ചീവീട്

ഫാ. ഗീവര്ഗ്ഗീസ്, വള്ളിക്കാട്ടില്‍

യിരമ്യ 15:19 ‘നീ അധമമായത് ഒഴിച്ച് ഉത്തമമായത് പ്രസ്ഥാവിച്ചാല്‍ നീ എന്റെയ വായ്‌ പോലെയാകും.’
ചീവീടിനെക്കുറിച്ച് ഒരു കഥ കേട്ടിട്ടുണ്ട്. വയനാട്ടുകാരി ഒരു അമ്മച്ചി പറഞ്ഞ കഥയാണ്‌. വയനാടന്‍ കാടുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ ചീവീടുകള്‍ കൂട്ടമായി ചിലയ്ക്കുന്ന ശബ്ദം കേള്ക്കാം . കാത് തുളയ്ക്കും വിധം ശബ്ദം പുറപ്പെടുവിക്കുന്ന ഈ പ്രാണിയുടെ ശരീരം മനുഷ്യന്റെ തള്ളവിരലിന്റെ അത്രയേ വരൂ. ഈ ഇത്തിരി പൊന്നന്റെ ഉള്ളില്‍ നിന്ന് എങ്ങനാ ഇത്ര വലിയ ശബ്ദം പുറപ്പെടുന്നത്? ശരീരത്തിന്‍റെ ഉള്ള് പൊള്ളയായതിനാല്‍ വാ തുറന്ന് വയറിന്റെര ഭാഗം അമര്ത്തി പ്പിടിച്ച് പുറത്തേക്ക് ശ്വാസം തള്ളുമ്പോഴാണത്രെ വിസിലുതുന്നതുപോലെ ഉള്ള ഈ ശബ്ദം പുറപ്പെടുന്നത്. കഥയുടെ അവസാനമാണ് രസം. ഇപ്രകാരം സര്വ്വപശക്തിയോടെ സ്വരം പുറപ്പെടുവിക്കുന്ന ഈ പ്രാണി ചിലച്ച് ;ചിലച്ച് അവസാനം വയര്‍ പൊട്ടി ചത്ത് പോകുമത്രേ. അങ്ങനെ വയറ് പൊട്ടി ചത്തുകിടക്കുന്ന ചില ചീവീടുകളേയും ആ വയനാടന്‍ യാത്രയില്‍ അമ്മച്ചി കാണിച്ചു തന്നു.
മനുഷ്യരിലും ഈ ചീവീടിന്റെ സ്വഭാവമുള്ള ചിലരുണ്ട്. അന്ത്യം വരെ ചിലച്ചു തീര്ക്കു ന്ന ചില ജീവിതങ്ങള്‍. അല്ലെങ്കില്‍ ചിലച്ചു ചിലച്ചു മരിച്ചു പോകുന്ന ചില മനുഷ്യര്‍. ചിലരെ നമുക്കൊന്ന് പരിചയപ്പെടാം. ചുവടെ ചേര്ക്കുനന്ന സ്വഭാവക്കാരോട് നിങ്ങളുടെ സ്വഭാവത്തിന് വല്ല സാമ്യവും തോന്നിയാല്‍ അത് യാദൃശ്ചികമല്ല. അതുകൊണ്ട് തന്നെ തിരുത്താ നൊരുങ്ങുന്നതാകും ഉത്തമം.
• എപ്പോഴും ചിലയ്ക്കുന്നവര്‍
ചിലരുടെ സ്വഭാവമാണത്. മാറ്റിയെടുക്കാന്‍ പ്രയാസം. ഇത്തരക്കാരുടെ ഉള്ളില്‍ ഒന്നുമുണ്ടാകില്ല. ഉള്ളിലുള്ളതെല്ലാം പുറത്ത് പറഞ്ഞുകൊണ്ടിരിക്കും. ഈ സ്വഭാവം അവര്ക്ക്വ ഗുണവും, ദോഷവും സൃഷ്ടിക്കും. ആവശ്യമില്ലാത്തത് ആവശ്യമില്ലാത്തിടത്ത് ആവശ്യത്തിലധികമായി അവതരിപ്പിക്കും. അത് ചിലരെ മുറിപ്പെടുത്തും… ചിലരെ സുഖിപ്പിക്കും… ചിലര്‍ ഈ സ്വഭാവത്തെ മുതലെടുക്കും. ഈ സ്വഭാവത്തെ ഉള്ക്കൊവള്ളാനും സ്വീകരിക്കുവാനും മനസ്സുള്ള ആള്‍ അല്ല ഇവരുടെ ജീവിത പങ്കാളിയെങ്കില്‍ കുടുംബം തകരാനും ഇത് മതി. എന്നാല്‍ ഉള്ളില്‍ ഒന്നും ഒതുക്കി വയ്ക്കാതെ എല്ലാം തുറന്ന് പറയുന്ന ആള്‍ ആണ് എന്റെബ പങ്കാളിയെന്നു കരുതിയാല്‍ കുടുംബം സ്വര്ഗ്ഗ മാകാനും ഇതു മതി.
