കൂട്

സഖേര്‍:-
‘വിശ്വസിച്ചവരുടെ കൂട്ടം ഏക ഹൃദയവും ഏക മനസ്സും ഉള്ളവരായിരുന്നു; തനിക്കുള്ളത് സ്വന്തമെന്നു ആരും പറഞ്ഞില്ല, സകലവും അവര്‍ക്ക് പൊതുവായിരുന്നു.’ (അപ്പോ പ്ര 4:32).
സൂഫി പറഞ്ഞ ഒരു കഥയില്‍ തുടങ്ങാം. കച്ചവടക്കാരനായ ഒരറബിയുടെ കഥയാണ്‌. സംസാരിക്കുന്ന ഒരു കിളിയെ അയാള്‍ കൂട്ടില്‍ വളര്ത്തി യിരുന്നു. ഒരു തവണ കച്ചവടത്തിനായി ഇന്ത്യയിലേക്ക് പോകാനൊരുങ്ങി. കിളിയുടെ ജന്മനാട് ഇന്ത്യയാണ്. താന്‍ പോയി വരുമ്പോള്‍ എന്ത് കൊണ്ടുവരണമെന്ന് അയാള്‍ കിളിയോടാരാഞ്ഞു. ‘എന്നെ സ്വതന്ത്രയാക്കുക’ പക്ഷിപറഞ്ഞു. അയാള്‍ അതിനുസമ്മതിച്ചില്ല. ഉടന്‍ കിളിപറഞ്ഞു. ‘ഇന്ത്യയിലെത്തുമ്പോള്‍ വനത്തില്‍ പോകണം. അവിടെയുള്ള എന്റെ സ്നേഹിതരോട്പറയണം. ഞാനിവിടെ സ്വര്ണ്ണ കൂട്ടില്‍ സുഖമായികഴിയുന്നുവെന്ന്.’
കച്ചവടക്കാരന്‍ അപ്രകാരം ചെയ്തു. അയാള്‍ കാടിനുള്ളിലെത്തി കിളിയുടെ വാക്കുകള്‍ ഉച്ചത്തില്‍ പറഞ്ഞയുടനെ ഒരു വനക്കിളി ബോധമറ്റ്‌ മരക്കൊമ്പില്‍ നിന്ന് തറയിലേക്ക് വീണു. താന്‍ വളര്ത്തുന്ന പക്ഷിയെപ്പോലെയാണ്. തന്റെ കിളിയുടെ ഇണയാവും എന്നയാള്‍ കരുതി. ഈ പക്ഷിയുടെ മരണത്തിന് താന്‍ കാരണമായല്ലോ എന്ന് ഓര്ത്ത് ദു:ഖിക്കുകയും ചെയ്തു.
അയാള്‍ സ്വദേശത്ത് മടങ്ങിയെത്തി. ഇന്ത്യയില്‍ നിന്നുള്ള വാര്ത്ത കേള്ക്കാന്‍ ആകാംഷയോടെയാണ് കിളി കാത്തിരുന്നത്. അയാള്‍ വ്യവസനത്തോടെ പറഞ്ഞു. ‘ഒരശുഭ വാര്ത്തയുണ്ട്, പറയാന്‍ എനിക്ക് ഭയമുണ്ട്. നീ ഇവിടെ കാഞ്ചനക്കൂട്ടിലാണെന്ന വിവരം അറിയിച്ചത് കേട്ടപ്പോള്‍ നിന്നെപ്പോലുള്ള ഒരു കിളി മരിച്ചു വീണു. ഇത് പറഞ്ഞു തീര്ന്നതും കൂട്ടിനുള്ളിലെ കിളിയും മരിച്ചതുപോലെ വീണു. ഇണക്കിളിയുടെ മരണ വാര്ത്ത തന്റെ കിളിയേയും മരണത്തിലേക്ക് നയിച്ചത് ഓര്ത്ത് അയാള്‍ അതിവ ദു:ഖിതനായി. വലിയ സങ്കടത്തോടെ കിളിയെ കൂട്ടില്‍ നിന്ന് എടുത്ത് ജനാലയിലൂടെ പുറത്തേക്കിട്ടു. പെട്ടന്ന്‍ കിളി ഉയര്ന്ന് പറന്ന് ഒരു മരക്കൊമ്പിലിരുന്ന് യജമാനനെ വിളിച്ചു പറഞ്ഞു. ‘നന്ദി, എന്നെ സ്വതന്ത്രമാക്കിയത്തിന് കൂട്ടില്‍ മരിച്ചവനാകുക; സ്വാതന്ത്ര്യം നേടുക എന്ന സന്ദേശം ഇവിടെ എത്തിച്ചുതന്നതിനും, പിന്നാലെ അതിരറ്റ സ്വാതന്ത്രത്തിലേക്ക് ചിറകുവിരിച്ച് അത് പറന്നുയര്ന്നു.’
