ഉത്ഥിതരാകാം

ലിസ്സ ജോര്ജ്ജ്:-
ഉത്ഥാന തിരുനാളിന്റെ മഹാസന്തോഷത്തിലേയ്ക്ക് നാം നടന്നടുക്കുകയാണല്ലോ; ഉയര്പ്പിന്റെ ഈ നവോന്മേഷം നമ്മുടെ ഹൃദയങ്ങളില്‍ യഥാര്ത്ഥത്തില്‍ നിറയുന്നുണ്ടോ? ജ്ഞാനസ്നാനം സ്വീകരിച്ച ഓരോ ക്രിസ്ത്യാനിയും പാപത്തെ തകര്ത്ത് ഉയര്പ്പിന്റെ ആനന്ദത്തെ സ്വന്തമാക്കാന്‍ വിളിക്കപ്പെട്ടവരാണ്. ഇപ്രകാരം ആത്മ സന്തോഷമുള്ള ജീവിതം നയിക്കുന്നതിലൂടെയാണ് ക്രിസ്ത്യാനിയെ തിരിച്ചറിയേണ്ടത്. അനുദിന ജീവിതത്തിന്റെ കുരിശെടുത്ത് യേശുവിന്റെ പിന്നാലെ പ്രത്യാശയോടെ നാം ചെന്നെത്തുന്നത് പുനരുത്ഥാനത്തിന്റെ സന്തോഷത്തിലാണ്. ‘യേശുവിനെ മരിച്ചവരില്‍ നിന്ന് ഉയര്പ്പിച്ചവന്റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നുണ്ടെകില്‍ യേശു ക്രിസ്തുവിനെ ഉയര്പ്പിച്ചവന്‍ നിങ്ങളുടെ മര്ത്യ ശരീരങ്ങള്ക്കും നിങ്ങളില്‍ വസിക്കുന്ന തന്റെ് ആത്മാവിനാല്‍ ജീവന്‍ പ്രദാനം ചെയ്യും’ (റോമ 8:11).
ഈ ദിവസങ്ങളില്‍ പുനരുത്ഥാനത്തിന്റെ ആനന്ദം യത്ഥാര്ത്ഥത്തില്‍ നാം അനുഭവിക്കുന്നുണ്ടെങ്കില്‍ അതിന്റെ അര്ത്ഥം നാം പാപത്തില്‍ നിന്നും വിമുക്തി നേടി ആത്മസന്തോഷം അനുഭവിക്കുന്നുണ്ട് എന്നാണ്. ഇപ്പോഴും എന്റെ് ഉള്ളില്‍ ദു:ഖമുണ്ടെങ്കില്‍, നിരാശയുണ്ടെങ്കില്‍ എന്തിനു ജീവിക്കണം എന്ന ചിന്തയുണ്ടെങ്കില്‍, ഉള്ളതുകൊണ്ട് ഒന്നും എന്റെ് മനസ്സ് തൃപ്തിപ്പെടുന്നില്ലെങ്കില്‍ അതിനര്ത്ഥം ഇപ്പോഴും ഞാന്‍ പാപത്തിന് അടിമയാണ് എന്നത്രേ. പരിശുദ്ധാത്മാവിന്റെ് അഭിഷേകമുണ്ടങ്കില്‍ മാത്രമേ നമുക്ക് സ്വര്ഗ്ഗീയാനന്ദം ഈ ലോകത്തില്‍ അനുഭവവേദ്യമാകയുള്ളു. അപ്പോള്‍ നാം പുനരുത്ഥാനത്തിന്റെ മക്കളാണ്. കുരിശു മരണത്തെ ജയിച്ച യേശു നമ്മുടെ കര്ത്താവും ദൈവവും ആകുമ്പോഴേ നമുക്ക് പുനരുത്ഥാനത്തിന്റെ മഹത്വവും, മഹിമയും അനുഭവിക്കുവാന്‍ കഴിയു!
വരാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോള്‍ ഇന്നിന്‍റെ കഷ്ടതകള്‍ നിസ്സാരമത്രേ (റോമ 8:18). കഷ്ടതയില്ലാതെ, കുരിശില്ലാതെ ഉത്ഥാനമില്ല. അതുകൊണ്ടാണ് കൂടുതല്‍ സഹനങ്ങള്അനുഭവിക്കുന്നവര്ക്ക് കൂടുതല്‍ കൃപകള്‍ ലഭിക്കുന്നത് നാം കാണുന്നത്. ക്രിസ്തീയ വിശ്വാസത്തില്‍ അടിസ്ഥാന ശിലയാണ് യേശുവിന്റെ് പുനരുത്ഥാനം! അടച്ചുപൂട്ടി മുദ്രവച്ച കല്ലറകളെ തട്ടിതുറന്ന് പുറത്ത് വന്ന് ജനപദങ്ങള്ക്ക് ദൃശ്യവിസ്മയമാകുവാന്‍ ക്രിസ്തു. കാവല്‍ നിന്ന കേവല മനുഷ്യനെ അര്ദ്ധപ്രജ്ഞനാക്കിക്കൊണ്ട് ദൈവത്വം തെളിയിച്ച സൃഷ്ടാവ്! പരിപൂര്ണ്ണ് മനുഷ്യനും, പരിപൂര്ണ്ണ ദൈവവും എന്ന്‍ വിളിച്ചു പറയുന്നു.
വി. പൗലോസ് ശ്ലീഹ 1 കൊരിന്ത്യര്ക്ക് എഴുതിയ ലേഖനം 15 ന്റെ് 17 ല്‍ പറയുന്നു. ‘ക്രിസ്തു ഉയര്പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ നിങ്ങളുടെ വിശ്വാസം നിഷ്ഫലമാണ്.’ ഇതേ ലേഖനത്തില്‍ 19 ആം വചനത്തിലൂടെ പൗലോസ് ശ്ലീഹ നമ്മെ ഓര്മ്മപ്പെടുത്തുന്നു ‘നാം ഈ ജീവിതത്തിന് വേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരേയുംകാള്‍ നിര്ഭാഗ്യരാണ്.’ ഇക്കാലഘട്ടത്തില്‍ പഴയകാലങ്ങളെ അപേക്ഷിച്ച് ആത്മീയ പ്രസ്ഥാനങ്ങള്‍ വളരുന്നു. ആത്മീയാന്വഷണങ്ങള്‍ വളരുന്നു. എങ്കിലും നാം വിശദമായി നമ്മോട് ചോദിക്കേണ്ടിരിക്കുന്നു. ബാഹ്യപ്രകടനങ്ങല്ക്കപ്പുറം എന്നിലെ ആത്മീയ മനുഷ്യന്‍ എത്ര വലുതായി. എന്റെ് ലോകമോഹങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയുള്ള നെട്ടോട്ടങ്ങള്ക്കിടയില്‍ എന്റെ യേശു എന്റെ ഉള്ളില്‍ അനുദിനം വളരുന്നുണ്ടോ? ഈ പ്രായത്തിനിടയ്ക്ക് എത്രയെത്ര ഈസ്റ്ററുകള്‍, നോമ്പാചാരണങ്ങള്‍, പെസഹാനുഭവങ്ങള്‍ കടന്നു പോകുന്നു എന്നാല്‍ ക്രിസ്തുവിലുള്ള എന്റെ വിശ്വാസം, ക്രിസ്തുവിനുവേണ്ടിയുള്ള സമര്പ്പണം, വചനത്തിനുവേണ്ടിയുള്ള എന്റെ ദാഹം, മറ്റുള്ളവരുടെ ദാഹം ശമിപ്പിക്കാനുള്ള എന്റെ് അദ്ധ്വാനങ്ങള്‍ ഫലം പുറപ്പെടുവിക്കാനുള്ള സഹനങ്ങള്‍, ഇവ മുരടിച്ചു നില്‍ക്കുകയാണോ അതോ ഒരു ഉയര്പ്പിന്റെ സ്വര്ഗ്ഗ ശക്തിയില്‍ എനിക്കഭിമാനിക്കാന്‍ കഴിയുന്നുണ്ടോ?
