ആന്റിബയോട്ടിക്കുകൾ

                                        ലിസ പ്ലാവിട

കഴിഞ്ഞമാസം എന്റെ നൈറ്റ് ഡ്യൂട്ടിയുടെ ആദ്യദിവസമാണ് പതിനാലുവയസുകാരൻ നിഖിൽ അഡ്മിറ്റായത്. വന്നപ്പോൾ വളരെ ക്ഷീണിതനായിരുന്നുവെന്നു മാത്രമല്ല സുബോധം പോലും നഷ്ടപ്പെ ട്ടിരുന്നു. നാലാം ദിവസം നൈറ്റ് ഡ്യൂട്ടിയുടെ രാവിലെയുള്ള ഡോസ് ആന്റിബയോട്ടിക്ക് കൊടുക്കുന്ന സമയത്ത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു. നാലുദിവസങ്ങൽക്കു മുൻപ് അവന്റെ മുഖത്തുണ്ടായ ദൈന്യത വിട്ടൊഴിഞ്ഞ് ഒരു പ്രസന്നഭാവം നിലനിക്കുന്നുണ്ട്. ചോദ്യങ്ങൾക്ക് ശക്തമായ വ്യക്തമായ മറുപടി നൽകാൻ അവനു കഴിയുന്നുണ്ട്. മേൽ ത്തരം ആന്റിബയോട്ടിക്കുകളാണ് അവനു നൽകിയിരിക്കുന്നത്. ശരീരത്തിന്റെ അവയവങ്ങളിൽ രക്തത്തിൽ എന്നിങ്ങനെ അനുബധ യുണ്ടാകുമ്പോഴാണ് ആന്റിബയോട്ടിക്കുകൾ നൽകുന്നത്. ഏത് തരം അണുക്കളാണ് ബാധിച്ചിരിക്കുന്നത് എന്നിങ്ങനെ ആശ്രയിച്ചാണ് രോഗലക്ഷണങ്ങൾ കണക്കിലെടുത്തും രക്ത പരിശോധനകളുടെ റിപ്പോർട്ടുകൾ നോക്കിയും ഒക്കെ ഡോക്ടർ മരുന്ന് തീരുമാനിക്കുന്നത്നിഖിലിന്റെ ഡോക്ടർക്ക് തെറ്റു പറ്റിയില്ല എന്നു ഞാൻ മനസ്സിൽ പറഞ്ഞു.

തിരിച്ചു ഡ്യൂട്ടി റൂമിൽ വന്നിരുന്നു നിഖിലിന്റെ ഫയലുകൾ പരിശോധിക്കാവെ എന്റെ ഉള്ളിൽ നിന്ന് പര് ചോദ്യമുയർന്നു. ആത്ഥ മാവിനു രോഗം വരുമോ? ഞാൻ പറഞ്ഞു തീർച്ചയായും അപ്പോൾ നീ ഏതു ഡോക്ടറെ കാണും.? എന്തു മരുന്ന് കഴിക്കും? പരിശുദ്ധാത്ഥാവ് പറഞ്ഞു യേശുവേ കർത്തവെന്ന മഹാവൈദ്യൻ എന്റെ സർവ്വരോ ഗവും മാറ്റുന്നവൻ ഏതു തരം ചികിത്സയും സ്വായത്തമാക്കാൻ… മണ്ണുകൊണ്ടും, ചേരുകൊണ്ടും, വെള്ളം കൊണ്ടും, അഗ്നികൊണ്ടും, തുപ്പലുകൊണ്ടും എല്ലാം സൗഖ്യം കൊടുത്തു നടന്നു നീങ്ങിയവൻ! ക്രി സ്തുവെന്ന ആദ്യ ഡോക്ടർ വചനമാകുന്ന മരുന്ന് കൊടുത്തും സ്പ ർശം കൊണ്ടും, ദർശനം കൊണ്ടും സൗഖ്യമരുളിയവൻ പിന്നിട്ട വഴിക ളിൽ താൻ തൊട്ടവർക്കും , വിശ്വാസത്തോടെ തന്നെ തൊട്ടവർക്കും, കുരുടർക്കും, മുടന്തർക്കും, കുഷ്ടരോഗികൾക്കുമെല്ലാം സൗഖ്യം കൊടു ത്തവൻ.
ആത്മീയ രോഗാണുക്കളെ പരിശുദ്ധത്മാവകുന്ന അഗ്നി അയച്ച് റേഡിയേഷനും ക്വാട്ടറായിസേഷനും, ഓപ്പറേഷനും ചെയ്യാൻ അതി വിദഗ്ദൻ രക്തത്തിൽ അലിഞ്ഞു ചേർന്ന് പോയ തിന്മയുടെ സ്വാധീന ശക്തികളെ തഴക്ക ദോഷത്തിന്റെ തന്റെ രക്തത്താൽ അലക്കി വെളി പ്പിച്ചവൻ. പാരമ്പര്യ രോഗങ്ങളിൽ വിഷമിച്ചവർയഥാർത്ഥ ഭക്തി വിശ്വാസത്തോടെ വിളിച്ചപേക്ഷിച്ചപ്പോൾ തന്റെ രക്തം അവ രുടെ സിരകളിലെക്കോഴുക്കി എക്സ്ചേഞ്ച് ട്രാൻസ്ഫ്യൂഷൻ (Exchange Transfussion) ചെയ്ത് അവരെ ശൂചീകരിച്ച മഹാ വിധഗ്ദ്ൻ അതെ 1 പത്രോ 1-19 പറയുന്നു. ”പിതാക്കന്മാരിൽ നിന്നു ലഭിച്ച വൃർത്ഥമായ ജീവിതരീതിയിൽ നിന്ന് നിങ്ങൾ വീ ണ്ടെടുക്കപ്പെട്ടത് അനശ്വരമായ സ്വർണമോ, വെള്ളിയോ കൊ ണ്ടല്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ കറയോ, കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റെത് പോലെയുള്ള ക്രിസ്തുവിന്റെ അമൂ ല്യ രക്തം കൊണ്ടത്രെ ! തിരുവചനങ്ങളാണ്തെളിവുകൾ. വചനം സത്യമായതു കൊണ്ട് ആകാശവും, ഭൂമിയും കടന്നുപോയാലും വചനത്തിന് തെറ്റു പറ്റുകയില്ല.
ക്രിസ്തുവിന്റെ വചനം പറയുന്നു. ”ക്രിസ്തുവിന്റെ രക്തം സകല പാപങ്ങളും പോക്കി” നമ്മെ വീണ്ടെടുത്തു. ആത്മാ വിന്റെ സകല പപരോഗങ്ങളും നീക്കാൻ അതു പര്യാപ്തമത്രെ. പരിശുദ്ധാത്മാവ് ഓർമ്മപ്പെടുത്തുന്നു. ശാരീരിക രോഗങ്ങൾക്ക് ആന്റിബയോട്ടിക്കുകൾ പോലെ തന്നെ ആത്മീയ രോഗങ്ങൾക്ക് ക്രിസ്തുവിന്റെ തിരുശരീര രക്തങ്ങളുടെ സ്വീകരണം ; വി. കുമ്പസാരമെന്ന ആത്മാവിന്റെ കുളി, മറ്റ് അനുബന്ധ കുദാശ കളുടെ സ്വീകരണം, തിരുവചനങ്ങളിലുള്ള അറിവ്, വിശ്വാസം, പാപവഴികളെ വിട്ടകന്നുള്ള ജീവിതം.ജീവിതം. എന്നിവ വഴി ശിലാഹൃദയം എടുത്തു മാറ്റി ഒരു മാംസള ഹൃദയ ശാസ്ത്രക്രി യയ്ക്ക് ആത്മീയ രോഗി വിധേയനാകേണ്ടാതാണ്. ഡോക്ടർ അ തിവിദഗ്ദ്ധനായ യേശു തന്നെ.

