ദുരന്തങ്ങളിലും ദൈവത്തിന് സ്തുതി

ഫാ. ഡോ. ടി. ജെ. ജോഷ്വാ :-
‘നീതിമാന്റെ അനര്ത്ഥങ്ങള്‍ അസംഖ്യമാകുന്നു. അവ എല്ലാറ്റില്‍ നിന്നും യഹോവ അവനെ വിടുവിക്കുന്നു. അവന്റെ അസ്ഥികളെ എല്ലാം അവന്‍ സൂക്ഷിക്കുന്നു.’ (സങ്കീ 34:19, 20).
ഈശ്വര വിശ്വാസമുള്ളവരുടെ ഹൃദയത്തില്‍ നിന്നും, നാവില്‍ നിന്നും സ്തുതി വചനങ്ങള്‍ ഉയരുന്നു. ദൈവത്തോടുള്ള ബന്ധത്തില്‍ മനുഷ്യന്റെ സ്വാഭാവിക പ്രതികരണമാണ് ദൈവത്തെ അവിടുത്തെ നന്മകള്ക്കായി സ്തുതിക്കുക എന്നുള്ളത്. ഇത് എല്ലാ മതവിശ്വാസികളിലും പ്രകടമായ ഒന്നാണ്. അനുഗ്രഹങ്ങളും കൃപകളും ലഭിക്കുമ്പോള്‍ ജീവിതത്തില്‍ സന്തോഷത്തിന്റെയും, നേട്ടങ്ങളുടെയും അനുഭവമുണ്ടാകുമ്പോഴെല്ലാം സ്തോത്രവീചികള്‍ നമ്മുടെ ഹൃദയത്തില്‍ നിന്നുയരുന്നു.
എന്നാല്‍ നിരാശാജനകവും കയ്പേറിയതുമായ ദുരന്താനുഭവങ്ങളില്‍ ദൈവത്തെ സ്തുതിക്കാന്‍ കഴിയുമോ? ആകസ്മികങ്ങളായ അത്യാഹിതങ്ങളും പ്രതീക്ഷകള്ക്ക് വിപരീതമായ ദുര്യോഗങ്ങളും പലരുടെയും ദൈവവിശ്വാസത്തെ കെടുത്തുന്നതും ജീവിതത്തെ തളര്ത്തുന്നതുമായ മുഖാന്തരങ്ങളായി തീരുന്നു. അവര്‍ ദൈവസ്നേഹത്തെ നിഷേധിക്കുന്നു. ദൈവകരുണയെ ചോദ്യം ചെയ്യുന്നു. എന്നാല്‍ ദുരന്താനുഭവങ്ങളിലും ദൈവത്തെ സ്തോത്രം ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ച ലബനന്‍ രാജ്യത്തിലെ വാറം സലീബിയനും ഭാര്യയും പ്രത്യേക സ്മരണാര്ഹരാണ്.
അവര്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു. ദൈവം നമുക്ക് തരുന്ന നല്ല കാര്യങ്ങള്ക്കാ്യി നാം ദൈവത്തിന് സ്തോത്രം ചെയ്യുന്നു. എന്നാല്‍ ജീവിതത്തിലെ ദുരന്താനുഭവങ്ങള്ക്കായി നമുക്ക് അവിടുത്തെ വാഴ്ത്തിപ്പുകഴ്ത്താന്‍ കഴിയുമോ? ഉദാഹരണമായി നമ്മുടെ പ്രിയപ്പെട്ട ഒരാളുടെ മരണത്തില്‍ ദൈവത്തെ സ്തുതിക്കാന്‍ കഴിയുമോ?
ഒരു കാറപകടത്തില്‍ പെട്ട്‌ ഏക മകന്‍ മരിച്ചുപോയപ്പോള്‍ ലബനന്‍ ദമ്പതികളുടെ മനസ്സില്‍ ഒരു ചോദ്യം പൊന്തി വന്നു. ഈ സങ്കടകരമായ മരണത്തില്‍ ദൈവത്തെ സ്തുതിക്കാന്‍ എന്തെങ്കിലും കാരണമുണ്ടോ? ഉണ്ടെന്നായിരുന്നു മറുപടി അവന്‍ ആ കുടുംബത്തിലേക്ക് ദൈവം നല്കിയ ദാനമായിരുന്നു. അവന്‍ ഒരു അനുഗ്രഹ കാരണമായിരുന്നു. അവന്റെ് സാന്നിദ്ധ്യം മൂലം ഉണ്ടായിരുന്ന സന്തോഷം 18 സംവത്സരം അനുഭവിച്ചു. അതുകൊണ്ട് ദൈവത്തിന്റെ നാമം മഹത്വപ്പെടട്ടെ! മകന്‍ ഭൂമിയിലുണ്ടായിരുന്നതിനേക്കാള്‍ ഉത്തമമായ ഒരു ഭവനത്തിലാണ് ഇപ്പോള്‍ വസിക്കുന്നത്. അതിനാല്‍ സ്വര്ഗ്ഗം പൂര്വ്വാധികം പ്രിയങ്കരവും സമീപസ്ഥവുമായി അവര്ക്ക് തോന്നുന്നു. ഒരു ദിവസം സ്വര്ഗ്ഗത്തില്‍ വച്ച് അവനെയും രക്ഷിതാവിനേയും അവര്ക്ക്് കാണ്മാന്‍ കഴിയും. പിന്നീട് ഒരിക്കലും വേര്പാട് ഉണ്ടാകില്ല. അതുകൊണ്ട് ദൈവത്തിന്റെ നാമം മഹത്വപ്പെടട്ടെ.