പിതാവിനോടുള്ള വിധേയത്വവും പിതാവുമായുള്ള നിരന്തര ബന്ധവും യേശു എപ്പോഴും തുടര്ന്നുകൊണ്ടിരുന്നത് പോലെ ദൈവവുമായുള്ള നിരന്തരബന്ധം പ്രാര്ത്ഥനയിലൂടെയും ദൈവത്തോടുള്ള വിധേയത്വം സഭയുമായുള്ള കൌദാശികപരമായ അടുപ്പത്തിലും നാം സൂക്ഷിക്കണം. യേശുവിനോട് ചേര്ന്നുള്ള ജീവിതം സന്തോഷം മാത്രമാണെന്ന് നാം കരുതരുത് പിന്നെയോ കുരിശുകളും, സഹനങ്ങളും കൂട്ടിനുണ്ടാവും. അതിനെ തോളിലേറ്റി ക്രൂശിതനോട് ചേര്ന്നു നടക്കുമ്പോഴാണ് പുനരുത്ഥാനത്തിന്റെ ആനന്ദം അനുഭവവേദ്യമാകുന്നത്. ഈ ഉയിര്പ്പ് ഒരു കേട്ടു കഥയല്ല, ഒരു ചരിത്രസംഭവവും, വിശ്വാസസത്യവുമാണ്. ഉത്ഥിതനായ യേശുവേ എന്നില്‍ വന്നു നിറയണമേ എന്നേയും ആത്മാവില്‍ പുതുശക്തിയാല്‍ ഉയിര്പ്പിക്കണമേയെന്നു നമുക്ക് പ്രാര്ത്ഥിതക്കാം…

സുഗന്ധക്കുപ്പികള്‍ തകര്‍ക്കപ്പെടണം

ഫാ. ഗീവര്ഗീസ് വള്ളിക്കാട്ടില്‍:-
ഈ നാളുകളിലായി ഒരു പ്രത്യേക വിഷയം എന്നെ ഒരുപാട് വേദനിപ്പിച്ചു. അനേകര്‍ സൗഖ്യത്തിനും ആശ്വാസത്തിനുമായി ധ്യാന മന്ദിരങ്ങളിലേയ്ക്ക് ഓടിക്കൂടുന്നു. സന്തോഷത്തോടെ മടങ്ങിപ്പോകുന്നു. പക്ഷേ പലര്ക്കും ധ്യാനാനുഭവത്തില്‍ അധികനാള്‍ നിലനില്ക്കുവാന്‍ സാധിക്കുന്നില്ല. മദ്യപാനം നിര്ത്തുന്ന പലരും കുറച്ചുനാള്‍ കഴിയുമ്പോഴേക്കും വീണ്ടും മദ്യപാനത്തിലേയ്ക്കും ഉപേക്ഷിക്കുന്ന തെറ്റായ സ്വഭാവങ്ങളിലേയ്ക്കും വീണ്ടും തിരിച്ചു പോകുന്നു. എന്താണ് ഇതിനു കാരണം? കുറച്ചു ദിവസങ്ങള്‍ ദൈവസന്നിധിയില്‍ ഈ വിഷയം വേദനയോടെ പങ്കുവച്ചപ്പോള്‍ ചില യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് അവന്‍ എന്നെ നയിക്കുകയായിരുന്നു. ധ്യാനത്തിലോക്കെ കടന്നുവരുന്നുണ്ട്, സമര്പ്പിക്കുന്നുണ്ട് എങ്കില്‍ക്കുടെയും ഉള്ളിന്റെയുള്ളില്‍ വിട്ടുകളയാന്‍ ഇഷ്ടമല്ലാത്ത പല വിഗ്രഹങ്ങളും മനുഷ്യന്‍ സൂക്ഷിച്ച് വച്ചുകൊണ്ട് നടക്കുകയാണ്. ഈ വിഗ്രഹങ്ങളാകുന്ന സുഗന്ധക്കുപ്പികള്‍ മനസ്സില്‍ താലോലിച്ച് കൊണ്ട് നടക്കുന്നിടത്തോളം കാലം പ്രാര്ത്ഥനാനുഭവത്തില്‍ അവര്ക്ക് നിലനില്ക്കു വാന്‍ സാധിക്കുകയില്ല.
