എന്തുനല്ലമ്മ

എന്തുനല്ലമ്മ ഈശോയുടെഅമ്മ
ലിസ്സജോർജ്, പ്ലാവിടയിൽ

എന്ന മേരി ഗീതം മൂളിനടക്കാത്ത വരുണ്ടോ? ഈശോയുടെ അമ്മ നമ്മുടെ ഓരോരുത്തരുടേയും അമ്മയാണ് എ ന്ന്തിരുവചനങ്ങൾ അരക്കിട്ടുറപ്പിയ്ക്കുന്നു. മറിയത്തി ദൈവത്തിന്റെ അമ്മയാകാനുള്ള ഭാഗ്യം ലഭിച്ചത്, യാദൃശ്ചികമല്ല. അത്ദൈവഹിതമായിരുന്നു. ഓർത്തഡോക്സ്സ ഭയുടെ വി.കുർബ്ബാനയിൽ ”ദൈവത്തെ പെറ്റൊരുമാതാവാം മരിയാമേറ്റം വാഴ്വേറ്റാൾ” എന്നഗീതം കേൾക്കുമ്പോൾ ഉൾപ്പുളകം അണിയാത്ത വരുണ്ടോ? ദൈവത്തെ പ്രസിവിച്ചവർ എന്ന ബഹുമതി മാതാവിന് ഏറ്റവും യോജിച്ചതാണ്. പരിശുദ്ധഅമ്മയ്ക്ക് അനേകം ബഹുമതി സംജ്ഞകളുണ്ട്. ദൈവത്തിന്റെ പരിശുദ്ധജനനി, മിശിഹായുടെ മാതാവ്, അത്യന്തവിരക്തയായമാതാവ്, സൃഷ്ടാവിന്റെ മാതാവ്, രക്ഷകന്റെ മാതാവ്, ‘പ്രഭാതനക്ഷത്രം’ എന്നിങ്ങനെ എണ്ണിയാൽ തീരില്ല.

ഈ നല്ല അമ്മാവഴിയായി കാലാകാലങ്ങളിൽമ നുഷ്യമക്കൾക്ക്‌ കിട്ടിയിട്ടുള്ള അനുഗ്രഹങ്ങളുടെ കലവറ തുറന്നാൽ ഒരിക്കലും തീരില്ല. എന്റെ ബാല്യകാലത്ത്‌ പള്ളിയിൽ കേട്ട ഒരു പ്രസംഗം ഇപ്പോഴും മനസ്സിൽ നിറഞ്ഞ്നി ൽക്കുന്നു. മാതാപിതാക്കൾ അവരുടെ ആദ്യത്തെ കുട്ടി ജനിച്ചശേഷം വളരെ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. പെട്ടന്നുണ്ടായ രോഗത്തെത്തുടർന്ന് ഒരുവയസുള്ള മകളെ പിരിഞ്ഞ് അമ്മ ഈ ലോകം വിട്ടു. ആ കുട്ടിയുടെ പിതാവ്തന്റെ സർവ്വ കഴിവുകളോടും മകളെ സ്നേഹിച്ചും, ലാളിച്ചും വളർത്തി വന്നു. അവൾക്ക്മൂ ന്ന്വയസ്സായപ്പോൾ ഈ മകൾക്ക്വളരെ ഗുരുതരമായി പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടി അതിദയനീയമായി കരയുന്നതിനിടയിൽ പിതാവ്മാനസിക ക്ലേശത്തോടെ എന്റെ മാതാവേ എന്റെ മാതാവേ ഇനി ഞാൻ എന്ത്ചെ യ്യും എന്ന് ആത്മഗതം ചെയ്ത്സ ങ്കടപ്പെട്ടു. പെട്ടന്ന് എവിടെ നിന്നോ വളരെ പ്രായമായ ഒരു സ്ത്രീ വന്നു. അവർ കുട്ടിയെ പിടിച്ചു വാങ്ങി. വീട്ടിലുണ്ടായിരുന്ന എണ്ണ എടുത്തു കൊടുക്കാൻ ആവശ്യപ്പെട്ടു. പിതാവ് എടുത്തു കൊടുത്ത എണ്ണ ആ കുട്ടിയുടെ ദേഹത്ത് ഈ പ്രായമായ സ്ത്രീ പുരട്ടി .കുഞ്ഞിനെ തോളിൽ കിടത്തി. കുട്ടിയുടെ കരച്ചിൽ ശമിച്ചപ്പോൾ കുഞ്ഞിനെ പിതാവിന്തിരിച്ചു കൊടുത്തു. കുഞ്ഞിനെ അകത്ത്കി ടത്താൻ തിരിഞ്ഞ അദ്ദേഹം നോക്കിയപ്പോൾ ഈ വൃദ്ധയെ കാണാനില്ല. എത്ര അന്വേഷിച്ചിട്ടും അങ്ങനെയൊരാളെ അയൽക്കാരും കണ്ടതില്ല. എന്റെ മാതാവേ ഞാനിനി എന്തു ചെയ്യും എന്ന ഹൃദയവൃഥ കേട്ട് അമ്മതന്നെ നേരിട്ട്വന്നു സഹായിച്ചുവെന്നുസാരം. കുഞ്ഞുണർന്നപ്പോൾ കുട്ടിക്ക്പൊള്ളൽ സുഖപ്പെട്ടിരിക്കുന്നു.

