ശിരസ്സ്

സഖേര്‍:-
തല ചായ്ക്കാന്‍ ഒരിടം എല്ലാ മനുഷ്യന്മാരുടെയും സ്വപ്നമാണ്. നൊമ്പരങ്ങളും വൃഥകളും കഠിനമായിരിക്കും. പാമ്പുകളുടെ വാതിലില്ലാത്ത മാളത്തോടും പറവകളുടെ മേല്ക്കു രയില്ലാത്ത കൂടുകളോടും മനുഷ്യപുത്രന്മാര്ക്ക് അസൂയ തോന്നേണ്ട കാലത്തേയാണോ സ്വകാര്യ വത്കരണയുഗം എന്ന് വിളിക്കേണ്ടത്? വീടില്ലാത്തത് ഒരു സാമൂഹിക പ്രശ്നമാണ്. എന്നാല്‍ നമ്മുടെ വലിപ്പമേറിയ വീടുകള്‍ സൃഷ്ടിക്കുന്നത് ഒരു ആത്മീയ പ്രതിസന്ധിയാണ്. ശരീരം ചായ്ക്കുന്നതിന് ഒരിടം എന്നതില്‍ കവിഞ്ഞ് ഒരര്ത്ഥധവും കണ്ടെത്താന്‍ നമ്മുടെ വീടുകള്ക്ക്കു ആകുന്നില്ല. പരസ്പരം താങ്ങാവുന്നതിനെ കുറിച്ചാണ് ഇവിടെ നാം വിചാരിക്കേണ്ടത്. ഓരോ ശിരസ്സും ഒന്ന് ചായാന്‍ കൊതിക്കുന്നുണ്ട്‌. അതിന്റെ ഭാരങ്ങളും ഭാരപ്പെടലുകളേയും ഒന്നിറക്കിവയ്ക്കാന്‍ ഒരിടം ആഗ്രഹിക്കുന്നുണ്ട്. അവരില്‍ വൃദ്ധരായ മാതാപിതാക്കള്‍ ഉണ്ട്. പാതിരാത്രി അടുപ്പിച്ചെത്തുന്ന കൊച്ചുമക്കളും ഉണ്ട്. അവര്ക്കി ടയില്‍ ഏറെപ്പേരുണ്ട്‌. ‘ഒരാള്ക്കു ട്ടമായി’ മാറുന്ന കുടുംബത്തെക്കുറിച്ചാണ്;സമുദായങ്ങളെ കുറിച്ചാണ്; സഭകളെ കുറിച്ചാണ്; പ്രസ്ഥാനങ്ങളെ കുറിച്ചാണ്; പറഞ്ഞു വരുന്നത്. നമുക്കെന്നാണ് ഒരു മനസ്സുണ്ടാവുക? ദൈവം നമ്മുടെ ഇടയില്‍ പാര്ക്കു ന്നത് എപ്പോഴാണ്?
നമ്മുടെ ശിരസ്സുകള്‍ ഒന്ന് ചായാനാവാത്തവിധം കനപ്പെട്ടിരിക്കുന്നു. വൃര്ത്ഥാ ഭിമാനവും ദുരാലോചനയും കൊണ്ട് രാവണനെകാലുമധികം ‘തലക്കനം’ നാം സ്വന്തമാക്കിയിരിക്കുന്നു. എന്നാണ് നാം ഒന്ന് നമിക്കുക? ദൈവത്തെയെങ്കിലും! ‘നമസ്ക്കാരങ്ങള്‍’ കുറഞ്ഞ് വരുന്ന കാലത്ത് ആര്ക്കും വഴങ്ങാത്ത ശിരസ്സുകള്‍ ഏറിവരുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ലല്ലോ!
ഇനി മശിഹായെ നോക്കിപ്പഠിക്കാം. അവന്റെു ശിരസ്സിന്റെ ചായ് വത്രയും പിതാവിലേയ്ക്കായിരുന്നല്ലോ! മനുഷ്യപുത്രന്മാരുടെ സകല ആകുലതകളും പിതാവിങ്കല്‍ ഇടുന്നതിനെയാണ് കാട്ടിത്തരുക. ഉത്സവച്ചന്തകളില്‍ നിന്നൊഴിഞ്ഞ് ദേവാലയത്തിനുള്ളിലിരിക്കാന്‍ ഇഷ്ടപ്പെട്ട ഒരു കൌമാരമുണ്ട് ക്രിസ്തുവിന്. പിതാവിനോടുള്ള സല്ലാപത്തില്‍ നേരം വെളുപ്പിക്കുന്ന ഒരു യൌവ്വനമുണ്ട്. ഒരു വിശേഷണവുമാവശ്യമില്ലാത്ത ഗത്സമേന്‍തോട്ടമുണ്ട്. കുരിശോളം തുടരുന്ന ഈ സമര്പ്പണത്തെ സുവിശേഷകന്‍ എത്ര മികച്ച ഭാഷയിലാണ് എഴുതിയിരിക്കുന്നത്. ‘നിവൃത്തിയായി’ എന്ന്‍ പറഞ്ഞ് തലചായിച്ചു ആത്മാവിനെ ഏല്പ്പിച്ചു കൊടുത്തു. ദൈവത്തിങ്കലേക്കുള്ള ചായ് വിനെകുറിച്ചാണ് സുവിശേഷം പറയുന്നത് മുഴുവനും.
