സുഗന്ധക്കുപ്പികള്‍ തകര്‍ക്കപ്പെടണം

ഫാ. ഗീവര്ഗീസ് വള്ളിക്കാട്ടില്‍:-
ഈ നാളുകളിലായി ഒരു പ്രത്യേക വിഷയം എന്നെ ഒരുപാട് വേദനിപ്പിച്ചു. അനേകര്‍ സൗഖ്യത്തിനും ആശ്വാസത്തിനുമായി ധ്യാന മന്ദിരങ്ങളിലേയ്ക്ക് ഓടിക്കൂടുന്നു. സന്തോഷത്തോടെ മടങ്ങിപ്പോകുന്നു. പക്ഷേ പലര്ക്കും ധ്യാനാനുഭവത്തില്‍ അധികനാള്‍ നിലനില്ക്കുവാന്‍ സാധിക്കുന്നില്ല. മദ്യപാനം നിര്ത്തുന്ന പലരും കുറച്ചുനാള്‍ കഴിയുമ്പോഴേക്കും വീണ്ടും മദ്യപാനത്തിലേയ്ക്കും ഉപേക്ഷിക്കുന്ന തെറ്റായ സ്വഭാവങ്ങളിലേയ്ക്കും വീണ്ടും തിരിച്ചു പോകുന്നു. എന്താണ് ഇതിനു കാരണം? കുറച്ചു ദിവസങ്ങള്‍ ദൈവസന്നിധിയില്‍ ഈ വിഷയം വേദനയോടെ പങ്കുവച്ചപ്പോള്‍ ചില യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് അവന്‍ എന്നെ നയിക്കുകയായിരുന്നു. ധ്യാനത്തിലോക്കെ കടന്നുവരുന്നുണ്ട്, സമര്പ്പിക്കുന്നുണ്ട് എങ്കില്‍ക്കുടെയും ഉള്ളിന്റെയുള്ളില്‍ വിട്ടുകളയാന്‍ ഇഷ്ടമല്ലാത്ത പല വിഗ്രഹങ്ങളും മനുഷ്യന്‍ സൂക്ഷിച്ച് വച്ചുകൊണ്ട് നടക്കുകയാണ്. ഈ വിഗ്രഹങ്ങളാകുന്ന സുഗന്ധക്കുപ്പികള്‍ മനസ്സില്‍ താലോലിച്ച് കൊണ്ട് നടക്കുന്നിടത്തോളം കാലം പ്രാര്ത്ഥനാനുഭവത്തില്‍ അവര്ക്ക് നിലനില്ക്കു വാന്‍ സാധിക്കുകയില്ല.
വചനത്തില്‍ ഒരു പാപിനിയുടെ സമര്പ്പ്ണം നമുക്ക് കാണുവാന്‍ സാധിക്കുന്നുണ്ട്. (മാര്‍ക്കോസ് 14:3-9) ബഥാന്യായില്‍ ശീമോന്റെ വീട്ടില്‍ പന്തിയില്‍ യേശു ഇരിക്കുമ്പോള്‍ അവള്‍ കടന്നു വരികയാണ്. അനുതാപം കൊണ്ട് പരവശനായ അവള്‍ പരിസരം മറന്ന് തന്റെ രക്ഷകന്റെ പാദത്തിങ്കലേയ്ക്ക് വീഴുകയായിരുന്നു. തന്റെ ജീവിതത്തെ, താന്‍ ആയിരിക്കുന്ന അവസ്ഥയെ അവള്‍ താന്‍ കൊണ്ട് വന്ന ഒരു വെങ്കല്‍ ഭരണി പൊട്ടിച്ച് വിലയേറിയ സ്വച്ഛജടമാംസി തൈലം അവന്റെ തലയില്‍ ഒഴിക്കുന്നു. ഇവിടെയാണ്‌ അവളുടെ സമര്പ്പണത്തിന്റെ ആഴം നാം മനസ്സിലാക്കേണ്ടത്. ഈ വിലയേറിയ സുഗന്ധഭരണി അവളെ സംബന്ധിചിടത്തോളം ഒരു വിഗ്രഹമായിരുന്നു. വേശ്യാവൃത്തി ചെയ്തിരുന്നവള്‍ എന്ന നിലയില്‍ ആ സുഗന്ധകുപ്പി അവളെ ഒരുപാട് സഹായിച്ചിരുന്നു. ശാരീരിക ലാവണ്യം വര്ദ്ധിപ്പിക്കാനും മറ്റുള്ളവരെ അവളിലേയ്ക്ക് ആകര്ഷിക്കുവാനും അത് അവള്‍ ഉപയോഗിച്ചിരുന്നു. വിലയേറിയ സുഗന്ധതൈലം അവള്‍ ഉപയോഗിച്ചിരുന്നു എന്നുള്ളതില്‍ നിന്ന് മറ്റൊരു കാര്യവും വ്യക്തമാണ്. ഇത്രമാത്രം വില അവള്‍ ഇതിന് മുടക്കുന്നുണ്ട് അതിന്റെ ഫലമായി ഇരട്ടി ലാഭം അവള്‍ കൊയ്യുന്നുമുണ്ട് എന്നുള്ളതാണ്. അപ്പോള്‍ ഈ സുഗന്ധക്കുപ്പി അവളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ്. തന്റെ പാപജീവിതത്ത്തിന് ഏറ്റവുമധികം സഹായിക്കുന്ന വിഗ്രഹമെന്ത് എന്ന്‍ തിരിച്ചറിഞ്ഞ് അത് തന്റെ സ്രഷ്ടാവിന്റെ മുന്നില്‍ തകര്ത്തു കളയുന്ന പാപിനി.