 

 

മൂന്ന് വിശ്വാസങ്ങൾ

മൂന്ന് വിശ്വാസങ്ങൾ
”വിശ്വാസം എന്നതോ ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയ വുമാകുന്നു” (എബ്ര 11 :1)
ജീവിതത്തിൽ പുരോഗതിയും പ്രവർത്തനങ്ങളിൽ വിജയവും പ്രതീക്ഷി ക്കാത്തവരായി ആരും തന്നെയില്ല. പക്ഷേ, അത് എങ്ങനെ സാധിക്കുമെന്നുള്ളതാണ് പ്രശ്നം. പരാജയത്തിന്റെയും തജ്ജന്യമായ നിരാശയുടെയും അനുഭവമാണ് അനേകർക്കുള്ളത്. അതിനാൽ വിജയ രഹസ്യം അറിയുവാൻ നമുക്കതിയായ താല്പര്യമുണ്ട്. ഒരു ചിന്ത കൾ ചൂണ്ടിക്കാണിക്കുന്നത് പ്രധാനമായും മൂന്ന് വിശ്വാസങ്ങൾ നമു ക്കുണ്ടായിരിക്കണമെന്നാണ്.
ഒന്ന് ആത്മവിശ്വാസം
അതുണ്ടെങ്കിലേ ധീരതയോടെ പ്രവർത്തിക്കുവാൻ കഴിയൂ. പ്രതി കൂലങ്ങളെ അതിജീവിക്കാൻ കരുത്തേകുന്നതാണ് ആത്ഥവിശ്വാ സം. അതില്ലെങ്കിൽ മറ്റെന്തെല്ലാം സിദ്ധികൾ നമുക്കുണ്ടെങ്കിലും അവ നി ഷ്പ്രയോ ജനമായിരിക്കും. അതുണ്ടെങ്കിൽ മറ്റു ഗുണങ്ങളോ കഴി വുകളോ കമ്മിയാണെങ്കിലും വിജയം വരിക്കാൻ കഴിയും.
പല പരി മിതികളും പരാധീനതകളും ഉണ്ടായിരുന്ന വ്യക്തി കൾ പതറാത്ത ആത്ഥബന്ധം കൊണ്ട് വിജയത്തിന്റെ കൊടുമു ടികൾ കീഴടക്കിയിട്ടുണ്ട്. ആത്ഥവിശ്വാസമെന്നത് അഹങ്കാരമോ ആത്ഥപ്രശംസയോ അല്ല. സ്വന്തം കഴിവിനെക്കുറിച്ച് സത്യസന്ധ മായ ബോധ്യവും തികഞ്ഞ ശുഭാപ്തി വിശ്വാസമാണ് അതിന്റെ പിമ്പിലുള്ളത്. കാന്തം ഇരുമ്പിനെ ആകർഷിക്കുന്നതു പോലെ ആത്ഥവിശ്വാസം വിജയത്തെ ആകർഷിക്കും.
ആത്ഥവിശ്വാസമെന്ന കൈവരുത്തമെന്നു ചോദിക്കാം. പ്രതിബ ന്ധങ്ങളോടും പോരാട്ടം നടത്തി വിജയം വരിച്ച മഹാന്മാരുടെ ജീവ ചരിത്രം വായിക്കുക, ഉത്സാഹവും ഉന്മ്ഷവും ഉത്തേജിപ്പിക്കുന്ന പ്രസംഗങ്ങൾ ശ്രവിക്കുക മറ്റുള്ളവർക്കു സാധിക്കുമെങ്കിൽ എന്തു കൊണ്ട് എനിക്കും സാധിച്ചുകൂടാ, അവർക്കുള്ളത് പോലെ ശാരീരി കവും മാനസികവുമായ കഴിവുകൾ ദൈവദത്തമായി എനിക്കു മുണ്ടെന്നു ചിന്തിക്കുക. ഇവയെല്ലാം സഹായകങ്ങളാണ്.
രണ്ട് ദൈവവിശ്വാസം
ജീവിതമുന്നേറ്റത്തിന് അവശ്യം വേണ്ട ഒന്നാണ് ഈശ്വരവി ശ്വാസം. ഇത് അനേകരുടെ സാക്ഷ്യമാണ്.ജീവിതത്തിൽ നേട്ടങ്ങൾ വരികയും ഉന്നതസ്ഥാനങ്ങൾ ആർജ്ജിക്കുയും ചെയ്തിട്ടുള്ള അനേകർക്കും സക്ഷിക്കാനുള്ളത്, ഈശ്വരാനുഗ്രഹത്താൽ സാധ്യ മായി എന്നാണ്.പ്രപഞ്ചത്തെ മുഴുവൻ നയിക്കുകയും നിയന്ത്രി ക്കുകയും ചെയ്യുന്ന ഒരു നിയാമകശക്തി നമ്മുടെ ജീവിതത്തെ പുലർത്തുകയും നയിക്കുകയും ചെയ്യുന്നു. ആ അനന്തശക്തിയുമാ യുള്ള സമ്പർക്കം നമ്മുടെ ഹൃദയത്തിനു ശാന്തിയും പ്രത്യാശയും പകരാതിരിക്കില്ല. നമ്മുടെ പരാജയങ്ങളെ വിജയങ്ങളാക്കി മാറ്റാ നും പരിമിതികളെ സമൃദ്ധിയിലേക്കു വരുത്തുവാനും അവി ടുത്തേക്കു കഴിയും.അമേരിക്കയിലെ സമ്പന്നരായ ഒരു ഭാര്യയും ഭർത്താവും ഒരുമിച്ച് അവരുടെ ചെറിയ വിമാനത്തിൽ ദൂരെ യുള്ള ഒരു പട്ടണത്തിലേക്കു പറക്കുകയായിരുന്നു. പൈലറ്റായി പ്രവർത്തിച്ച ഭർത്താവിനു പെട്ടന്നു നേരിട്ട ഹൃദ്രോഗം ഒരു വലിയ പ്രതിസന്ധിയിൽ അവരെ എത്തിച്ചു. അവശനാ യിക്കഴിഞ്ഞ ഭർത്താവിൽ നിന്നു വിമാനം പറപ്പിപ്പുവാനുള്ള ചുമതല ഭാര്യ ഏറ്റെടുത്തു.അവർക്കതിൽ വലിയ പരിചയ മൊന്നുമില്ലായിരുന്നു. അവരുടെ ആത്ഥമവിശ്വാസത്തോടൊപ്പം ഈശ്വരവിശ്വാസവും ഉണർന്ന സമയമായിരുന്നു അത്. അവർ ഉള്ളുരുകി പ്രാർത്ഥിച്ചു. ”എന്റെ ദൈവമേ! ഈ ആപത്തിൽ നിന്നു ഞങ്ങളെ രക്ഷിക്കണേ. ആവശ്യമായ ശക്തിയും കഴിവും സഹായവും നൽകണമേ. അവിടുത്തെ കരങ്ങളിൽ സമ്പൂർണ മായി ശരണപ്പെടുന്നു.” അടുത്ത വിമാനത്താവളവുമായി അവർ ഏതോ അജ്ഞാത ശക്തികൊണ്ടെന്നവണ്ണം ബന്ധപ്പെട്ടു. വലിയ അപകടം കൂടാതെ വിമാനത്താവളത്തിൽ താഴുവാൻ സാധിച്ചു. മനംനൊന്ത അവരുടെ ആത്ഥമാർത്ഥ പ്രാർത്ഥനായാണ് അവരെ വലിയ ആപത്തിൽ നിന്ന് രക്ഷിച്ചതെന്ന് അവർ വിശ്വസിക്കുന്നു. ഈശ്വരവിശ്വാസം അപകടാവസരങ്ങളിൽ മാത്രം പ്രകടമാക്കു വാനുള്ളതല്ല. അതു ജീവിതത്തിന്റെ സ്ഥായിയായ ഒരനുഭാവമാ യിരിക്കണം.
മൂന്ന്, മറ്റുള്ളവരിലുള്ള വിശ്വാസം
പലർക്കും മറ്റുള്ളവരെ വിശ്വസിക്കുവാൻ കഴിയില്ല. അവ രുടെ ദൃഷ്ടിയിൽ മറ്റുള്ളവരെല്ലാം സ്വാർഥികളും ആത്ഥമാർത്ഥ യില്ലാത്ത കാപട്യക്കരുമാണ്. ”ആരെയും നമ്പാൻ സാധ്യമല്ല” എന്നാണ് അവരുടെ ജീവിതസാക്ഷ്യം. സ്വന്തം ജീവിതപങ്കാ ളിയിൽ വിശ്വാസമില്ലത്തവരും സഹപ്രവർത്തകരെയെല്ലം സംശ യിക്കുന്നവരുമായ അനേകരുണ്ട്. അവരുടെ ജീവിതം പ്രശ്ന പൂർണമായിരിക്കും.
എല്ലാ മനുഷ്യരിലും നന്മയുടെ ഭാഗമുണ്ടന്നു നാം ഓർ ക്കണം. ക്രൂരന്മരെന്നും നിഷ്ടുരരെന്നും മുദ്രയടിക്കപ്പെട്ടവരി ൽപ്പൊലും സരളവും, മൃദുലമായ, വശങ്ങലുണ്ടായിരിക്കും. സത്യ വും, നീതിയും, ദയയും, സ്നേഹവും, നാം കാണുമ്പോൾ മറ്റു ള്ളവരിൽ നിന്നുള്ള പ്രതികരണവും കുറെയെല്ലാം അങ്ങനെ തന്നെയായിരിക്കും.
മറ്റുള്ളവരെ സ്നേഹിക്കുവാനും, വിശ്വസിക്കുവാനും, സഹായിക്കുവാനും നാം സന്നദ്ധരാവുക. അങ്ങനെ നാം ചെയ്യു മ്പോൾ ഒരു പുതിയ സന്തോഷവും, ഉത്സാഹവും നമുക്കനുഭവ പ്പെടും. മഹാത്ഥഗാന്ധിയെപ്പോലുള്ള മഹാപുരുഷന്മാരിൽ കാണു ന്ന അസാധാരണ ശക്തിയുടെയും സ്വാധീനത്തിന്റെയും രഹസ്യം അതാണ്.