• കാര്യമറിയാതെ ചിലക്കുന്നവര്‍
അടുത്തകാലത്ത് കാണുന്ന കുടുംബ പ്രശ്നങ്ങളില്‍ പലതും കാര്യമറിയാതെ രൂപപ്പെടുന്നവയാണ്. ജോലി കഴിഞ്ഞ് വീട്ടില്‍ വരുന്ന ഭര്ത്താൂവ് കോപിക്കുന്നത് ജോലി സ്ഥലത്തെ പ്രശ്നങ്ങള്‍ കൊണ്ടാകാം. ഇവിടെ ഭാര്യ പറയുന്നു അദ്ദേഹം കോപിച്ചത് എന്നെ ഇഷ്ടമല്ലാത്തതു കൊണ്ടാണെന്ന്. സമൂഹത്തിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ മാധ്യമങ്ങളില്‍ കാണുന്നത് മിക്കവാറും കഥയറിയാതെയുള്ള ചിലമ്പുകളായി തോന്നാറുണ്ട്. ഓരോ വാക്കും ഉപയോഗിക്കുമ്പോള്‍ തിരിച്ചറിയുക ഞാന്‍ കേട്ടതും, അറിഞ്ഞതും, വിശ്വസിക്കുന്നതും സത്യമാകണമെന്നുറപ്പില്ല എന്ന്‍. ഈ തിരിച്ചറിവോടെയുള്ള സംഭാഷണം ശീലിക്കുന്നതാവും നല്ലത്.
• കഥ മെനഞ്ഞ് ചിലയ്ക്കുന്നവര്‍
ചിലര്‍ ഭാവനയില്‍ കഥ മെനയുന്നവരാണ്. ചെറിയൊരു തുറുപ്പ് കിട്ടിയാല്‍ അവിടെ തുടങ്ങി കഥ മെനയും. അങ്ങനെ മെനയപ്പെട്ട കഥകള്‍ മനസ്സില്‍ സൂക്ഷിച്ചു കൊണ്ടാകും ഈ വ്യക്തി സംസാരിക്കുന്നത്. യാഥാര്ത്ഥൂയവുമായി യാതൊരു ബന്ധവും ഈ കഥയ്ക്ക്‌ ഉണ്ടാകണമെന്നില്ല. സ്വയം കഥ മെനയുന്നവര്‍ അവരുടെ മാനസീകാവസ്ഥയ്ക്കനുസൃതമായിട്ടാണ് കഥ മെനയുക. ഉള്ളില്‍ നിരാശ നിറഞ്ഞു നില്ക്കുമന്ന വ്യക്തി മനസ്സില്‍ മെനയുന്ന കഥയ്ക്ക്‌ നിരാശയുടെ ഭാവമുണ്ടാകും.ഇങ്ങനെ മെനയപ്പെട്ട കഥയാണ് തുടര്ന്നു ള്ള അവരുടെ മനോഭാവത്തെയും, സമീപനത്തേയും നിയന്ത്രിക്കുന്നത്‌. ആകയാല്‍ ക്രിസ്തു കേന്ദ്രീകൃതമായി ചിന്തിച്ചുകൊണ്ട്‌ യാഥാര്ത്ഥ്യങ്ങളെ കണ്ടെത്തി അവയെ ഉള്ക്കൊ ള്ളുവാന്‍ നമുക്ക് കഴിയട്ടെ.
