ടിരുന്നത് പോലെ ദൈവവുമായുള്ള നിരന്തരബന്ധം പ്രാര്ത്ഥനയിലൂടെയും ദൈവത്തോടുള്ള വിധേയത്വം സഭയുമായുള്ള കൌദാശികപരമായ അടുപ്പത്തിലും നാം സൂക്ഷിക്കണം. യേശുവിനോട് ചേര്ന്നുള്ള ജീവിതം സന്തോഷം മാത്രമാണെന്ന് നാം കരുതരുത് പിന്നെയോ കുരിശുകളും, സഹനങ്ങളും കൂട്ടിനുണ്ടാവും. അതിനെ തോളിലേറ്റി ക്രൂശിതനോട് ചേര്ന്നു നടക്കുമ്പോഴാണ് പുനരുത്ഥാനത്തിന്റെ ആനന്ദം അനുഭവവേദ്യമാകുന്നത്. ഈ ഉയിര്പ്പ് ഒരു കേട്ടു കഥയല്ല, ഒരു ചരിത്രസംഭവവും, വിശ്വാസസത്യവുമാണ്. ഉത്ഥിതനായ യേശുവേ എന്നില്‍ വന്നു നിറയണമേ എന്നേയും ആത്മാവില്‍ പുതുശക്തിയാല്‍ ഉയിര്പ്പിക്കണമേയെന്നു നമുക്ക് പ്രാര്ത്ഥിതക്കാം…