കുരിശുവരയുടെ സാരാംശവും പ്രാധാന്യവും

കുരിശുവരയുടെ സാരാംശവും പ്രാധാന്യവും

കുരിശുവരയ്ക്കുന്നത് ആദിമ സഭമുതല്‍ തുടര്‍ന്ന് വരുന്ന ഒരു പാരമ്പര്യം ആണ്. കുരിശുവരയ്ക്കുക എന്നത് രക്ഷയെ വിളംബരം ചെയ്യുന്ന ഏറ്റവും മനോഹരമായ ഒരു അടയാളം ആണ്. ചില നവീന വിഘടിത വിഭാഗങ്ങള്‍ കുരിശുവരയ്ക്കുന്നത് ഒരു പ്രാകൃത ആചാരം ആണെന്ന് ആരോപിക്കുന്നുണ്ട്. ഭാഷ അറിയാത്ത വിദ്യാഭ്യാസമില്ലാത്ത ആദിവാസികളുടെയും മറ്റും ഇടയ്ക്കു സുവിശേഷം അറിയിക്കാന്‍ ഏര്‍പ്പെടുത്തിയ മാര്‍ഗം ആണത്രേ കുരിശുവര!! എന്നാല്‍ എന്താണ് സത്യം? കുരിശുവരയുടെ സാരാംശത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും നമുക്ക് പഠിക്കാം.

എങ്ങനെയാണ് കുരിശു വരക്കേണ്ടത് ?

കുരിശുവരയ്ക്കുമ്പോള്‍ തള്ളവിരലും ചൂണ്ടുവിരലും നടുവിരലും ചേര്‍ത്ത് പിടിക്കുന്നു. ഈ മൂന്നു വിരലും ത്രിത്വത്തെ സൂചിപ്പിക്കുന്നു. ഇതിലെ ചൂണ്ടുവിരല്‍ അല്‍പ്പം നീട്ടി പിടിക്കുന്നു. ചൂണ്ടുവിരല്‍ പുത്രന്‍ തമ്പുരാനെ സൂചിപ്പിക്കുന്നു. ഈ ചൂണ്ടുവിരല്‍ ആദ്യം നെറ്റിയില്‍ തോടുവിക്കുന്നു പിന്നീട് നെഞ്ചിലും അതിനുശേഷം ഇടത്തെ തോള്‍, പിന്നീട് വലത്തേ തോള്‍ എന്നിവിടങ്ങള്‍ തോടുവിക്കുന്നു. ആദിമ സഭയില്‍ കുരിശു വരച്ചതിനു അനേകം പേരുടെ ചൂണ്ടുവിരല്‍ മുറിച്ചു കളഞ്ഞു പീഡിപ്പിച്ചിരുന്നു എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.

കുരിശുവരയുടെ സാരാംശം

പുത്രന്‍ തമ്പുരാനെ സൂചിപ്പിക്കുന്ന ചൂണ്ടു വിരല്‍ കൊണ്ടാണ് കുരിശു വരക്കുന്നത് എന്ന് മുന്നേ സൂചിപ്പിച്ചല്ലോ. പുത്രനാം ദൈവം മനുഷ്യകുലത്തിന്റെ രക്ഷക്കായി സ്വര്‍ഗ്ഗോന്നതങ്ങളില്‍ നിന്ന് ഭൂമിയിലേക്ക്‌ ഇറങ്ങി എന്നതിനെ സൂചിപ്പിക്കാന്‍ നെറ്റിയില്‍ നിന്ന് നെഞ്ചിലേക്കും; ആദാമിന്റെ പാപത്താല്‍ ഇടത്തെതിന്റെ (സാത്താന്റെ അഥവാ തിന്മയുടെ) മക്കളായിരുന്ന നമ്മെ കുരിശിന്മേലുള്ള മരണത്താല്‍ വലത്തേതിന്റെ (ദൈവത്തിന്റെ അഥവാ നന്മയുടെ ) മക്കളാക്കി തീര്‍ത്തു എന്നതിനെ സൂചിപ്പിക്കാന്‍ ഇടത്തെ തോളില്‍ നിന്നും വലത്തേ തോളിലേക്കും കുരിശു വരയ്ക്കുന്നു. മൂന്നു വിരല്‍ കൂട്ടി പിടിക്കുന്നതുകൊണ്ട് രക്ഷാപ്രവര്‍ത്തനത്തില്‍ പരിശുദ്ധ ത്രിത്വം പൂര്‍ണ സന്നിഹിതം ആയിരുന്നു എന്നുള്ള ദൈവശാസ്ത്രവും ഇതിലൂടെ വ്യക്തമാകുന്നു.

കുരിശുവരയുടെ പ്രാധാന്യം

കുരിശുവരയ്ക്കുമ്പോള്‍ ഒരു വ്യക്തി, പാപികളായ നമ്മെ വീണ്ടെടുത്ത ക്രിസ്തുവിന്റെ അതുല്യമായ രക്ഷാപ്രവര്‍ത്തനത്തെ മുഴുവനായും ഓര്‍ക്കുന്നു. അതുപോലെ അയാള്‍ ത്രിത്വവിശ്വാസത്തെ മൌനമായി ഏറ്റു പറയുന്നു. കുരിശുവരയ്ക്കുന്ന ഒരു വിശ്വാസി താന്‍ ക്രിസ്ത്യാനി ആണെന്നുള്ള സാക്ഷ്യവും സമൂഹത്തിനു നല്‍കുന്നു. ക്രിസ്തുവിനു വേണ്ടി മരിക്കാനും താന്‍ തയ്യാറാണെന്ന് കുരിശുവരയിലൂടെ ഒരു വിശ്വാസി മറ്റുള്ളവരോട് സാക്ഷിക്കുന്നു. അതുകൂടാതെ ആത്മാവിനെയും ശരീരത്തെയും പൈശാചിക ശക്തിയില്‍ നിന്ന് ഒരു കോട്ടയെന്ന വണ്ണം കുരിശിന്റെ മറവില്‍ സൂക്ഷിക്കുവാന്‍ കുരിശുവരയ്ക്കുന്നതിലൂടെ ഒരു വിശ്വാസിക്ക് സാധിക്കുന്നു. ലോകത്തിനു താന്‍ ക്രൂശിക്കപ്പെട്ടവന്‍ ആണെന്നുള്ള സാക്ഷ്യവും കുരിശുവരയ്ക്കുന്നതിലൂടെ ഒരു വിശ്വാസി ഓര്‍ക്കേണ്ടതുണ്ട്. മാത്രവുമല്ല, ക്രിസ്തുവിനെപ്പോലെ മറ്റുള്ളവര്‍ക്കായി സ്വയം താഴാനും ക്രൂശിക്കപ്പെടാനും തയ്യാറാവുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും കുരിശുവരയ്ക്കുന്നതിലൂടെ ഒരു വിശ്വാസി ഓര്‍മ്മിക്കെണ്ടതുമുണ്ട്. “എനിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ക്രൂശില്‍ അല്ലാതെ പ്രശംസിപ്പാന്‍ ഇടവരരുതു; അവനാല്‍ ലോകം എനിക്കും ഞാന്‍ ലോകത്തിന്നും ക്രൂശിക്കപ്പെട്ടിരിക്കുന്നു.” (ഗലാ 6:14).

Courtesy – Carmel Apologetics

 

 

Is Mary the Mother of God?