സമര്പ്പണം ആഘോഷപൂര്ണ്മായ ചടങ്ങുകള്‍ മാത്രമാവുന്നുണ്ട് നമുക്കിടയില്‍. സമര്പ്പി തര്‍ ആര്ഭാടത്തിന്റെ അടയാളങ്ങളും. ഈ കഥ കേട്ടിട്ടുണ്ടോ? ഒരു സന്ന്യാസിക്ക് കുറെ നാണയങ്ങള്‍ ദാനം നല്കാ്ന്‍ ഒരാള്‍ വന്നു. എന്നാല്‍ സന്ന്യാസി അത് വാങ്ങിയില്ല.
അദ്ദേഹം പറഞ്ഞു; ‘എനിക്ക് ഇപ്പോള്‍ ഇതാവശ്യമില്ല. എന്റെ കൈവശം ഒരു നാണയം ഉണ്ട്.’ മറ്റെയാള്‍ ചോദിച്ചു ‘അതെത്ര ദിവസത്തിന് തികയും? ഒരു നാണയം നിസ്സാരം.’
സ്വാമി മറുപടി നല്കി ‘ഈ ഒരു നാണയം തീരുന്നത് വരെ ഞാന്‍ ജീവിക്കുമെന്ന് നിങ്ങള്ക്ക് ഉറപ്പ് പറയാന്‍ കഴിയുമോ? എന്നാല്‍ ഞാന്‍ നിങ്ങളുടെ ദാനം സ്വീകരിക്കാം.’
ഇത്രത്തോളം നിരാകുലമായി ജീവിക്കാന്‍ ഒരാള്ക്കാ കണമെങ്കില്‍ അത്രത്തോളം അയാള്‍ ദൈവത്തെ ഇഷ്ടപ്പെടണം. ശരിക്കും വിശ്വാസമെന്ന് പറയുന്നത് ഒരു പ്രമാണം ഏറ്റുപറയലല്ല, നിരുപാധികമായ സ്നേഹം മാത്രമാണ്. ഒന്നുമാവശ്യപ്പെടാത്ത ദൈവബന്ധത്തെക്കുറിച്ചും ക്രിസ്തുവിനല്ലേ പഠിക്കാനാവുക. പിതാവിനോട് ഭാഗം ചോദിക്കാത്ത പുത്രനായത് കൊണ്ട് തന്നെയാണ് അവന്‍ മുടിയുന്ന മനുഷ്യപുത്രന്മാര്ക്ക്ത പകരക്കാരനായത്.
തെറ്റി ചാഞ്ഞുപോയ ആദാമിന്റെ തലയാണ് ക്രിസ്തു ദൈവത്തിങ്കലേയ്ക്ക് തിരിച്ച് ചായിക്കുന്നതെന്ന് അപ്പോസ്തോലന്മാരൊക്കെ ആവര്ത്തി ക്കുന്നുണ്ട്.
നമ്മുടെ ശിരസുകളെ അല്പം താഴ്ത്താം. പരസ്പരം കേള്ക്കാം , കാണാം, അറിയാം. വന്‍ നേട്ടങ്ങളെക്കാള്‍ ചില ‘നോട്ടങ്ങള്‍’ ആവശ്യപ്പെടുന്നുണ്ട് നമ്മുടെ കാലം. ദൈവത്തിങ്കലേക്കും; സഹജീവികളിലേക്കും എന്തിനേറെ, ഒരു നല്ല കല്ല്‌ മതിയല്ലോ ദര്ശനത്തിന്! ‘യാക്കോബ് ഒരു സ്ഥലത്ത് എത്തിയപ്പോള്‍ സൂര്യന്‍ അസ്തമിക്കകൊണ്ടു അവിടെ രാപ്പാര്ത്തു്. അവന്‍ ആ സ്ഥലത്തെ കല്ലുകളില്‍ ഒന്ന്‍ എടുത്ത് തലയണയായി വച്ച് അവിടെ കിടന്നുറങ്ങി…..’ (ഉല്പ്പത്തി 28:11). പിന്നീടവന്‍ ഉണരുന്നത് ഒരു തിരച്ചറിവിലേക്കാണ്. ‘യഹോവ ഈ സ്ഥലത്തുണ്ട് സത്യം! കല്ലുകള്‍ പോലും സ്വപ്നങ്ങളെ ഉണര്ത്തു ന്ന മണ്ണില്‍ നമുക്കൊന്ന് തല ചായ്ക്കരുതോ? പരസ്പരം ഇടം നല്കാം. തല ചായ്ക്കുന്ന ഇടങ്ങളൊക്കെ ദൈവസാന്നിധ്യമറിയിക്കുന്നുവെന്നും ഈ തിരുവെഴുത്ത് നമ്മെ പഠിപ്പിക്കുന്നില്ലേ!’ ശിരസ്സ് നമിക്കാന്‍ പഠിക്കാം. ഇനി നമുക്ക് നമസ്ക്കരിക്കാന്‍ ശീലിക്കാം.