നമ്മുടെ ജീവിതത്തിലേയ്ക്ക് നമുക്കൊന്ന് തിരിഞ്ഞു നോക്കാം. പാപജീവിതത്തെ താലോലിക്കുവാന്‍ നമ്മെ സഹായിക്കുന്ന എന്തെങ്കിലും വിഗ്രഹങ്ങളെ നാമിന്നു കൊണ്ട് നടക്കുന്നുണ്ടോ? ഉണ്ട് എങ്കില്‍ അവ തന്നെയാണ് നമ്മുടെ ആത്മീയ ജീവിതത്തിന് തടസ്സം. ദൈവ തിരുമുമ്പില്‍ സമര്പ്പിക്കുവാന്‍ പോലും തയ്യാറാകാതെ ദൈവത്തേക്കാള്‍ ഉപരിയായി സ്നേഹിച്ചുകൊണ്ട് നടക്കുന്ന ഈ സുഗന്ധകുപ്പികള്‍ സൃഷ്ടാവിന്റെ പാദത്തിങ്കല്‍ തകര്ക്കപ്പെടണം പുറ. 20:2 വാക്യത്തില്‍ കാണുന്ന ‘ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കുണ്ടാകരുത്’ എന്ന കല്പ്പ്നകളുടെ ലംഘനമാണ് ഈ സുഗന്ധക്കുപ്പികള്‍, മദ്യം, സിഗരറ്റ്, മറ്റ് ലഹരി വസ്തുക്കള്‍, സ്വത്ത്‌, സമ്പത്ത്, അധികാരം, സ്വാധീനം, ജോലി, അന്ധമായ സഭാ, കക്ഷി ചിന്തകള്‍, ചിലരോടുള്ള വെറുപ്പിന്റെ കെട്ടുകള്‍ ഇവയെല്ലാം ഇന്ന് അനേകരെ സംബന്ധിച്ചിടത്തോളം വിഗ്രഹങ്ങളാണ് ഇന്ന് പലരും ചെയ്യുന്നത് പ്രാര്ത്ഥനയ്ക്ക് വരുമ്പോള്‍ കുറെ സമയത്തേയ്ക്ക് ഇതൊക്കെ മാറ്റി വയ്ക്കുകയാണ്. നാം ആയിരിക്കുന്ന അവസ്ഥ പൂര്ണ്ണമായി അവങ്കലേക്ക്‌ സമര്പ്പിക്കുക. നമ്മുടെ മുന്നിലുള്ള സുഗന്ധക്കുപ്പികളെല്ലാം മാറ്റിവയ്ക്കാതെ അവന്റെ മുന്നില്‍ ഉടച്ചുകളയുക. അപ്പോള്‍ അവന്‍ നമ്മെ അനുഗ്രഹിക്കും. നമുക്ക് വേണ്ടി അവന്‍ വാദിക്കും. ഒരു പുതിയ സൃഷ്ടിയായി അവന്‍ നമ്മെ രൂപാന്തരപ്പെടുത്തും.
ഒരു നിമിഷം പ്രാര്ത്ഥിക്കാം. കര്ത്താവായ യേശുവേ! നിന്റെ മുമ്പില്‍ പൂര്ണ്ണമായി സമര്പ്പിക്കുവാന്‍ തയ്യാറാകാത്ത ചില സുഗന്ധക്കുപ്പികള്‍ എന്റെ് ജീവിതത്തില്‍ ഉണ്ട്. അവയെല്ലാം ഈ നിമിഷം ഞാന്‍ തിരിച്ചറിയുന്നു. പൂര്ണ്ണമായി നിന്റെ് മുന്നില്‍ അവയെല്ലാം സമര്പ്പിക്കുവാന്‍, തകര്ത്ത് കളയുവാന്‍ എന്നെ നീ സഹായിക്കണമേ! പുതിയ സൃഷ്ടിയായി എന്നെ നീ സഹായിക്കണമേ! ഒരു പുതിയ സൃഷ്ടിയായി എന്നെ നീ ഉടച്ച് വാര്ക്കണമേ! ആമ്മേന്‍….