എന്റെ ജീവിതത്തിലും പലപ്പോഴും പരിശുദ്ധ ദൈവമാതാവിന്റെ അനുഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട്. എന്റെ ഒരു കൂട്ടുകാരി പറഞ്ഞ ഒരനുഭവം ഇങ്ങനെയാണ്. ഇൻഡോറിൽ നഴ്സിംഗ്പഠിത്തംകഴിഞ്ഞു 1 വർഷത്തെ പ്രവൃത്തി പരിചയവും കഴിഞ്ഞ്നി ൽക്കുമ്പോൾ ബാംഗ്ലൂരിൽ വച്ച് ഒരു ഫോറിൻ ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ അവൾ കൂട്ടുകാർക്കൊപ്പം വന്നു. ഇന്റർവ്യൂവും എഴുത്തുപരീക്ഷയും കഴിഞ്ഞു പലരും പലവഴിക്ക്പി രിഞ്ഞു. രാമപുരത്ത്വീടുള്ള ഈ കുട്ടിയെ ബസ്‌ ഇറങ്ങുമ്പോൾ സ്വീകരിക്കുവാൻ കൂത്താട്ടുകുളത്ത്വരാൻ ആങ്ങളയെ ഫോണിൽ അറിയിച്ചു. എന്നാൽ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ട്ബ സ്‌നാലുമണി വെളുപ്പിന്കൂ ത്താട്ടുകുളത്തെത്തി. എന്തുചെയ്യുംഎന്ന്ഒരുരൂപവുമില്ല. ഇറങ്ങാതെ വയ്യാതാനും അവൾ ”എന്റെഅമ്മേ……. എന്റെ ആശ്രയമേ…..എന്നെ സഹായിക്കണമേ; എന്നെകൈവിടല്ലേ” എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചുകൊ ണ്ട്ബ സ്സിറങ്ങി. ഇറങ്ങാൻഡോറിൽ വരുമ്പോൾ മറ്റാരും ഇറങ്ങാനുണ്ടായിരുന്നില്ല. അവൾ ഇറങ്ങിക്കഴിഞ്ഞ്ബ സ്‌വിടുന്ന തിന്മുമ്പ് അടയുന്ന ഡോറിലേയ്ക്ക്നോ ക്കുമ്പോൾവളരെ സുന്ദരിയായ ഒരുപെണ്‍കുട്ടി ബസിൽ നിന്ന്ദൃതിയിൽ ഇറങ്ങി. ഡിഷ എന്ന എന്റെ കൂട്ടുകാരിയുടെ അടുത്തേയ്ക്ക്വരുന്നു.

ഡിഷയെ നോക്കി ചിരപരിചിതയെ പോലെചിരിച്ചു. കുശലംചോദിച്ചു. രാവിലെ 6 മണിക്കേ ആങ്ങള എത്തു എന്ന്പറഞ്ഞപ്പോൾ സാരമില്ല, വിഷമിക്കേണ്ട എന്ന്പ റഞ്ഞ്സംസാരിച്ചു നിന്നു. അവളുടെ പിതാ വ്കൊണ്ടുവന്ന കാറിൽ കയറ്റി ഇരുത്തി 6 മണി വരെ കൂട്ടിരുന്നു. ആങ്ങള വന്നു ഏൽപ്പിക്കുവോളം. പിരിഞ്ഞശേഷം തന്നെ സഹായിച്ച സുന്ദരിക്കുട്ടി കൊടുത്ത ഫോണ്‍നമ്പരിൽ ഒരായിരംവട്ടം വിളിക്കുമ്പോഴെല്ലാം ഇങ്ങനെയൊരു നമ്പർ ഉപയോഗത്തിലില്ലെന്നും, പിന്നീടന്വേഷിച്ചപ്പോൾ കുട്ടി പറഞ്ഞപോലൊരു സ്ഥലവും അവിടില്ലെന്നും ഡിഷ ആശ്ചര്യത്തോടെയും, ഭയത്തോടും, വിറയലോടും കൂടെ ഓർമ്മിക്കുന്നു. 7 വർഷത്തേക്ക്ശേഷം അവൾ എന്നോടിത്പ ങ്കുവയ്ക്കുമ്പോഴും കണ്ണുകളിൽ തിളക്കം ദേഹത്ത്കോ ൾമയിർ. അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത ഒരമ്മ എന്നും എവിടെയും നമുക്ക്കൂ ട്ടുണ്ട്.