മറിയം ദൈവമാതാവോ?

 

യേശു ക്രിസ്തുവിന്റെ അമ്മയായ മറിയാമിനെ ശ്ലൈഹീക സഭകള്‍ ‘ദൈവമാതാവ്’ എന്ന് സംബോധന ചെയ്യുന്നത് ചില ക്രിസ്തീയ മൌലീകവാദികള്‍ എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്യാറുണ്ട്. എന്തുകൊണ്ടാണ് അപ്പോസ്തോലിക സഭകള്‍ മറിയാമിനെ ദൈവമാതാവ് എന്ന് വിളിക്കുന്നത്‌ എന്ന് വിവരിക്കുകയാണ് ഈ ലേഖനത്തിലൂടെ.

നവീനസഭക്കാരുടെ വാദങ്ങള്‍

യേശു ദൈവം ആയതുകൊണ്ടും അനാദിയില്‍ ഉണ്ടായിരുന്നതുകൊണ്ടും ദൈവത്തിനു ജനനമോ മരണമോ ഇല്ല. അതുകൊണ്ട് തന്നെ മാതാവും ഇല്ല എന്ന് ചിലര്‍ വാദിക്കുന്നു. മറ്റു ചിലരുടെ അഭിപ്രായം അനുസരിച്ച് പുത്രന്‍ അനാദിയില്‍ ജനിച്ചത് മാതാവില്ലാതെ ആണ്. അതുകൊണ്ട് മറിയത്തെ ദൈവമാതാവ് എന്ന് വിളിച്ചുകൂടാ, യേശുവിന്റെ മാതാവ് എന്നേ വിളിക്കാവൂ എന്നാണു അവരുടെ പക്ഷം. മറ്റുചിലര്‍ വാദിക്കുന്നത് യേശുവിന്റെ ‘മനുഷ്യത്വത്തിന് ‘ മാത്രമേ മറിയം മാതാവായിരുന്നുള്ളൂ എന്നതാണ്. മറിയാമിനെ ‘ദൈവമാതാവ്’ എന്ന് വിളിച്ചാല്‍ അവള്‍ക്കു ദൈവത്തെക്കാള്‍ പ്രാധാന്യം കൈവരുമോ എന്നൊരു ഭയപ്പാടും ചില നവീന സഹോദരങ്ങള്‍ക്ക്‌ ഉണ്ട് എന്നതും വിസ്മരിക്കുന്നില്ല. ചുരുക്കം ചിലരാകട്ടെ, പ്രാകൃത റോമിലെ അമ്മദൈവ സങ്കല്‍പ്പത്തില്‍ നിന്നാണ് ക്രിസ്തീയത ‘ദൈവമാതാവ്’ എന്ന വിശ്വാസം സ്വീകരിച്ചത് എന്ന കുത്സിത ബുധികളുടെ പ്രചാരണം അന്ധമായി വിശ്വസിക്കുന്നു. ചുരുക്കത്തില്‍ മറിയത്തെ ദൈവമാതാവ് എന്ന് വിളിക്കുന്നത്‌ ബൈബിളിന് എതിരാണെന്ന് ക്രിസ്തീയ മൌലീകവാദികള്‍ പ്രഖ്യാപിക്കുകയും പ്രചരിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു.

ശ്ലൈഹീക സഭകളുടെ വിശ്വാസം

സാമാന്യ യുക്തി

ബൈബിള്‍ മറിയാമിനെ ‘യേശുവിന്റെ മാതാവ്’ എന്ന് പലപ്രാവശ്യം വിശേഷിപ്പിക്കുന്നു. (മത്താ 1:18 ; 2:11; 2:13; 12:46; ലൂക്കോ 2:342:51 etc.) യേശു ദൈവമാണെങ്കില്‍ യേശുവിന്റെ മാതാവായ മറിയം ദൈവമാതാവ് തന്നെയാണെന്നു ആദ്യം നാം മനസ്സിലാക്കണം. മറിയം ദൈവമാതാവ് അല്ലെങ്കില്‍ യേശുവിന്റെ ദൈവത്വത്തെ നിഷേധിക്കുകയാണ്. സാമാന്യ യുക്തിയാല്‍ ഇക്കാര്യം മനസ്സിലാക്കാം.

ബൈബിള്‍ പഠിപ്പിക്കുന്നത്‌

“എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി, ഉച്ചത്തില്‍ വിളിച്ചു പറഞ്ഞതു: സ്ത്രീകളില്‍ നീ അനുഗ്രഹിക്കപ്പെട്ടവള്‍; നിന്റെ ഗര്‍ഭ ഫലവും അനുഗ്രഹിക്കപ്പെട്ടതു: എന്റെ കര്‍ത്താവിന്റെ മാതാവു എന്റെ അടുക്കല്‍ വരുന്ന മാനം എനിക്കു എവിടെ നിന്നു ഉണ്ടായി.” (ലൂക്കോ 1 : 41 – 43 )

എലിസബത്ത് പരിശുധാത്മാവില്‍ നിറഞ്ഞു മറിയമിനെക്കുരിച്ചു പറയുന്നു “കര്‍ത്താവിന്റെ മാതാവ്” എന്ന്. മൂല ഭാഷയായ ഗ്രീക്കില്‍ കര്‍ത്താവ്‌ (തമ്പുരാന്‍) എന്നതിനുള്ള പദം “kyrios” (കൂറിയോസ്) എന്നതാണ്. ഈ kyrios എന്ന പദം തന്നെ ആണ്  പഴയനിയമ ഗ്രീക്ക് പരിഭാഷയില്‍ (Septuagint)  “യഹോവ” (YHWH) എന്ന ദൈവനാമത്തെ പരിഭാഷപ്പെടുത്താന്‍ ഉപയോഗിക്കുന്നത്.പുതിയ നിയമകര്‍ത്താക്കള്‍ പഴയനിയമത്തില്‍ നിന്ന് ഉദ്ധരിക്കുമ്പോള്‍ ‘യഹോവ’ എന്ന ദൈവനാമത്തിനു പകരം ഉപയോഗിക്കുന്നത് ഇതേ ‘കൂറിയോസ്’ (കര്‍ത്താവ്) എന്ന പദമാണ്. അങ്ങനെയെങ്കില്‍ “കര്‍ത്താവിന്റെ അമ്മ” എന്ന് പരിശുദ്ധാത്മാവ്  വിശേഷിപ്പിക്കുക വഴി “യഹോവയുടെ മാതാവ്” അഥവാ “ദൈവമാതാവ്” എന്ന് തന്നെ ആണ് പ്രഘോഷിക്കുന്നത്. ആദിമ സഭയുടെ അടിസ്ഥാനവിശ്വാസത്തെ ആണ് ഇത് വിളിച്ചോതുന്നത്‌.

നെസ്തോറും എഫേസൂസ് സുന്നഹദോസും

ഇനി യേശുവിന്റെ മനുഷ്യത്വത്തിന് മാത്രമേ മറിയം മാതാവായി തീര്‍ന്നുള്ളൂ എന്ന നവീനസഹോദരങ്ങളുടെ വാദം കണക്കിലെടുക്കാം. ഇങ്ങനെ ഒരു വാദഗതി ‘നെസ്തോര്‍’ എന്നൊരാള്‍ അഞ്ചാം നൂറ്റാണ്ടില്‍ ഉയര്‍ത്തി. നെസ്തോര്‍ പറഞ്ഞത് ക്രിസ്തുവില്‍ രണ്ടു വ്യക്തിത്വങ്ങള്‍ ഉണ്ടായിരുന്നു: വചനം (Logos)എന്ന ദൈവത്വവും  യേശു എന്ന മനുഷ്യത്വവും. അതുകൊണ്ട് മറിയം ഉദരത്തില്‍ കൈക്കൊണ്ടത് മനുഷ്യനായ യേശുവിനെ ആണ്. മറിയം മാതാവായി തീര്‍ന്നത് അവതാരം ചെയ്ത ക്രിസ്തുവിന് ആണ്, ആരംഭമില്ലാത്ത വചനത്തിന് അല്ല. ‘വചനം’ ക്രിസ്തുവില്‍ പാപം ചെയ്ത മനുഷ്യാത്മാവിന്റെ ഭാഗത്തു കുടിയേറി. അയാള്‍ പറഞ്ഞത് മറിയത്തെ ‘ക്രിസ്തുവിന്റെ മാതാവ്’ (Christotokos) എന്ന് പറയാം; ദൈവമാതാവ് (Theotokos) എന്ന് പറയാന്‍ സാധിക്കില്ല എന്നായിരുന്നു. ഏതാണ്ട് ഇതേ വിശ്വാസമാണ് ഇന്നത്തെ പല നവീന സഹോദരങ്ങളും കൈക്കൊണ്ടിരിക്കുന്നത്.