പ്രിയപ്പെട്ട മകന്റെ അകാലമരണത്തില്‍ വ്രണിതഹൃദയരായ മാതാപിതാക്കള്ക്ക് ആശ്വാസം പകരാനും അവരോട് അനുശോചനം അറിയിക്കുവാനും സന്നദ്ധരായ അവരുടെ സ്നേഹിതര്ക്ക്് ലഭിച്ചത് ഇതേ ആശയത്തിലുള്ള കത്തായിരുന്നു. അവരുടെ ഈ സാക്ഷ്യം ദു:ഖാര്ത്ത രായ ജനങ്ങള്ക്ക് ആശ്വാസവും ധൈര്യവും പകരട്ടെ എന്ന്‍ അവര്‍ ആശംസിക്കുന്നു.
ദുരന്തത്തോടുള്ള അവരുടെ പ്രതികരണം സര്ഗാത്മകമായിരുന്നു. അതിനവരെ പ്രാപ്തരാക്കിയത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്.
ഒന്ന്: – ദൈവത്തിന്റെ അനന്തമായ സ്നേഹത്തിലും അവാച്യമായ നന്മയിലുമുള്ള അചഞ്ചലമായ വിശ്വാസം. ദൈവത്തില്‍ നിന്ന് നന്മയല്ലാതെ തിന്മ ഒരിക്കലും ഉണ്ടാവുകയില്ല. സര്വ്വജ്ഞനും സര്‍വ വല്ലഭനുമായ ദൈവത്തിന്റെ പദ്ധതിയെക്കുറിച്ചും, പ്രവര്ത്തനത്തെക്കുറിച്ചും അല്പ്ജ്ഞരായ നമുക്കറിയാവുന്നതല്ല. സകലത്തെയും അവിടുന്ന് നന്മയിലേക്ക് നയിക്കുന്നുവെന്നത് സുനിശ്ചിതമായ സത്യമാണ്.
രണ്ട്: – ജീവിതത്തിന്റെ് നല്ല വശങ്ങള്‍ കാണാനുള്ള അവരുടെ കഴിവ്. ഇത് ശ്രദ്ധാപൂര്വ്വം വളര്ത്തി യെടുക്കേണ്ട മനോഭാവമാണ്. പലരും ജീവിതത്തിലെ ഇരുണ്ട വശം മാത്രം കാണുന്നവരാണ്. ഒരു വെള്ളക്കടലാസില്‍ ഒരു കറുത്ത അടയാളം വരച്ചിട്ട് അദ്ധ്യാപകന്‍ അതുയര്ത്തി കാണിച്ചു നിങ്ങള്‍ എന്ത് കാണുന്നു എന്ന് ചോദിച്ചപ്പോള്‍ മിക്കവരും പറഞ്ഞത്, ഒരു കറുത്ത പൊട്ട് കാണുന്നു എന്നായിരുന്നു. മറ്റൊന്നും കാണുന്നില്ലേ എന്ന് ചോദിച്ചപ്പോഴും ഇല്ല എന്നായിരുന്നു അധികം പേരുടെയും മറുപടി. ഒരു കുട്ടി പറഞ്ഞു, ഒരു വെള്ളക്കടലാസ് കാണുന്നു.
രണ്ട് തരത്തിലുള്ള കാഴ്ചപ്പാട് അത് വ്യക്തമാക്കുന്നു. ദൈവവിശ്വാസത്തില്‍ സ്ഥിരപ്പെടുവാനും നന്മയെ കാണുവാനുള്ള കഴിവ് വികസിപ്പിക്കുകയാണ് നമ്മുടെ ആവശ്യം…