വചനത്തില്‍ ഒരു പാപിനിയുടെ സമര്പ്പ്ണം നമുക്ക് കാണുവാന്‍ സാധിക്കുന്നുണ്ട്. (മാര്‍ക്കോസ് 14:3-9) ബഥാന്യായില്‍ ശീമോന്റെ വീട്ടില്‍ പന്തിയില്‍ യേശു ഇരിക്കുമ്പോള്‍ അവള്‍ കടന്നു വരികയാണ്. അനുതാപം കൊണ്ട് പരവശനായ അവള്‍ പരിസരം മറന്ന് തന്റെ രക്ഷകന്റെ പാദത്തിങ്കലേയ്ക്ക് വീഴുകയായിരുന്നു. തന്റെ ജീവിതത്തെ, താന്‍ ആയിരിക്കുന്ന അവസ്ഥയെ അവള്‍ താന്‍ കൊണ്ട് വന്ന ഒരു വെങ്കല്‍ ഭരണി പൊട്ടിച്ച് വിലയേറിയ സ്വച്ഛജടമാംസി തൈലം അവന്റെ തലയില്‍ ഒഴിക്കുന്നു. ഇവിടെയാണ്‌ അവളുടെ സമര്പ്പണത്തിന്റെ ആഴം നാം മനസ്സിലാക്കേണ്ടത്. ഈ വിലയേറിയ സുഗന്ധഭരണി അവളെ സംബന്ധിചിടത്തോളം ഒരു വിഗ്രഹമായിരുന്നു. വേശ്യാവൃത്തി ചെയ്തിരുന്നവള്‍ എന്ന നിലയില്‍ ആ സുഗന്ധകുപ്പി അവളെ ഒരുപാട് സഹായിച്ചിരുന്നു. ശാരീരിക ലാവണ്യം വര്ദ്ധിപ്പിക്കാനും മറ്റുള്ളവരെ അവളിലേയ്ക്ക് ആകര്ഷിക്കുവാനും അത് അവള്‍ ഉപയോഗിച്ചിരുന്നു. വിലയേറിയ സുഗന്ധതൈലം അവള്‍ ഉപയോഗിച്ചിരുന്നു എന്നുള്ളതില്‍ നിന്ന് മറ്റൊരു കാര്യവും വ്യക്തമാണ്. ഇത്രമാത്രം വില അവള്‍ ഇതിന് മുടക്കുന്നുണ്ട് അതിന്റെ ഫലമായി ഇരട്ടി ലാഭം അവള്‍ കൊയ്യുന്നുമുണ്ട് എന്നുള്ളതാണ്. അപ്പോള്‍ ഈ സുഗന്ധക്കുപ്പി അവളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ്. തന്റെ പാപജീവിതത്ത്തിന് ഏറ്റവുമധികം സഹായിക്കുന്ന വിഗ്രഹമെന്ത് എന്ന്‍ തിരിച്ചറിഞ്ഞ് അത് തന്റെ സ്രഷ്ടാവിന്റെ മുന്നില്‍ തകര്ത്തു കളയുന്ന പാപിനി.