ഇതിനെതിരെ എഫെസൂസില്‍ കൂടിയ സുന്നഹദോസ് (AD 431) നെസ്തോറിയന്‍ വിശ്വാസത്തെ വേദവിപരീതമായി പ്രഖ്യാപിച്ചു. നെസ്തോറിയന്‍ വിശ്വാസം അനുസരിച്ച് ക്രിസ്തുവില്‍ രണ്ടു വ്യക്തിത്വങ്ങള്‍ ഉണ്ട് എന്നുള്ളത് അപ്പോസ്തോലിക വിശ്വാസം അല്ല. ക്രിസ്തുവില്‍ ഒരു വ്യക്തിത്വമേ ഉള്ളൂ. ആ ക്രിസ്തു പൂര്‍ണ ദൈവവും പൂര്‍ണ മനുഷ്യനും ആകുന്നു. അതുകൊണ്ട് തന്നെ പൂര്‍ണ ദൈവത്തെ പ്രസവിച്ച  മറിയത്തെ ദൈവമാതാവ് (Theotokos) എന്ന് തന്നെയാണ് വിളിക്കേണ്ടത് എന്ന് സുന്നഹദോസ് വ്യക്തമായ തെളിവുകളോടെ പഠിപ്പിച്ചു.

നവീന സഹോദരങ്ങളുടെ തെറ്റിധാരണകളും അതിനുള്ള നിവാരണവും

പൌരസ്ത്യര്‍ ക്രിസ്തുവിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്: “ആദിയില്‍ മാതാവില്ലാതെ പിതാവില്‍ നിന്ന് ജനിക്കുകയും കാലത്തികവില്‍ ശാരീരിക പിതാവില്ലാതെ മാതാവില്‍ നിന്ന് ജനിക്കുകയും ചെയ്തവന്‍” (വിശുദ്ധ കുര്‍ബാന തക്സാ – പ്രുമിയോന്‍). സഭാപിതാവായ അത്താനാസിയോസ് ഇത് കുറച്ചു കൂടി വ്യക്തമാക്കുന്നുണ്ട്: ”വചനം ഉയരത്തില്‍ പിതാവില്‍ നിന്ന്  അവാച്യമായും വ്യാഖ്യാനാതീതമായും ദുര്‍ഹ്രഹമായും നിത്യമായും ജനിച്ചു. ആ വചനം തന്നെ കാലത്തികവില്‍ ഇവിടെ ഇങ്ങു താഴെ ദൈവമാതാവായ മറിയാമില്‍ നിന്നും ജനിച്ചു”. ഇത് വായിക്കുമ്പോള്‍ ഒരുപക്ഷെ കാര്യങ്ങള്‍ വ്യക്തമാകും.

പുത്രനായ വചനം ആദിയില്‍ പിതാവില്‍ നിന്ന് ജനിച്ചു എന്നത് സത്യം തന്നെ. എന്നാല്‍ കാലത്തികവില്‍ അവന്‍ ശരീരം സ്വീകരിക്കുമ്പോള്‍ ആ മുഴുവന്‍ ജഡവും (flesh) തന്റെ മാതാവില്‍ നിന്നാണ്; കാരണം അവനു ശാരീരിക പിതാവില്ലായിരുന്നു. അവന്‍ പീഡ ഏറ്റതും സ്വര്‍ഗാരോഹണം ചെയ്തതുമായ ശരീരം പൂര്‍ണമായും സ്വീകരിച്ചത് തന്റെ മാതാവില്‍ നിന്നാണ്. “യേശു ജഡത്തില്‍ മനുഷ്യന്‍, ആത്മാവില്‍ ദൈവം” എന്നല്ല സത്യവിശ്വാസം. അത് നെസ്തോറിയന്‍ വേദവിപരീതത്തോടും ‘ദൈവമായ വചനം മനുഷ്യനായ യേശുവില്‍ ഇറങ്ങി വസിച്ചു’ എന്ന Adoptionism എന്ന വേദവിപരീതത്തോടും അടുത്ത് നില്കുന്നു. അവന്‍ ജഡത്തിലും ആത്മാവിലും പൂര്‍ണ ദൈവവും പൂര്‍ണ മനുഷ്യനും ആണ് എന്നതാണ് സത്യവിശ്വാസം. അതായത് അവന്റെ ജഡത്തിലും ദൈവത്വം ഉണ്ട് ആത്മാവില്‍ മനുഷ്യത്വവും ഉണ്ട്. യേശു ക്രിസ്തു പൂര്‍ണ ദൈവവും പൂര്‍ണ മനുഷ്യനുമായ ഒരു വ്യക്തിയാണ്. അവന്റെ ദൈവത്വം ഇന്ന ഭാഗം, മനുഷ്യത്വം ഇന്ന ഭാഗം എന്ന് തിരിച്ചു കൂടാ. അതുകൊണ്ട്, ദൈവമായ ക്രിസ്തു തന്റെ ദൈവത്വമുള്ള ശരീരം ആരില്‍ നിന്ന് സ്വീകരിച്ചുവോ അവള്‍ ദൈവമാതാവു തന്നെയാണ് എന്ന് വ്യക്തം.

നവീന  സഹോദരങ്ങള്‍ തെറ്റിധരിക്കുന്നതു പോലെ മറിയത്തെ ദൈവമാതാവ് എന്ന് വിശേഷിപ്പിക്കുമ്പോള്‍ അവള്‍ നിത്യതയില്‍ ദൈവമാതാവാണ് എന്ന അര്‍ഥത്തില്‍ അല്ല, കാലത്തികവില്‍ ദൈവമാതാവാണ് എന്നേ ഞങ്ങള്‍ അര്‍ഥം കൊടുക്കുന്നുള്ളൂ. അതുകൊണ്ട് ദൈവമാതാവാണ് എന്ന് വിശേഷിപ്പിക്കുക വഴി ദൈവത്തെക്കാള്‍ ഉപരിയായോ ദൈവത്തെക്കാള്‍ മുന്നെയോ ഒന്നും മാതാവിനെ ഞങ്ങള്‍ പ്രതിഷ്ഠിക്കുന്നില്ല. തന്നെക്കാള്‍ മുതിര്‍ന്നവനെ ആണ് മറിയാം പ്രസവിച്ചത് എന്ന വിശ്വാസം ഓര്‍ത്തോഡോക്സ് ആരാധനാക്രമങ്ങളില്‍, പ്രത്യേകിച്ച് ജനനപ്പെരുന്നാളിന്റെ നമസ്കാരത്തില്‍, ധാരാളം കാണാം.

മറിയാമിനെ ദൈവമാതാവ് എന്ന് വിശേഷിപ്പിക്കുന്നവര്‍ ക്രിസ്തുവിന്റെ ദൈവത്വത്തെ ഏറ്റുപറയുന്നു. മറിയാമിനെ ദൈവമാതാവ് എന്ന് വിളിക്കുന്നത്‌ നിഷേധിക്കുന്നവര്‍ പരോക്ഷമായെങ്കിലും അവന്റെ ദൈവത്വത്തെ നിഷേധിക്കുന്നു.

സഭാപിതാക്കന്മാരുടെ വാക്കുകള്‍

ആദിമ സഭയുടെ വിശ്വാസം അറിയാന്‍ സഭാപിതാക്കന്മാരുടെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ മതി. റോമന്‍ വിശ്വാസത്തിലെ അമ്മദൈവ സങ്കല്‍പ്പത്തില്‍ നിന്നാണ് ‘ദൈവമാതാവ്’ എന്ന വിശ്വാസം ക്രിസ്തവതയില്‍ കടന്നു വന്നത് എന്ന മന:പൂര്‍വ്വം സൃഷ്ടിക്കപ്പെട്ട വ്യാജപ്രസ്താവന വിശ്വസിക്കുന്നവര്‍ക്കുള്ള മറുപടിയും ഇതില്‍ ഉണ്ട്. റോമിന് പുറത്തുള്ളവരും റോമരാജ്യത്തില്‍ ക്രിസ്തീയത ഔദ്യോഗിക മതം ആകുന്നതിനു (AD 380) മുന്‍പുള്ളവരുമായ പിതാക്കന്മാരുടെ വാക്കുകളും ഇതില്‍ ഉണ്ട്. ഏതാനും ചിലരുടെ വാക്കുകള്‍ മാത്രം ഉദ്ധരിക്കുന്നു.