പ്രശസ്ത സാഹിത്യകാരനും നിരൂപകനും കോളേജ് അദ്ധ്യാപകനുമൊക്കെയായിരുന്നകെ .പിഅപ്പന് 2008 ലെകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്നേ ടിക്കൊടുത്ത ”മധുരംനിന്റെജീവിതം” എന്ന കൃതി മുഴുവൻ പരിശുദ്ധ ദൈവ മാതാവിനെ കുറിച്ച്വി. ഗ്രന്ഥം ആസ്പദമാക്കിയുള്ള അദ്ദേഹത്തിന്റെ അന്വേഷണങ്ങളുടേയും, ജീവിതാനുഭാങ്ങളുടെയും സംക്ഷിപ്ത രൂപമാണ്. ഇതിന്റെ 8- അദ്ധ്യായത്തിൽ അദ്ദേഹം പറയുന്നതിങ്ങനെയാണ്, ”ദൈവത്തെ പ്രസവിച്ചവൾ എന്ന വിശേഷണം ജീസസ്സിന്റെ ജനനത്തെ സംബന്ധിക്കുന്ന ദൈവത്തിന്റെ മുഴുവൻ ഇചയെയും ആശ്ലേഷിക്കുന്നതിനാൽ അത്നീ തിയാണ് !കൃപനിറഞ്ഞ മറിയം ക്രിസ്തുവിന്റെ മാനുഷീക ഭാവത്തിന്റെ ദൈവീകസാക്ഷ്യമാണ്. പാപത്തിൽനിന്നുള്ള മനുഷ്യവർഗ്ഗത്തിന്റെ മോചനം ദൈവപുത്രന്ക ന്യകാജനനം കിട്ടിയില്ലായിരുന്നെങ്കിൽ അസാധ്യമാകുമായിരുന്നു. ഈ അനുഭവം മേരിയെ ദൈവത്തെ പ്രസവിച്ചവളാക്കി മാറ്റുന്നു. അതിനാലാണ് അമ്മെ, നീ വിസ്മയകരമായ രീതിയിൽ നിസ്തുലയാണ് എന്ന പ്രാർത്ഥനയുനയുണ്ടായത്. നിന്റെ സർവ്വശക്തനായ മകനിലൂടെ ഞങ്ങളെ ഉയർത്തുക എന്നാ ആരാധനാഗാനം ഉണ്ടായ ത്സ്വർഗ്ഗത്തിന്റെ അമ്മ ദൈവത്തിന്റെ അമ്മ എന്റെ ആവശ്യങ്ങളുടെ ഒരേയൊരു അഭയം എന്ന വിശുദ്ധ ഭജന രൂപപ്പെടുന്നത് എന്നദ്ദേഹം അവകാശപ്പെടുമ്പോൾ ക്രിസ്ത്യാനി എന്ന്വിളിപ്പേരുള്ള നമ്മുടെ തലകുനിഞ്ഞു പോകുന്നില്ലേ?

പരിശുദ്ധ മറിയം ദൈവത്തെ പ്രസവിച്ചവൾ മാത്രമല്ല, ദൈവത്തിൽ നിന്ന്കൃ പാ വരം സ്വീകരിക്കുകയും അത്പാവപ്പെട്ട വരിലേയ്ക്ക്പ കരുക കൂടി ചെയ്ത അമ്മയാണ്. ദു:ഖ വെള്ളിയാഴ്ചയിലെ പ്രാർത്ഥനയിൽ എന്റെ മകനേ എന്റെ പ്രിയമകനെ നിന്നെ അവർ എങ്ങോ ട്ട്കൊണ്ടു പോകുന്നു എന്ന്മാതൃ ഹൃദയത്തിന്റെ തീവ്രവേദനയോടെ പ്രാവിനെപ്പോലെ കുറുകുന്ന ത്കേട്ടു എന്ന്ഒരുനിമിഷം ഹൃദയത്തിന്റെ കാത്തുറന്നു കേട്ടാല ഏത്കഠിന ഹൃദയ മാണലിയാത്തത്പരിശുദ്ധ മറിയത്തെ വണങ്ങുന്നതിൽ അതൃപ്തിയും, അവജ്ഞയും പ്രകടിപ്പിച്ച മാർട്ടിൻ ലൂതരെപ്പോലുള്ളവർ പിൽക്കാലത്ത്സ ത്യം തിരിച്ചറിഞ്ഞപ്പോൾ ശിശുപ്പിറവിയിലും അതിന്മുമ്പും പിന്നീടും കന്യകയായി ഇരുന്നവൾ എന്ന്ലൂ തർമേരി യെവാഴ്ത്തി, അതുപോലെ എത്രയെത്ര പേർക്ക് അമ്മ തന്റെ മാതൃഭാവം വെളിപ്പെടുത്തിക്കൊടുത്തു.!!!