ദുഖത്തിന്റെ പാനപാത്രം സന്തോഷത്തോടെ ഏറ്റു വാങ്ങു

ഫാ. ജോണ്‍, വള്ളിക്കാട്ടില്‍:-
യേശു ക്രിസ്തു വിന്‍റെ മുള്‍കരീടം ഒരു സന്ന്യാസാശ്രമാത്തിനു ലഭിച്ചതായി ഒരു കഥ വായിച്ചിട്ടുണ്ട്. പീഡാനുഭവവാരത്തില്‍ ആ മുള്‍കരീടം ആശ്രമവാസികള്‍ അള്‍ത്താരയില്‍ വയ്ക്കുക പതിവായിരുന്നു. ഭക്തജനങ്ങള്‍ അത് വണങ്ങുകയും ഭക്തി സാന്ദ്രമാവുകയും ചെയ്തു വന്നു. മുള്ളും പറക്കാരയും പാപത്തിന്റെ ശാപമായി ബൈബിള്‍ പഠിപ്പിക്കുന്നത്‌ കൊണ്ട് ശാപത്തിന്റെ പ്രതീകമായ മുള്ള് ശിരസ്സിലണിയുന്നതായി ധ്യാനിച്ച്‌ അവര്‍ സായൂജ്യമടഞ്ഞു വന്നു. ഉയര്പ്പ് പെരുന്നാള്‍ വരുമ്പോള്‍ മുള്‍കരീടം അള്‍ത്താരയില്‍ നിന്ന്‍ എടുത്തു മാറ്റുക പതിവാണ്. കാരണം മുള്‍കരീടം പീഡാസഹനത്തിന്റെ അടയാളമാണെങ്കില്‍ ഉയിര്പ്പ് സന്തോഷത്തിന്റെി പെരുന്നാളാണല്ലോ. ഒരു ഉയര്പ്പ് ദിവസം സന്യാസി മുള്‍കരീടം എടുത്തു മാറ്റുവാന്‍ അള്‍ത്താരയില്‍ ചെന്നപ്പോള്‍ ഹൃദയഹാരിയായ ഒരു പരിമളം അനുഭവപ്പെട്ടു. പരിമളത്തിന്റെ ഉറവിടം അന്വോഷിച്ചപ്പോള്‍ അള്‍ത്താരയില്‍ സൂക്ഷിച്ചിരുന്ന മുള്‍കരീടം പനിനീര്‍ പുഷ്പങ്ങള്‍ കൊണ്ട് മെനഞ്ഞിരിക്കുന്നതായി കാണപ്പെട്ടു. അതിന്റെ് ദളങ്ങള്‍ ആണ് അസാധാരണ പരിമളം വമിപ്പിക്കുന്നതെന്ന് മനസ്സിലായി.
ജീവിതത്തില്‍ അനുഭവിക്കേണ്ടിവരുന്ന കഷ്ടങ്ങളില്‍ ഒരിറ്റു സ്വാന്തനമന്വോഷിച്ചു നെട്ടോട്ടമോടുന്ന അനേകര്‍ ധ്യാനകേന്ദ്രങ്ങളില്‍ വന്നെത്തുന്ന കാഴ്ച്ച ഈ കാലഘട്ടത്തിന്റെ ഒരു പ്രത്യേകതയാണ്. ഇതിനെ വിമര്ശ്നബുദ്ധ്യാ കാണുന്നവരുണ്ട്‌. അങ്ങനെയൊരാളായിരുന്നു ഈ ലേഖകനും. എന്നാല്‍ കഷ്ടതയുടെ നെരിപ്പോടുകളില്‍ അമര്ന്നു വീണപ്പോഴാണ് എന്നെയും ഒരു ധ്യാനകേന്ദ്രത്തില്‍ എത്തിച്ചത്. അവിടെ ഊരിവച്ച മുള്ക്കി രീടം ചെതോകരവും സുഗന്ധവാഹിയുമായ പുഷ്പകിരീടമായി തിരികെ ലഭിച്ച അനുഭവമാണേനിക്കുമുണ്ടായത്.
വേദന ദൈവം മനുഷ്യന് നല്കിയ ഒരു വരധാനമാണ്.വേദനയോടെ പ്രസവിക്കുവാനും, വിയര്‍പോടെ അദ്ധ്വാനിക്കുവാനുമുള്ള വരം (ഉല്പ്പത്തി 3:16-19). ദൈവം അനുവദിച്ചു നല്കി്യതാണ് പ്രസവവേദനയും, അദ്ധ്വനവുമെല്ലാം ലേബര്‍ പെയ്ന്‍ ആണ് ഇവ രണ്ടും സന്തോഷത്തിലേക്കാണ് നയിക്കുന്നത് എന്ന്‍ കണ്ടെത്തുക.
സാധു കൊച്ചുകുഞ്ഞുപദേശി സ്വന്തം മകന്റെ് മൃതശരീരം സാക്ഷിയായി പാടിയതുപോലെ ‘ദു:ഖത്തിന്റെ പാനപാത്രം….. സന്തോഷത്തോടെറ്റു വാങ്ങി ഹല്ലേലൂയ്യ പാടുന്ന’ വരാണ് യതാര്ത്ഥ ക്രിസ്ത്യാനികളെന്നറിയുക.