ഐറേനിയസ് [A.D. 189]

“കന്യകയായ മറിയം ദൈവത്തിന്റെ വാക്കുകളോട് അനുസരണം കാണിച്ചതിനാല്‍ താന്‍ ദൈവത്തെ ഉദരത്തില്‍ വഹിക്കും എന്ന സുവാര്‍ത്ത  മാലാഖയില്‍ നിന്ന് കേള്‍ക്കുവാന്‍ ഇടയായിത്തീര്‍ന്നു” (Against Heresies, 5:19:1).

ഹിപ്പോളിറ്റസ് [A.D. 217]

അതുകൊണ്ട് അവര്‍ (പ്രവാചകര്‍) ദൈവം ഈ ലോകത്തിലേക്ക് ജഡം ധരിച്ച് വരുന്നതിനെയും മുന്‍കൂട്ടി പ്രസ്താവിച്ചു, നിര്‍മലയും ദൈവമാതാവുമായ മറിയത്തിലൂടെയുള്ള അവന്റെ ജനനവും വളര്‍ച്ചയും… ” (Discourse on the End of the World 1 ).

നിയോസിസറിയായിലെ അത്ഭുതപ്രവര്‍ത്തകനായ ഗ്രീഗോറിയോസ് [A.D. 262]

“വഴിപാടുകള്‍ പോലെ തന്നെ പെരുന്നാളുകളും കീര്‍ത്തന ആഘോഷങ്ങളും ദൈവത്തിനു സമര്‍പ്പിക്കേണ്ടത്‌ നമ്മുടെ കടമയാണ്. അതില്‍ ഒന്നാമത്തേത് ആണ് മാലാഖ ‘കൃപനിറഞ്ഞവളെ നിനക്ക് സമാധാനം’ എന്ന് അഭിസംബോധന ചെയ്ത ദൈവമാതാവായ മറിയാമിന്റെ അറിയിപ്പ് പെരുന്നാള്‍” (Four Homilies 1)

അലെക്സാന്ത്രിയായിലെ പത്രോസ് [A.D. 324]

മരിച്ചവരുടെ ഉയിര്‍പ്പിലും ഞങ്ങള്‍ വിശ്വസിക്കുന്നു. അതില്‍ക്രിസ്തു ആദ്യഫലം. അവന്‍ ശരീരം സ്വീകരിച്ചത് കാഴ്ചയില്‍ മാത്രമല്ല, പ്രത്യുത യഥാര്‍ത്ഥമായും അത് ദൈവമാതാവായ മറിയാമില്‍ നിന്നാണ് (Letter to All Non-Egyptian Bishops 12).

അലെക്സാന്ത്രിയായിലെ അത്താനാസിയോസ് [A.D. 365]

“വചനം ഉയരത്തില്‍ പിതാവില്‍ നിന്ന്  അവാച്യമായും വ്യാഖ്യാനാതീതമായും ദുര്‍ഹ്രഹമായും നിത്യമായും ജനിച്ചു. ആ വചനം തന്നെ കാലത്തികവില്‍ ഇവിടെ ഇങ്ങു താഴെ ദൈവമാതാവായ മറിയാമില്‍നിന്നും ജനിച്ചു ” (The Incarnation of the Word of God 8)

നാസിയാന്‍സിലെ ഗ്രീഗോറിയോസ്  [A.D. 382]

“ആരെങ്കിലും മറിയത്തെ ദൈവമാതാവ് എന്ന് അംഗീകരിച്ചില്ലെങ്കില്‍ അയാള്‍ ദൈവത്തില്‍നിന്ന് ഇതരനാണ്” (Letter to Cledonius the Priest 101 )

പ്രോട്ടെസ്റ്റന്റ് നേതാക്കളുടെ വാക്കുകള്‍
ആദിമ protestant നേതാക്കളും മറിയം ദൈവമാതാവാണ് എന്നത് നിഷേധിച്ചില്ല എന്നതാണ് രസകരമായ സംഗതി. വിസ്താരഭയത്താല്‍ ഏതാനും ചിലരുടെ ഏതാനും ചില വാക്കുകള്‍ മാത്രം ചൂണ്ടി കാട്ടുന്നു.

മാര്‍ട്ടിന്‍ ലൂതര്‍

A new lie about me is being circulated. I am supposed to have preached and written that Mary, the mother of God, was not a virgin either before or after the birth of Christ, but that she conceived Christ through Joseph, and had more children after that. (That Jesus Christ Was Born a Jew, 1523, Luther’s Works [LW], Vol. 45, 199)

[S]he is rightly called not only the mother of the man, but also the Mother of God. . . . it is certain that Mary is the Mother of the real and true God. (Sermon on John 14:16, 1539, LW, Vol. XXIV, 107)

ഹെന്റിച്ച് ബുള്ളിന്ഗര്‍

“The Virgin Mary . . . completely sanctified by the grace and blood of her only Son and abundantly endowed by the gift of the Holy Spirit and preferred to all . . . now lives happily with Christ in heaven and is called and remains ever-Virgin and Mother of God.” (from: Hilda Graef, Mary: A History of Doctrine and Devotion, combined edition of volumes 1 and 2, London: Sheed & Ward, 1965, vol. 2: 14-15)

 ജോണ്‍ കാല്‍വിന്‍

“She [Elizabeth] calls Mary the mother of her Lord This denotes a unity of person in the two natures of Christ; as if she had said, that he who was begotten a mortal man in the womb of Mary is, at the same time, the eternal God.” (Harmony of the Synoptic Gospels, comment under Luke 1:43; Calvini Opera, Corpus Reformatorum, Braunschweig-Berlin, 1863-1900, vol. 45, 35)

ഉപസംഹാരം

ക്രിസ്തീയ മൌലീകവാദികള്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് പോലെ മറിയത്തെ ദൈവമാതാവ് എന്ന് വിശേഷിപ്പിക്കുക വഴി നിത്യതയില്‍ ദൈവത്തിന്റെ മാതാവാണ് എന്നോ ദൈവത്തെക്കാള്‍ ഉപരി ആണെന്നോ ഒന്നും അപ്പോസ്തോലിക സഭ വിശ്വസിക്കുന്നില്ല. ക്രിസ്തു എന്ന പൂര്‍ണ ദൈവവും പൂര്‍ണ മനുഷ്യനുമായ ഒരു വ്യക്തി മരിയാമില്‍ നിന്ന് ജനിച്ചതുകൊണ്ടു കാലത്തികവില്‍ അവള്‍ ദൈവമാതാവ് തന്നെയാണ്. അത് തന്നെ ആദിമ സഭാപിതാക്കന്മാരും പ്രോട്ടെസ്റ്റന്റ് നേതാക്കന്മാര്‍ പോലും പഠിപ്പിക്കുന്നു. മറിയത്തെ ദൈവമാതാവ് എന്ന് വിളിക്കുമ്പോള്‍ യേശുവിന്റെ ദൈവത്വത്തെ ഏറ്റു പറയുകയാണ്‌ ഞങ്ങള്‍ ചെയ്യുന്നത്. തെറ്റിധാരണകള്‍ എല്ലാം മാറ്റി സത്യത്തെ മനനം ചെയ്ത് മറിയത്തെ ദൈവമാതാവ് എന്ന് അംഗീകരിക്കാന്‍ നവീന സഹോദരങ്ങളെ ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു.