ലോകം ഇത്തിരി വലിയ ഒരു കൂടാണെന്നു കരുതുക. ലോകത്തിന്റെ് പാടങ്ങള്‍ക്കു മരിച്ചവരാകുന്നവരെ കുറിച്ച് ഏറെ വാചാലരാകുന്നുണ്ട് അപ്പോസ്തോലന്മാര്‍. ലോക സ്നേഹം ദൈവത്തോടുള്ള ശത്രുത്വമാണെന്ന് വരെ പറയുന്നുണ്ട്. ഈ പെരുംകൂടിനുള്ളില്‍ വച്ച് ഒരു മരണം നാം സ്വീകരിച്ചതാണ്‌. വിശുദ്ധസ്നാനം എന്നാണ് ആരാധനാഭാഷയില്‍ അതിനെ പറയുക. പാപശരീരത്തോടുള്ള വിടപറയലാണ് അത്. ഈ മരണം ക്രിസ്തുവില്‍ സ്വതന്ത്രരാക്കുന്നതാണ്. ശ്ലൈഹിക ലേഖനത്തില്‍ അത് വ്യക്തമാണ്. ‘പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതില്‍ ജീവിക്കുന്നത് എങ്ങനെ? അല്ല, ക്രിസ്തുവിനോട് ചേരുവാന്‍ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ് മരണത്തില്‍ പങ്കാളികളാകുവാന്‍ സ്നാനമേറ്റിരിക്കുന്നുവെന്ന് നിങ്ങള്‍ അറിയുന്നില്ലയോ? നാം ഇനി പാപത്തില്‍ അടിമപ്പെടാതവണ്ണം പാപശരീരത്തിനു നീക്കം വരേണ്ടതിനു നമ്മുടെ പഴയ മനുഷ്യന്‍ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നും നാം അറിയുന്നു. അങ്ങനെ മരിച്ചവര്‍ പാപത്തില്‍ നിന്നും മോചനം പ്രാപിച്ചിരിക്കുന്നു.’ (റോമര്‍ 6). സ്വാതന്ത്രത്തിനായാണ് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കുന്നത്. അടിമനുകത്ത്തിലേക്ക് ഇനി ഒരു മടക്കമില്ല. മരണം നിത്യമായ ചില ഉപേക്ഷകളുടെ സമാഹാരമാണ്. നാം വിട്ടുകളെയെണ്ടത് ചിലത് ഇനിയും നമ്മെ അകപ്പെടുത്തുന്നുണ്ട്. ‘ആകയാല്‍, ദുര്നടപ്പ്, അശുദ്ധി, അതിരാഗം, ദുര്‍മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം, ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിന്‍’ (കൊലോസ്സ്യര്‍ 3:5).
ക്രിസ്തു പറയുമ്പോഴാണ് കാര്യങ്ങള്‍ എളുപ്പം ഗ്രഹിക്കനാവുക. ‘ആമ്മേന്‍, ആമ്മേന്‍, ഞാന്‍ നിങ്ങളോട് പറയുന്നു; ഗോതമ്പുമണി നിലത്ത് വീണു ചാകുന്നില്ല എങ്കില്‍ അത് തനിയെ ഇരിക്കും. ചത്തുവെങ്കിലോ വളരെ വിളവുണ്ടാകും. തന്റെ ജീവനെ സ്നേഹിക്കുന്നവന്‍ അതിനെ കളയും. ഇഹലോകത്തില്‍ തന്റെ ജീവനെ പകയ്ക്കുന്നവന്‍ അതിനെ നിത്യജീവനായി സൂക്ഷിക്കും’ (യോഹ 12:24).
