പ്രീയം

ഫാ. ഷാലു ലൂക്കോസ് :-
‘പ്രീയം’ എന്നതിന് ഇഷ്ടമുള്ള, താത്പര്യമുള്ള, വിലപ്പെട്ട എന്ന അര്ത്ഥ സങ്കല്പ്പങ്ങളാണ് ഉള്ളത്. പ്രീയം ഒരേസമയം ജീവിതത്തെ ചൈതന്യവത്താക്കുകയും ആത്മ സാക്ഷാത്ക്കാരത്തിലെത്തിക്കുകയും ചെയ്യും. എന്നാല്‍ ചില തലങ്ങളില്‍ അത് അന്തസാര ശൂന്യതയിലേക്ക് നയിക്കുകയും ചെയ്യും. ജീവിതത്തിലെ വിരുദ്ധ മൂല്യങ്ങളെ ഒരുപോലെ പരിപോഷിപ്പിക്കാനുള്ള സാധ്യത അതിനുണ്ട്. അവിടെ ശ്രേഷ്ഠമായത് തിരിച്ചറിയുന്നതും ദോഷമായത് വിഗണിക്കുന്നതും ദൈവജ്ഞന്റെ വഴിയാണ്. ജീവിതത്തിന്റെ് ആകര്ഷണ വികര്ഷണങ്ങളിലും ദൈവദത്തമായ ഒരു നൂല്പ്പാലം നാം തേടേണ്ടതുണ്ട്. കടോപനിഷത്ത് മനുഷ്യന്റെ സഞ്ചാര മാര്ഗ്ഗത്തെ പ്രീയത്തിന്റെതും, ഹിതത്തിന്റെതും രണ്ടായി തിരിക്കുന്നു. അതില്‍ ഇഷ്ടങ്ങള്ക്ക് മാത്രം പ്രാധാന്യം വരുന്നു നന്മ ഗണ്യമാക്കാത്തതിനെ പ്രീയമെന്നും ഇഷ്ടങ്ങല്ക്കപ്പുറം നന്മയെ ഗണിക്കുന്നതിനു ഹിതമെന്നും വ്യാഖ്യാനിച്ചു നല്‍കുന്നു. അബ്രഹാമിന്റെ പ്രിയമാണ് യിസ്സഹാക്ക്. ഉള്ളില്‍ തന്നെ ഉന്മത്തനാകുന്ന ഇസ്സഹാക്ക് മരിക്കുന്നിടത്ത്‌, തന്റെ പ്രിയത്തിന്മേല്‍ കത്തി വെയ്ക്കുന്ന കരുത്ത് നേടുന്നിടത്ത് അബ്രഹാം പുന:സൃഷിക്കപ്പെടുകയാണ്. ജഡത്തിന്റെ എല്ലാ ആഘോഷങ്ങളെയും തനിക്കു സമ്മാനിച്ച പ്രീയത്തിന്റെ കണ്ണുകള്‍ കുത്തി പൊട്ടിക്കപ്പെട്ടതിനു ശേഷമാണ് ശിംശോനു തന്നെ അകപ്പെടുത്തിയ ജഡത്തിന്റെ് വലക്കണ്ണികള്‍ (Net) തന്നോടു കൂടെ നശിക്കട്ടെ എന്ന് പ്രാര്ത്ഥി്ക്കാന്‍ കഴിയുന്നത്.
‘തേനത്യക്തേന ഭുനജീഥാ:’ അന്യന്റെ ധനം തന്റേതാക്കാനുള്ള വൃഗ്രതയുടെ പാഠം. പ്രീയങ്ങളെ പരിപോഷിപ്പിക്കുന്നതിന് ധനം വേണമെങ്കിലും അത് നമ്മുടെ അന്തകനാകരുതെന്നുണ്ട്. പദവിയോട് പ്രീയമുണ്ടെങ്കിലും പരാദമായും (Parasite) പാദസേവകനായും അത് നേടരുതെന്നുണ്ടാകണം. ജഡം ആസ്വാദനങ്ങളുടെ ലോകം തുറന്നിട്ട്‌ നമ്മെ അന്ധരാക്കി ‘തിന്നുക’ എന്ന്‍ പ്രതിവചിക്കുമ്പോള്‍ ജഡം നമ്മെ തിന്നരുത് എന്ന നിഷ്കര്ഷയുണ്ടാകണം. പ്രീയം നല്കുന്ന ഉന്മാദങ്ങലിലെര്‍പെട്ടു പോയത് കൊണ്ടാണ് ജ്ഞാനിയായ ശലോമോന്‍ മായക്കാഴ്ചകളുടെ രാജകുമാരനാകുന്നത്. എല്ലാ പ്രീയപ്പെടലുകള്ക്ക്ക പിന്നിലും (സ്വയം സംരക്ഷണത്തിന്റെ) താന്‍ നന്നായിരിക്കുക എന്ന വഴിയാണ് ഉള്ളത്. ഭൗതീകമായ ജീവനെ നേടിക്കൊണ്ടിരിക്കുന്നവന്‍ നഷ്ടപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു എന്നാണ് വേദവചനം. ശരീരത്തിന്റെ പ്രീയങ്ങള്ക്കു വേണ്ടി ഭക്തി ദുര്‍വ്യാക്യാനിക്കപെടുന്നു. സംതൃപ്ത ശരീരന്‍ അനുഗ്രഹീതനെന്നു ലോകം വ്യാഖ്യാനിച്ച് കൊണ്ടിരിക്കുന്നു. ശരീരത്തിന്റെര പ്രീയങ്ങളെ അതിജീവിച്ച് കര്ത്താവിന്റെ കുരിശ് കര്ത്താ വിനെ പ്രീയപ്പെടുന്നവര്ക്ക് അവരുടെ അഹന്തകളുടെ കഴുത്ത് കുനിക്കുവാനല്ല, കഴുത്തിലണിയാനുള്ളതായി മാറുന്നു. ഹേതുവല്ലാത്ത ഭക്തിയും ഫലേച്ഛയില്ലാത്ത പ്രീയവുമാണ് പരമം.
പ്രീയം ദൈവത്തോടാണ് വേണ്ടതെന്നാണ് വേദവചനം. ബന്ധത്തോടല്ല, ബന്ധങ്ങളോടുമല്ല, കലപ്പയ്ക്കു കൈ വച്ചവന്‍ പിന്നിട്ട വയലേലകളുടെ സ്വപ്ന ഭൂമികയിലെ പച്ചപ്പില്‍ മുഖം പൂഴ്ത്തിയിരിക്കേണ്ടവനല്ല എന്നാണ്. ‘ദൈവത്തിന്റെ സാന്നിദ്ധ്യം നമ്മുടെ ശരീരത്തില്‍ ഉണ്ടെന്ന് വിശ്വാസം ഇല്ലെങ്കില്‍ അത് ശുദ്ധമാക്കി വെയ്ക്കുന്നതിലുള്ള താത്പര്യത്തിന് എന്തര്ത്ഥം.’ (ടാഗോര്‍ – ഗീതാഞ്ജലി) തന്റെ് പ്രിയന് വേണ്ടി മാത്രം കാത്തിരിക്കുന്ന ഉത്തമഗീതത്തിലെ പെണ്ണ് ദൈവത്തില്‍ പ്രീയം വച്ച് പരമപദം പൂകിയവലാണ്. ആ പ്രതിരൂപത്തിലേക്ക് വരുന്നിടത്ത്. നമ്മുടെ പ്രീയം ദൈവം തന്നെയാകും.