ജീവിത ശൈലി : ഗുണമേന്മ ആത്മവിശ്വാസം

ദിവ്യാ ഉമ്മൻ
ഈ വിശ്വാസപ്രമാണം ശ്രദ്ധിക്കൂ  
നേട്ടങ്ങൾ കൈവരിക്കുമെന്ന് കരുതി ഞാൻ ശക്തി തരണമെന്ന് ദൈവത്തോട് അപേക്ഷിച്ചു. വിനയപൂർവ്വം അനുസരിക്കാൻ കഴിയട്ടെ എന്നു കരുതി ദൈവം എന്നെ ബാലഹീനനാക്കി.മഹത്തായ കർമ്മങ്ങൾ ചെയ്യാൻ ആരോഗ്യം തരനമെന്നുൻ ഞാൻ ദൈവത്തോട് അപേക്ഷിച്ചു.കൂടുതൽ ശ്രേയസ്കരമായ കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ എന്ന് കരുതി എനിക്ക് അംഗവൈകല്യം തന്നു.സന്തോഷത്തോടെ ജീവിക്കാൻ വേണ്ടി ഞാൻ വിവേകമുള്ളവനാകട്ടെ എന്നു കരുതി എനിക്ക് ദാരിദ്ര്യം തന്നു.മനുഷ്യൻ എന്നെ പുകഴ്ത്തണമെന്നാഗ്രഹിച് ഞാൻ അധികാരം ചോദിച്ചു. ദൈവനാമം സ്മരിക്കാൻ യോഗമുണ്ടാകട്ടെ എന്ന് കരുതി എനിക്ക് ബലഹീനത നൽകി. ജീവിതം സുഖിച്ചുകഴിയാൻ വേണ്ടതൊക്കെ ഞാൻ ചോദിച്ചു. എല്ലാം ആനന്ദിച്ചനുഭാവിക്കാൻ കഴിയട്ടെ എന്നു കരുതി എനിക്ക് ജീവൻ നൽകി.
ഞാൻ ആവശ്യപ്പെട്ടതൊന്നും എനിക്ക് കിട്ടിയില്ല. പക്ഷേ ഞാൻ മോഹിച്ചതൊക്കെ എനിക്ക് ലഭിക്കുകയും ചെയ്തു. ഞാൻ ഞാനായിട്ടുപോലും ഉരുവിടാത്ത എന്റെ പ്രാർത്ഥനകളൊക്കെ ദൈവം കേട്ടു. മനുഷ്യരിൽ വച്ച് ഏറ്റവും അനുഗ്രഹീതനായ വ്യക്തി ഞാനാണ്.
ന്യൂയോർകിൽ അജഞാതനായ ഒരു സഖ്യരാഷ്ട്ര സൈനീകൻ വികലാംഗക്കായുള്ള പുനരധിവാസ ഇൻസ്റ്റിറ്റുയുട്ടിൽ വെങ്കലത്തട്ടിൽ എഴുതിവച്ചിരുന്ന ഈ വാക്കുകൾ തന്റെ വിശ്വാസം വർദ്ധിപ്പിച്ചതായി ‘റോയ് കാസനല്ലെ’ ഒരു പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്നു. സ്വന്തം വൈകല്യം പരിപൂർണ്ണമായി അംഗീകരിക്കുവാനുള്ള മടിയും, സ്വന്തം കഴിവിലും; മറ്റെല്ലാറ്റിനോടും ഉള്ള വിശ്വാസവും അതുവഴി നേടിയെടുക്കുന്ന നിശ്ചയദാർഡ്യവും എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
വിശ്വാസത്തെപ്പറ്റി വിവിധ തലങ്ങളിൽ ഉള്ള കാഴ്ച്ചപ്പാടുകളും, ലേഖനങ്ങളും, പ്രസംഗങ്ങളും എല്ലാം പരിചിതമാ ണെങ്കിലും വിശ്വാസത്തെയും ജീവിത വിജയത്തിലേക്ക് നയിക്കാൻ സഹായിക്കുന്നു. ചില നല്ല വാക്കുകൾ നിത്യവും കേൾക്കുവാനും; അവ വിശ്വസിച്ച് പരിശീലിക്കുവാനും തയ്യാറാകാം.
ലക്ഷ്യം: ലക്ഷ്യം എപ്പോഴും വഴികാട്ടിയാണ്; പ്രോത്സാഹനവും
പുതുമ : ദിവസവും എന്തെങ്കിലും പുതിയത് പ്രവർത്തിക്കുന്നതും, കണ്ടെത്തുന്നതും ജീവിതവിജയത്തിന് കാരണമാകും.
പ്രതിസന്ധികൾ : പ്രതിസന്ധികളെ ഒഴിവാക്കാതെ സ്വയം ഏറ്റെടുത്ത് ചെയ്യുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കും എന്നതിൽ സംശയമില്ല.
സത്യസന്ധത : ജീവിതത്തിൽ നിലനിർത്തെണ്ടതിന്റെ ആവശ്യകത പറയേണ്ടതില്ലല്ലോ.
ദൃഢനിശ്ചയം : ഇവര ജീവിതത്തിലെ ഏതു പ്രതിസന്ധിയെയും നിശ്ചയ ദാർഡ്യത്തോടെ നേരിടാൻ തയ്യാറാകും.
പുഞ്ചിരി : ജീവിത പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടാൻ ഉള്ള കഴിവ് പ്രശംസനീയം തന്നെ.
സ്വതന്ത്രചിന്ത : ആത്മവിശ്വാസം വർദ്ധിപ്പിക്കുവാനും ക്രിയാത്മകമായി ചിന്തിച്ച് കാര്യങ്ങൾ ,ചെയ്യുവാനും സ്വതന്ത്ര ചിന്ത നമ്മെ പ്രേരിപ്പിക്കും.
കൂട്ടായ്മ : കൂട്ടായ പ്രവർത്തനം ശീലിക്കുന്നത് സ്വാർത്ഥ ചിന്ത അകറ്റും. ഒപ്പം പങ്കുവയ്ക്കാൻ മനോഭാവം വർദ്ധിക്കുകയും ചെയ്യും.
ആത്മാർത്ഥത : ചെയ്യുന്ന കാര്യം എന്തായാലും അത് പരിപൂർണ്ണ ആത്മാർത്ഥതയോടെ ശ്രദ്ധയോടെ ചെയ്യുന്നത് പരിശീലിക്കേണ്ടതുണ്ടല്ലോ…
ഈ നല്ല വാക്കുകൾ നിത്യേന പരിശീലിക്കൂ… ആത്മവിശ്വാസവും, സന്തോഷവും വർദ്ധിപ്പിക്കൂ…