നമ്മുടെ ജീവിതത്തിലേയ്ക്ക് നമുക്കൊന്ന് തിരിഞ്ഞു നോക്കാം. പാപജീവിതത്തെ താലോലിക്കുവാന്‍ നമ്മെ സഹായിക്കുന്ന എന്തെങ്കിലും വിഗ്രഹങ്ങളെ നാമിന്നു കൊണ്ട് നടക്കുന്നുണ്ടോ? ഉണ്ട് എങ്കില്‍ അവ തന്നെയാണ് നമ്മുടെ ആത്മീയ ജീവിതത്തിന് തടസ്സം. ദൈവ തിരുമുമ്പില്‍ സമര്പ്പിക്കുവാന്‍ പോലും തയ്യാറാകാതെ ദൈവത്തേക്കാള്‍ ഉപരിയായി സ്നേഹിച്ചുകൊണ്ട് നടക്കുന്ന ഈ സുഗന്ധകുപ്പികള്‍ സൃഷ്ടാവിന്റെ പാദത്തിങ്കല്‍ തകര്ക്കപ്പെടണം പുറ. 20:2 വാക്യത്തില്‍ കാണുന്ന ‘ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കുണ്ടാകരുത്’ എന്ന കല്പ്പ്നകളുടെ ലംഘനമാണ് ഈ സുഗന്ധക്കുപ്പികള്‍, മദ്യം, സിഗരറ്റ്, മറ്റ് ലഹരി വസ്തുക്കള്‍, സ്വത്ത്‌, സമ്പത്ത്, അധികാരം, സ്വാധീനം, ജോലി, അന്ധമായ സഭാ, കക്ഷി ചിന്തകള്‍, ചിലരോടുള്ള വെറുപ്പിന്റെ കെട്ടുകള്‍ ഇവയെല്ലാം ഇന്ന് അനേകരെ സംബന്ധിച്ചിടത്തോളം വിഗ്രഹങ്ങളാണ് ഇന്ന് പലരും ചെയ്യുന്നത് പ്രാര്ത്ഥനയ്ക്ക് വരുമ്പോള്‍ കുറെ സമയത്തേയ്ക്ക് ഇതൊക്കെ മാറ്റി വയ്ക്കുകയാണ്. നാം ആയിരിക്കുന്ന അവസ്ഥ പൂര്ണ്ണമായി അവങ്കലേക്ക്‌ സമര്പ്പിക്കുക. നമ്മുടെ മുന്നിലുള്ള സുഗന്ധക്കുപ്പികളെല്ലാം മാറ്റിവയ്ക്കാതെ അവന്റെ മുന്നില്‍ ഉടച്ചുകളയുക. അപ്പോള്‍ അവന്‍ നമ്മെ അനുഗ്രഹിക്കും. നമുക്ക് വേണ്ടി അവന്‍ വാദിക്കും. ഒരു പുതിയ സൃഷ്ടിയായി അവന്‍ നമ്മെ രൂപാന്തരപ്പെടുത്തും.
ഒരു നിമിഷം പ്രാര്ത്ഥിക്കാം. കര്ത്താവായ യേശുവേ! നിന്റെ മുമ്പില്‍ പൂര്ണ്ണമായി സമര്പ്പിക്കുവാന്‍ തയ്യാറാകാത്ത ചില സുഗന്ധക്കുപ്പികള്‍ എന്റെ് ജീവിതത്തില്‍ ഉണ്ട്. അവയെല്ലാം ഈ നിമിഷം ഞാന്‍ തിരിച്ചറിയുന്നു. പൂര്ണ്ണമായി നിന്റെ് മുന്നില്‍ അവയെല്ലാം സമര്പ്പിക്കുവാന്‍, തകര്ത്ത് കളയുവാന്‍ എന്നെ നീ സഹായിക്കണമേ! പുതിയ സൃഷ്ടിയായി എന്നെ നീ സഹായിക്കണമേ! ഒരു പുതിയ സൃഷ്ടിയായി എന്നെ നീ ഉടച്ച് വാര്ക്കണമേ! ആമ്മേന്‍….