ഇത്രയെല്ലാം കേട്ടിട്ടും ‘എന്റെ കൂട്’ എന്നെ വല്ലാതെ ഭ്രമിപ്പിക്കുന്നു. സമ്പാദ്യങ്ങളത്രയും കൂട്ടിവെച്ചിരിക്കുന്നത്‌ അതിലാണ്. എന്റെ പരിചയം അത്രയും ഇതിനുള്ളിലാണ്. എന്റെ വിശപ്പുകല്ക് തീര്പ്പുണ്ട്; അവ അവസാനിക്കുന്നില്ലെങ്കിലും! ഒരൊറ്റ കുറവ് നിനക്കുണ്ട്‌. നിനക്കുള്ളതൊക്കെയും വിറ്റ് ദരിദ്രന്മാര്ക്ക് പകുത്തു കൊടുക്കുക; എന്നാല്‍ സ്വര്ഗ്ഗ ത്തില്‍ നിനക്ക് നിക്ഷേപമുണ്ടാകും; പിന്നെ വന്ന് എന്നെ അനുഗമിക്കുക. (ലൂക്കോസ് 18:22).
ഇങ്ങനെ കേട്ടാല്‍ ആരാണ് കരയാതിരിക്കുക. ഇനിയും ഒടുങ്ങാത്ത മോഹകൊട്ടാരങ്ങളോര്ത്ത് എന്നില്‍ ദു:ഖം പെരുകുന്നു. വിമോചനത്തിന്റെ മരുഭൂപ്രയാണത്തിനിടയില്‍ പലവട്ടം ഇടറുന്നു. ഫറവോയുടെ കൊട്ടാരവും രുചിഭേദങ്ങളും എന്നെ കൊതിപ്പിക്കുന്നു. ഖജനാവുകളും സിംഹാസനങ്ങളും കണ്ണില്‍ നിന്ന്‍ മായുന്നതേയില്ല. ഒന്നും തിര്‍ത്ത്ഉപേക്ഷിക്കാന്‍ മനസ്സാകുന്നില്ല. മരണത്തോടുള്ള സ്നേഹമാണ് സന്യാസം എന്ന് കേട്ടത് മനപ്പൂര്വ്വം മറക്കുന്നു. എത്രയോ തവണ കുമ്പസാരക്കൂട്ടില്‍ മന്ത്രിച്ചിട്ടുള്ള ഒരു പാപം ഉണ്ട്. അത് പരസ്യമായി ഏറ്റുപറയേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ദൈവമേ, സമ്പൂര്ണ്ണ അനുതാപത്തിനുള്ള വിമുഖത ഇന്നും എന്നെ പിന്തുടരുന്നു. ഉവ്വ്, ഈ കൂടിനോട് മരണം പ്രഖ്യാപിക്കാനുള്ള കരുത്ത് ഇനിയും ആയിട്ടില്ല.! എന്നെ അകപ്പെടുത്തിയിരിക്കുന്ന അഴികള്‍ ഏറെയാണ്‌. ദുരഭിമാനം ഉണ്ട്. ആത്മപ്രശംസയുണ്ട്, അസൂയയും ദോഷം പറച്ചിലുമുണ്ട്. ധാര്ഷ്ട്യവും പരനിന്ദയും ഉണ്ട്. കാപട്യവും അനുസരണക്കേടും ഉണ്ട്. എന്നാണ് ഇതില്‍ നിന്നൊക്കെ ഒരു മോചനം ഉണ്ടാവുക. ഇവയോടുള്ള സഖിത്വം എപ്പോഴാണ് അവസാനിക്കുക? ലോകത്തിനു മരിക്കാനാവുക? അറിയില്ലെനിക്ക്‌!
സ്വപനം കാണേണ്ടത് പുതിയ ആകാശത്തെയാണ്. ഉന്നതമായ കിനാവുകള്‍ സൃഷ്ടിക്കുന്നത് അത്ഭുതകരമായ ഊര്ജ്ജമാണല്ലോ! സത്യത്തില്‍, ഈ ലോകത്തില്‍ ജീവിക്കാനല്ല, ലോകത്തിന് മരിക്കാനാണ് അധികം ധൈര്യം വേണ്ടത്.
ഒരു ഉയര്ന്ന മരക്കൊമ്പിലിരുന്നു അല്പരനേരം ധ്യാനിക്കുക. ‘ലോകത്തേയും ലോകത്തിലുള്ളതിനേയും സ്നേഹിക്കരുത്. ഒരുവന്‍ ലോകത്തെ സ്നേഹിക്കുന്നുവെങ്കില്‍ അവനില്‍ പിതാവിന്റെ സ്നേഹമില്ല. ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളത് എല്ലാം പിതാവില്‍ നിന്നല്ല, ലോകത്തില്‍ നിന്നത്രേ ആകുന്നു. ലോകവും അതിന്റെ മോഹവും ഒഴിഞ്ഞു പോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ, എന്നേക്കും ഇരിക്കുന്നു.’ (1 യോഹ 2:15, 16).