 

കേരളത്തിൽ സമ്പൂർണ മദ്യനിരോധനം നടപ്പിലാക്കുവാൻ യു ഡി എഫ് സർക്കാർ തയ്യാറാകെണമെന്ന് പ. കാതോലിക്ക ബാവ

കേരളത്തിൽ സമ്പൂർണ മദ്യനിരോധനമെന്ന ആശയം നടപ്പിലാക്കുവാൻ യു ഡി എഫ് സർക്കാർ തയ്യാറാകെണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൌലോസ് ദ്വിതീയൻ കാതോലിക്ക ബാവ. സംസ്ഥാനത്ത് ഏപ്രില്‍ ഒന്ന് മുതല്‍ ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്കു മാത്രമേ മദ്യവില്‍പ്പനയ്ക്കുള്ള അനുവാദമുണ്ടാവുകയുള്ളൂ എന്ന യു ഡി എഫ് സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമെന്ന് പരിശുദ്ധ കാതോലിക്ക ബാവ കൂട്ടിചേർത്തു. മദ്യരഹിത കേരളമെന്ന യാഥാർത്ഥ്യം ലക്ഷ്യമാക്കികൊണ്ട് മദ്യം വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന പണം സര്‍ക്കാരിനു വേണ്ടെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി ശ്രി. ഉമ്മൻ ചാണ്ടിയുടെ ധീരമായ നടപടി അഭിനന്ദനം അർഹിക്കുന്നു

മാറിലെ മകനകാൻ

ഫാ.ഗീവർഗീസ് വള്ളിക്കാട്ടിൽ

യേശുവിന്റെചിത്രങ്ങൾ കാണുമ്പോൾ പലതരത്തിലുള്ള അനുഭവങ്ങളാണ്തോന്നുക. കരുണയുടെ …..സ്നേഹത്തി ന്റെ….പക്ഷേ  അവനോടെനിക്ക് അസൂയ തോന്നിയിട്ടുള്ള ഒരുചിത്രമുണ്ട്. മാതാവിന്റെ മടിയിൽ കയറിയിരിക്കുന്ന ഉണ്ണിയേശുവിന്റെ ചിത്രം. അമ്മയോട്പ്രാ ർത്ഥിക്കാനാ  യി ഈചിത്രത്തിന്റെ മുന്നിലിരിക്കുമ്പോൾ എല്ലാം മാതാ വിനോടുള്ള സ്നേ ഹംഉള്ളിൽവ ർദ്ധിക്കുകയും ആ മാറിലെമകനായി ചേർന്നുകിടക്കാൻ ആഗ്രഹം തോന്നുക യും  ചെയ്യും. മാറോടണയാൻ ആഗ്രഹത്തോടടുക്കുമ്പോൾ ”ദേഅവിടുന്ന്‌  ചിരിക്കുന്നുഅവകാശിയേപ്പോലൊരാൾ  ” എങ്ങിനെ  അസൂയതോന്നാതിരിക്കും.!

ഓർത്തഡോക്സ്   പള്ളിയിൽവ യ്ക്കാൻ സഭ ഔദ്യോഗികമായി അംഗീകരിക്കുന്നമാതാവി ന്റെ ചിത്രം ഇതാണ്.  എന്തായിരിക്കും പിതാക്കന്മാർമാതാവ്ഒ റ്റ യ്ക്കുള്ള  ചിത്രംവയ്ക്കാതെ  ഈചിത്രം  ഉപയോഗി ക്കുവാൻ     അനുവദിക്കുന്നത്  എന്ന്എനിക്ക്സംശയം തോന്നിയിട്ടുണ്ട്. പിതാക്കാന്മാരോട്ചേ ർന്ന്ധ്യാനിച്ച പ്പോൾ ഒരുപാട്അർത്ഥങ്ങൾ കണ്ടെത്താൻകഴിയുന്നു ഈചിത്രത്തിന്.

നെഞ്ചോട്‌  ചേർന്ന്കിടക്കുമ്പോൾ നെഞ്ചിന്റെതു ടിപ്പറിയാൻ കഴിയുന്നുഎന്നാണ്പ്രധാന പ്രത്യേകത. മധ്യസ്ഥപ്രാർത്ഥനയുടെ മനോഹരമായഒ രുവ്യഖ്യാ നമുണ്ടിവിടെ. അവൻനിറവേറ്റിത്തരുന്നത് അമ്മയുടെഅ ധരമൊഴികൾക്കുമപ്പുറം ഹൃദയമൊഴികളാണെന്ന സ ന്ദേശം . അവൾ സംസാരിക്കുന്നത്തന്നെചുരുക്കമാണ്.

കാനയിലെ ”അവർക്ക് വീഞ്ഞില്ല ” തുടങ്ങിയ ചുരുക്കം ചില അക്ഷരങ്ങളെയുള്ളൂ മധ്യസ്ഥപ്രാർത്ഥനയി. അക്ഷരാർ ത്ഥ ത്തിലെടുത്താൽ   വലിയകരുത്ത്ഒന്നുമില്ല  ഈ വാക്കു കൾക്ക്‌. സമയമാകാഞ്ഞിട്ട്പോലും അടയാളം പ്രവർ ത്തിക്കത്തക്കശക്തമായ പ്രേരണാഘടകങ്ങളുമില്ലിവിടെ. എന്നാൽ ആചുരുങ്ങിയ വാക്കുകൾക്കുള്ളിൽഒളിഞ്ഞു കിടക്കുന്ന ആഹൃദയത്തിന്റെ വികാരങ്ങലറിഞ്ഞുഅ വൻ. കരുതലിന്റെ സ്നേഹത്തിന്റെ…, കാരുണ്യത്തിന്റെ …., വാത്സല്യത്തിന്റെ …., മുപ്പതാണ്ട് അവളോടൊപ്പം കഴി ഞ്ഞവൻ വെള്ളം വീഞ്ഞാക്കിയത് ഈതുടിപ്പറിഞ്ഞിട്ടാ ണെന്ന തുറപ്പ് ഉറപ്പ്. വാക്കുകളുടെ തൂക്കംകൊണ്ട് അമ്മ യെയും , മകനെയും കൈക്കലാക്കാമെന്ന്കരുതുന്നസഹോ ദ രാ   നീതിരിച്ചറിയുക, അവരോടുള്ള സ്നേഹത്തിന്റെ  തൂക്കത്തിനാണ്നിന്റെ ഹൃദയത്തിന്റെമർമ്മരങ്ങൾ ക്ക്പോലുംമറുപടിനൽകാനു ള്ള   കരുത്തുള്ളതെന്ന സത്യം.!

അമ്മയുടെമാറിലുറങ്ങുന്ന  മകന്റെ  മറ്റൊരുചിത്രമുണ്ട്. എനിക്ക്ഇഷ്ടമില്ലിരുന്നുആചിത്രം. പക്ഷേ എന്റെമുറി യിൽ ആരോആചത്രംതൂക്കിയിട്ടു. ഞാനിരിക്കുന്നടത്ത്മു ഖമുയർത്തിയൽ ആദ്യം കാണുന്നത് ഈചിത്രമാണ്‌. ഇഷ്ടമാല്ലതായാതിന്റെ കാരണംമറ്റൊന്നുമല്ല. യേശുഉ റങ്ങി ക്കിടക്കുന്നുഎന്നതുകൊണ്ടാണ്. ഇസ്രേയേലിന്റെ കവൽക്കാൻ ഉറക്കംതൂങ്ങുന്നുമില്ല ഉറങ്ങുന്നുമില്ല. എന്നാണല്ലോ. അതുകൊണ്ട്തന്നെ വചനവിരുദ്ധമാണ് ഈചിത്രംഎന്നതോന്നലായിരുന്നു. എന്നാൽ മുഖമുയർ ത്തുമ്പോൾ കാണുന്നത്ഈചിത്രമയതുകൊണ്ടാകാം; അമ്മയെ ധ്യാനിക്കനോരുങ്ങുമ്പോഴെല്ലാം ഈചിത്ര ത്തിലേക്ക്നോക്കിയിരിക്കാറുണ്ട്.അമ്മയോടൊരിക്കൽ വെറുതെ പറഞ്ഞു. ഉറങ്ങിക്കിടക്കുന്ന മകനെ ഒന്നുണർ ത്താൻ. അപ്പോഴാണവൾപ റഞ്ഞത് അവൻഉറങ്ങുകയ ല്ലെന്ന്. പിന്നെയവൻ എന്തെടുക്കുകയാണ്? അമ്മയുടെ നെഞ്ചാകതുനിന്നും അപ്പന്റെഉള്ളരിയാമെന്നാരോപ റഞ്ഞു കേട്ടത്ഓർമ്മയിൽ വന്നപ്പോഴാണ്. പിതാവിന്റെ ഹിതമാറിയാൻ പരസ്യശുശ്രൂഷാവേളകളിൽ മലമുകളിൽ കയറിയ ക്രിസ്തുതന്റെ ബാല്യകാലത്ത്‌ ദൈവമാതാവിന്റെ ഹിതമാറിയാൻ അമ്മയുടെ നെഞ്ചിൽ ചേർന്ന്കിടക്കുന്നു എന്നതാണ്സത്യം. ഈഅമ്മ ദൈവപിതവിന്റെഹിതം ഉൾക്കൊണ്ടതിന്റെ ഫലമാണല്ലോ താൻ! അപ്പോൾതന്നെക്കുറിച്ചുള്ള ആപിതാവിന്റെ ഹിതമാറിയാൻ ഈ അമ്മയുടെ മാറിലല്ലാതെ മറ്റെവിടെ യാണ്പരതേണ്ടത്‌? അതെ ഇത് ഉറക്കമല്ല. അപ്പന്റെ ഹിതത്തിനു ശ്രദ്ധാപൂർവ്വം കാതോർക്കുന്ന മകന്റെ പ്രാർത്ഥ നയാണ്‌ . അമ്മയുടെ നെഞ്ചിലെ പ്രാർത്ഥന!