കൃപായുഗം (കൃപയുടെ കാലം)

റോസമ്മ ട്രിച്ചി :-
ദൈവമക്കളാകുന്ന നമ്മള്‍ ജീവിക്കുന്നത് കൃപയുടെ കാലത്തിലാണ്. കര്ത്താവ് നമുക്ക് തരുന്നത് സകലതും കൃപയോടെയാണ്. അല്ലാതെ നമ്മുടെ പുണ്യമോ, സല്പ്രവര്തിയോ അല്ല നാം അനുഭവിക്കുന്നത്. വിലാപം 3:22 ല്‍ പറഞ്ഞിരിക്കുന്നു. ‘നാം മുടിഞ്ഞു പോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു. അവന്റെ കരുണ തീര്ന്നു പോയിട്ടില്ലല്ലോ അത് രാവിലെ തോറും പുതിയതും നിന്റെ വിശ്വസ്ഥത വലിയതും ആകുന്നു.’ ഓരോ ദിവസത്തിന്റെ ആരംഭത്തില്‍ തന്നെ അവിടുത്തെ പുതിയ കൃപകൊണ്ട് നിറച്ചു നമ്മെ വഴി നടത്തുന്നു. ആര്ക്കാണ് ഈ പുതിയ കൃപ ലഭിക്കുന്നത്? താഴ്മയുള്ളവര്ക്ക് അവന്‍ കൃപ നല്കു ന്നു. കൃപ എന്നത് ഒരു നദിപോലെയാകുന്നു. നദി എപ്രകാരം താഴ്മയുള്ള സ്ഥലത്തേക്ക് ഒഴുകുന്നതുപോലെ കൃപ താഴ്മയുള്ള ഹൃദയത്തിലേക്ക് ഒഴുകി വരും. പഴയ ആള്ക്കാ്ര്‍ പഴഞ്ചൊല്ലായി പറഞ്ഞതാണല്ലോ. താണനിലത്തേ നീരോടു അവിടെ ദൈവം കൃപ ചെയ്യു. സദൃശ 3:34 ല്‍ ‘എളിയവര്ക്കോ അവന്‍ കൃപ നല്കുന്നു.’ അതിനുള്ള ഉത്തമ ഉദാഹരണമാണ് മറിയം ‘കൃപ ലഭിച്ചവളെ നിനക്ക് വന്ദനം, കര്ത്താവ് നിന്നോട് കൂടെയുണ്ട്’ ദൂതന്മാരില്‍ പ്രധാനിയായ ഗബ്രിയേല്‍ ദൂതനാണ്‌ മാതാവിനോടും ഈ സന്ദേശം അരുളിയത്. കാരണം മാതാവിന്റെ താഴ്മയുള്ള ഹൃദയത്തിലേക്ക് ദൈവ കൃപ ഒഴുകി വന്നു. വീണ്ടും താഴ്മയോട് പറയുന്നു. ‘ഇതാ ഞാന്‍ കര്ത്താ വിന്റെ ദാസി നിന്റെ വാക്കുപോലെ എനിക്ക് ഭവിക്കട്ടെ.’ ‘അവന്‍ തന്റെ ദാസിയുടെ താഴ്ച കടാക്ഷിച്ചിരിക്കുന്നു. ഇന്ന് മുതല്‍ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്ന് വാഴ്ത്തും.’ മാതാവിന് ലഭിച്ച കൃപ മാതാവിന്റെ താഴ്മ മൂലമാണ്.
1 പത്രോ 5:5 ല്‍ ‘ദൈവം നിഗളികളോട് എതിര്ത്തു നില്ക്കു ന്നു. താഴ്മയുള്ളവര്ക്കോ കൃപ നല്കു്ന്നു. അതുകൊണ്ട് തക്കസമയത്ത് നിങ്ങളെ ഉയര്ത്തു വാന്‍ ദൈവത്തിന്റെ ബലമുള്ള കൈ കീഴുതാണിരിപ്പിന്‍.’ നാം ദൈവസന്നിധിയില്‍ താണിരുന്നാല്‍ അവന്‍ നമ്മേയും ഉയര്ത്തും . യേശുവിനെ സ്നാനം കൊടുത്ത യോഹന്നാന്‍ സ്നാപകന്‍ പറഞ്ഞിരിക്കുന്നു. ‘അവന്‍ വരേണം, ഞാനോ കുറയേണം.’ യേശു തമ്പുരാന്‍ നമുക്ക് കാണിച്ച മാതൃക പ്രകാരം ജീവിച്ചാല്‍ നമുക്കും താഴ്മ ധരിക്കാന്‍ സാധിക്കും ഫിലി 2:4-11. പറഞ്ഞിരിക്കുന്നു. ‘ക്രിസ്തു യേശുവിലുള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. ദൈവത്തോടുള്ള സമത്വം മുറുകെ പിടിക്കാതെ ദാസരൂപം എടുത്തു മനുഷ്യ സാദൃശ്യത്തിലായി, തന്നത്താന്‍ ഒഴിച്ചു, വേഷത്തില്‍ മനുഷ്യനായി വിളങ്ങി. തന്നെത്താന്‍ താഴ്ത്തി മരണത്തോളം, ക്രൂശിലെ മരണത്തോളം തന്നേ അനുസരണമുള്ളവനായി തീര്ന്നു . അതുകൊണ്ട് ദൈവവും അവനെ ഏറ്റവും ഉയരത്തില്‍. സകല നാമത്തിലും മേലായ നാമം നല്കി. എല്ലാ നാവും യേശുക്രിസ്തു കര്ത്താവ് എന്ന പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി ഏറ്റുപറകയും ചെയ്യേണ്ടിവരും.’