• മുനവച്ചുള്ള ചിലമ്പലുകള്‍
അപകടകാരികളാണ് ഇങ്ങനെയുള്ളവര്‍. ഇവര്‍ വാ തുറക്കുമ്പോഴേ കൂടെ ഉള്ളവര്ക്ക്ട ഭയമാണ്. ഹൃദയത്തെ വേദനിപ്പിക്കുന്ന വാക്കുകളാകും ഇവരില്‍ നിന്ന് പുറത്തു വരിക. ദിവസത്തിന്റെം ആരംഭത്തില്‍ ഇവരോട് സംസാരിക്കേണ്ടി വന്നാല്‍ അന്നേ ദിവസം മുഴുവനും മനസമാധാനം നഷ്ടപ്പെട്ടേക്കാം. തങ്ങളുടെ വാക്കുകളാല്‍ മറ്റൊരാള്‍ വേദനിച്ചു എന്നറിയുമ്പോള്‍ ഇവര്‍ ഒരു ആശ്വാസം അനുഭവിക്കുന്നതായും തോന്നിയിട്ടുണ്ട്. മരിച്ചാലും മറക്കില്ല ഇപ്രകാരമുള്ള മുനവച്ച വാക്കുകള്‍.
• അനുകരിച്ച് ചിലമ്പുന്നവര്‍
ഇപ്പോഴത്തെ കുട്ടികളുടെ സംഭാഷണം ശ്രദ്ധിചിട്ടുണ്ടോ? ഉപയോഗിക്കുന്ന മലയാളത്തിന് ചില പ്രത്യേകതകള്‍ ഉണ്ട്. കൊച്ചു കുട്ടികള്‍ സ്ഥിരം കാര്ട്ടൂ ണ്‍ ചാനലുകള്‍ കണ്ട് അവരുടേത് കൊച്ചു ടി വി ഭാഷയാണെന്ന് തോന്നിയിട്ടുണ്ട്. വലിയ കുട്ടികളെ മംഗ്ലീഷ് സംഭാഷണവും. കുട്ടിത്തത്തിന്റെ കൊഞ്ചല്‍ ഭാഷ ഇന്ന് കാര്ട്ടൂനണ്‍ ചാനല്‍ കണ്ടു തുടങ്ങുന്നതോടെ അസ്തമിക്കുന്നു. ഈ പ്രശ്നം മുതിര്ന്നൂവരേയും ബാധിച്ചിട്ടുണ്ട്. അടുത്ത കാലത്ത് കണ്ട ഒരു കുടുംബ പ്രശ്നത്തിലെ വില്ലന്‍ സീരിയലാണ്. സീരിയലിലെ അമ്മയാകാനും, മകളാകാനും മത്സരിച്ച് കുടുംബം ഇന്ന് തകര്ച്ച യിലാണ്. അനുകരണ ജീവിതം ഒരുവന്റെച വ്യക്തിത്വത്തെ നശിപ്പിക്കുന്നു. ദൈവം തന്നിട്ടുള്ള സൃഷ്ടിച്ചപ്പോള്‍ ദൈവം സ്പെഷ്യല്‍ ആയി നല്കിരയിട്ടുള്ളതാണ്. അത് തിരിച്ചറിഞ്ഞ് വളര്ത്തുയക.
ഇപ്രകാരം ചീവീടിനെപ്പോലെ ചിലച്ച് ചിലച്ച് നാം മരിക്കാതിരിക്കട്ടെ. ജീവിതം വിലയുള്ളതാക്കാന്‍ താഴെപ്പറയുന്നവ സ്വഭാവമാക്കുക.
1. ശാന്തമായ സംഭാഷണം ശീലിക്കുക.
2. പെട്ടന്ന്‍ പ്രതികരിക്കാതിരിക്കുക.
3. വിവേകത്തോടെ സംസാരിക്കുക.
4. ആശ്വാസത്തിന്റെ ഭാഷ സ്വീകരിക്കുക.
5. കേള്ക്കു ന്നവര്ക്ക്ക ആത്മീയ വര്ദ്ധവന വരുത്തി സംസാരിക്കുക.

അങ്ങനെ നീ അധമമായത് ഒഴിച്ച് ഉത്തത്തമാമായത് പ്രസ്ഥാവിച്ചാല്‍ നീ എന്റെീ വായ്‌ പോലെയാകും. യിരമ്യ 15:19.