ആഅമ്മയുടെ മാറിലെ മകനായി ഞാനിരുന്നാൽ എങ്ങിനെയായിരിക്കും എന്നൊരിക്കൽ ഭാവനകണ്ടു നോക്കി. കുളിരുകോരുന്നോരനുഭാവമയിരുന്നു ആ ഓർ മ്മ . അതൊരു ഭാഗ്യംതന്നെയാണ്. മകനയിരിക്കാൻഎന്നും ആഗ്രഹിക്കുന്നവനുലഭിക്കാവുന്നതിലേക്കും വച്ച് ഏറ്റവും വലിയ ഭാഗ്യം. പക്ഷെ ഒരു ചോദ്യംഉള്ളിൽബാ ക്കിയാക്കി. ഇപ്പോൾ മാറിലിരിക്കുന്നവനെ മാറ്റിയിട്ട്എ ന്നെ അവൾമാറോട്ചേർക്കുമോ?  സാദ്ധ്യതയില്ല. ഗബ്രി യേലിലൂടെയുള്ള പിതൃഹിതസ്വീകരണത്താൽ തുടങ്ങിയ ആബന്ധം കാൽവരിയിലെ ക്രൂരതകൾക്കുമുന്നിലും കുലുങ്ങിയില്ല. ക്രൂശിൽനിന്നിറക്കിയ മകന്റെ ശരീര ത്തെപ്പോലും മടിയിൽകിടത്തിയവൾ എന്നെ മാറിലേ റ്റാനായി അവനെമാറിൽനിന്നിറക്കാൻ ഒരു സാദ്ധ്യതയു മില്ല. പിന്നെ എങ്ങനെഎനിക്കാ മാറിലെമകനകാൻകഴി യുംഎന്ന  ചോദ്യത്തിന്അവൾ സ്നേഹപൂർവ്വം തന്ന മറുപടിയുടെ അർത്ഥം സൃഷ്ടിച്ച നനവ് ഇതെഴുതുമ്പോഴും എന്റെ കണ്ണിലുണ്ട്. ആ മറുപടി ഇതാണ് ”മോനേ… എന്റെ മാറിൽ നിനക്കണയാൻ നീ അവനിലൊന്നയൽ പോരേ….നീയും അവനും ഒന്നയിതീർന്നാൽ അവൻ എന്നി ലണയുമ്പോൾ   നീയും എന്റെ മാറിലല്ലേ…?” സത്യമാണിത്! എന്റെ ശരീരം  യേശുവിന്റെ ശരീരത്തോട്‌ ലയിച്ചാൽ……. വി.കുർബ്ബാന സ്വീകരണത്തിലൂടെ ഞാനും അവനിൽ ഒന്ന യിത്തീർന്നാൽ…പിന്നെ യേശു ആ മാറിൽ കിടക്കുമ്പോൾ ഞാനുമുണ്ട് അവനോടൊപ്പം ആ മാറോട്ചേർന്ന്! അവനിലൊന്നകുന്നവനാണ് അവളിലൊന്നകുന്നത് എന്നതാണ്സത്യം.

ദ്വയാർത്ഥമുണ്ട്  ഈതലക്കെട്ടിന്

1.       ആ  അമ്മയുടെമാറിലിരിക്കുന്ന ഒരു മകനായി മാറാൻ !

2.       ആ അമ്മയുടെ മാറിലിരിക്കുന്ന  മകനിലൊന്നാകാൻ  അങ്ങനെ

മാറിലെമകനാകാൻ

 

Retreat for Youth

Sukhada Retreat Centre is organising youth retreat above the age of 20 years from 7th September 2014 to Sept 10th wednesday.. Registration will begin from 5pm onwards. Come and enjoy the retreat and try to build an affectionate relationship with Jesus.

To book your seat;please click here

http://sukhadaministries.org/special-retreat/

ഇസ്രാഈലിനോട് പോപ്പ്: ‘ഞാന്‍ ഹൃദയം കൊണ്ട് അഭ്യര്‍ത്ഥിക്കുകയാണ്, ദയവായി നിര്‍ത്തൂ’

റോം: ഗസ്സയ്ക്കു മേലുള്ള അക്രമം നിര്‍ത്താന്‍ ഇസ്രാഈലിനോട് പോപ്പ് ഫ്രാന്‍സിസിന്റെ വികാരഭരിതമായ അഭ്യര്‍ത്ഥന. ‘ദയവായി നിര്‍ത്തൂ. എന്റെ മുഴുഹൃദയം കൊണ്ട് അഭ്യര്‍ത്ഥിക്കുകയാണ്. നിര്‍ത്താനുള്ള സമയമായി. നിര്‍ത്തൂ, ദയവായി…’ റോമിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ പ്രസംഗത്തിനൊടുവില്‍ പോപ്പ് പറഞ്ഞു. ചെറിയ പെരുന്നാള്‍ ദിനത്തിലും ഗസ്സയിലെ ജനങ്ങള്‍ക്കു മേലുള്ള ഇസ്രാഈല്‍ നരമേധം തുടരുന്നതിനിടെയാണ് അര്‍ജന്റീനക്കാരനായ പോപ്പിന്റെ അഭ്യര്‍ത്ഥന.
 
‘സഹോദരീ സഹോദരന്മാരേ. യുദ്ധം പാടില്ല. എല്ലാത്തിനുമുപരി ഞാന്‍ ചിന്തിക്കുന്നത് ആ കുട്ടികളെക്കുറിച്ചാണ്. ജീവിതത്തെപ്പറ്റിയുള്ള, ഭാവിയെപ്പറ്റിയുള്ള മോഹം നഷ്ടപ്പെട്ട ആ കുട്ടികളെക്കുറിച്ച്. മരിച്ച കുഞ്ഞുങ്ങള്‍, മുറിവേറ്റ കുഞ്ഞുങ്ങള്‍, അംഗവൈകല്യം വന്ന കുഞ്ഞുങ്ങള്‍, അനാഥരായ കുഞ്ഞുങ്ങള്‍, ശേഷിപ്പുകള്‍ കളിപ്പാട്ടങ്ങളാക്കേണ്ടി വന്ന കുഞ്ഞുങ്ങള്‍, ഇനിയൊരിക്കലും ചിരിക്കാന്‍ കഴിയാത്ത കുഞ്ഞുങ്ങള്‍…’ പോപ്പ് വികാരഭരിതനായി പറഞ്ഞു. പ്രസംഗ മധ്യേ അദ്ദേഹത്തിന് കണ്ണീരടക്കാന്‍ കഴിഞ്ഞില്ല.
 
വെടിനിര്‍ത്തല്‍ പ്രഖ്യാപനം ലംഘിച്ച ഇസ്രാഈല്‍ ഇന്നലെയും ഇന്നു രാവിലെയും ഗസ്സയ്ക്കു മേല്‍ കനത്ത ആക്രമണം നടത്തിയിരുന്നു. പെരുന്നാള്‍ പ്രമാണിച്ച് വെടിനിര്‍ത്താനുള്ള ഹമാസിന്റെ തീരുമാനവും ഇസ്രാഈല്‍ വകവെച്ചില്ല.
 
ഗസ്സ നഗരത്തിലെ പള്ളികളില്‍ ഈദ് നിസ്‌കാരത്തിനു പുറമെ ഇസ്രാഈല്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ആയിരക്കണക്കിനു പേര്‍ക്കു വേണ്ടിയുള്ള ജനാസ നിസ്‌കാരവും അരങ്ങേറി.

Praise N Worship

A spiritually nourishing Praise n worshipprogramme which includes Songs,worship and meditation ,lead by Fr.Geevarghese Vallikkattil and Sukhada Choir Team with Ralphin Stephen (pionist) which comes on all Saturdays. Many a soul finds solace of mind and heart as well as realizes the love of our heavenly Father participating in it. The Lord has enormously blessed many people through this enriching programme and it is attested by the thousands of letters and phone calls coming to Sukhada.