‘ദൈവം നിഗളികളോട് എതിര്ത്തു നിക്കാനും താഴ്മയുള്ളവര്ക്ക് കൃപ നല്കുകയും ചെയ്യുന്നു’ യാക്കോ 4:6. നിഹളിച്ചു നടന്നവരെ എതിര്ത്തതായി വചനത്തില്‍ പല ഭാഗത്തും കാണുന്നു. പ്രധാനദൂതനായ ലൂസിഫര്‍ സ്വര്ഗ്ഗ ത്തില്‍ നിന്നും തള്ളപ്പെട്ടു സാത്താനാകാന്‍ കാരണം അവന്റെ് നിഗളം ആയിരിക്കുന്നു. ‘ഞാന്‍ സ്വര്ഗ്ത ത്തില്‍ കയറും. എന്റെ് സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങള്ക്ക്് മീതെ വക്കും. ഞാന്‍ അത്യന്നതനോട് സമന്നാകും. എന്ന നിഗളത്തോട് ഹൃദയത്തില്‍ പറഞ്ഞപ്പോള്‍ തന്നെ ദൈവം അവനെ താഴ്ത്തി. അവന്റെ ആഡംബരവും, വാദ്യാഘോഷവും പാതാളത്തിലേക്ക് ഇറങ്ങിപ്പോയി.’ യശ 14:11-14.
നെബുഖദ്നേസര്‍ രാജാവ് മൃഗത്തെപ്പോലെ പുല്ലു തിന്നാന്‍ കാരണം അവന്റെ നിഗളം ആയിരുന്നു. ‘അവന്‍ ബാബേലിലെ രാജമന്ദിരതില്‍ ഉലാത്തിക്കൊണ്ടിരുന്നപ്പോള്‍ ഇത് ഞാന്‍ എന്റെ ധനമാഹാത്മ്യത്താല്‍ എന്റെ പ്രതാപ മഹത്വത്തിനായിട്ടു രാജധാനിയായി പണിത ഹതിയാം ബാബേല്‍ അല്ലയോ എന്ന് പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ സ്വര്ഗ്ഗത്തില്‍ നിന്നും ഒരു ശബ്ദം ഉണ്ടായതെന്തെന്നാല്‍ ‘രാജത്വം നിന്നെ വിട്ടു നീങ്ങിയിരിക്കുന്നു.’ ദാനി 4:30-33. ഇന്ന് നമ്മില്‍ പലരും പറയുന്നു. ഒരു വാക്കാണല്ലോ ഞാനുണ്ടാക്കിയ വീട്. ഞാന്‍ വാങ്ങിയ തോട്ടം. എന്റേത് എന്റേതെന്നു. പാപം (താഴ്മ ഇല്ലായ്മയുടെ കാരണം SIN നടുവിലുള്ള I ആണ്. പാപത്തെ (നിഗള) ത്തെ തിരിച്ചറിഞ്ഞ നെബുഖദ് നേസര്‍ രാജാവ് വീണ്ടും സ്വര്ഗ്ഗ ത്തേക്കു കണ്ണുയര്ത്തി ദൈവത്തെ സ്തുതിച്ചപ്പോള്‍ അവന്റെ ബുദ്ധി തിരിച്ചു വന്നു, എന്റെ രാജത്വത്തിന്റെ മഹത്വത്തിനായി എന്റെ് മഹിമയും, മുഖപ്രകാശവും മടങ്ങി വന്നു. സ്വര്ഗ്ഗസ്ഥനായ രാജാവിനെ സ്തുതിച്ചു, പുകഴ്ത്തി, ബഹുമാനിച്ചു പറയുന്നു. ‘അവന്റെ പ്രവൃത്തികള്‍ ഒക്കെയും സത്യവും അവന്റെ വഴികള്‍ ന്യായവും ആകുന്നു. നിഗളിച്ചു നടന്നവരെ താഴ്ത്തുവാനും അവന്‍ പ്രാപ്തന്‍ തന്നെ.’ ദാനി 4:34-37. തന്നെത്താന്‍ താഴ്ത്തിയപ്പോള്‍ ദൈവകൃപ ലഭിച്ചു. നെബുഖദ്നേസര്‍ രാജാവിന്റെ ജീവിതത്തില്‍ തന്നെ രണ്ടനുഭവവും സംഭവിച്ചു. അവസാന ജീവിതമാണല്ലോ ദൈവസന്നിധിയില്‍ ഉത്തമം. യഹോ 18:21. മുതല്‍ വചനം പറഞ്ഞിരിക്കുന്നു.
‘മോശെയും അഹരോനും ഫറവോനോടു പറഞ്ഞതെന്തെന്നാല്‍ എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളി ചെയ്യുന്നു എന്റെ് മുമ്പാകെ നിന്നെത്തന്നെ താഴ്ത്തുവാന്‍ എത്രത്തോളം നിനക്ക് മനസില്ലാതിരിക്കും’ പുറ 10:3. ഫറവോന്‍ തന്നത്താന്‍ താഴ്ത്താഞ്ഞതിനാല്‍ 10
ബാധയും, ദൈവകോപവും ന്യായ തീര്പ്പും സഹിക്കേണ്ടി വന്നു. 136 സങ്കീര്ത്തനം മുഴുവനും ദൈവകൃപ എപ്രകാരം ലഭിക്കും എന്ന് പറഞ്ഞിരിക്കുന്നു. അതുകൊണ്ട് ‘കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിനുള്ള കൃപ പ്രാപിപ്പനുമായി നാം ധൈര്യത്തോടെ കൃപാസനത്തിനു അടുത്ത് ചെല്ലുക. എബ്ര 4:16. നാം കൃപാസന്നത്തിന്റെ അടുത്തേക്ക് ധൈര്യമായി വരുവാന്‍ വിളിച്ചിരിക്കുന്ന കര്ത്താ വിന്റെ അരികിലേക്ക് പോയി കൃപ പ്രാപിക്കാം. പിതാവിന്റെ വലത്ത് ഭാഗത്ത് നമുക്കുവേണ്ടി മദ്ധ്യസ്ഥം വഹിക്കാന്‍ യേശു കര്ത്താവ് ഉള്ളതിനാല്‍ ധൈര്യമായി അടുത്ത് പോയി കൃപ പ്രാപിക്കാം.
‘ദൈവ കൃപയില്‍ ഞാനാശ്രയിച്ച്
അവന്‍ വഴികളെ ഞാനറിഞ്ഞു
അനുഗമിച്ചിടും അവനുടെ ചുവടുകളെ’
‘കൃപയാലല്ലോ നിങ്ങള്‍ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്. അതിനു നിങ്ങള്‍ കാരണമല്ല. ദൈവത്തിന്റെ ദാനമത്രേ ആകുന്നു. ആരും പ്രശംസിക്കാതിരിപ്പാന്‍ പ്രവൃത്തികളും കാരണമല്ല’ എഫേ 2:8. നമുക്ക് ഏവര്ക്കും ലഭിച്ച ഏറ്റവും വലിയ കൃപ രക്ഷയാണ്…