വിലയറിയാന്‍ പഠിപ്പിക്കണേ

മരിയ ഗീവര്ഗ്ഗീവസ് :-
ആ മദ്യപാനിയായ പിതാവിന് 70 വയസ്സായിരുന്നു. ഭാര്യയ്ക്ക് 67 ഉം. അവര്‍ വിവാഹിതരാകുമ്പോള്‍ അയാള്ക്ക് ‌ 16 ഉം, അവള്ക്ക് 13 ഉം ആയിരുന്നു. അന്നേ അയാള്‍ മദ്യപിക്കുമായിരുന്നോ എന്ന്‍ അറിഞ്ഞു കൂടാ. എന്നാല്‍ പിന്നീട് അയാള്‍ നല്ലൊരു മദ്യപാനിയായി. അവള്‍ മൂന്ന് ആങ്ങളമാരുടെ ഓമനപെങ്ങള്‍ , അങ്ങ് ദൂരെ നിന്ന്‍ അവള്ക്ക് വിവാഹം ഉറപ്പിക്കുമ്പോള്‍ ആങ്ങളമാര്‍ നോക്കിക്കണ്ടത് വലിയ തറവാട്, ഒത്തപുരുഷന്‍. ധൈര്യമായി ഉറപ്പിച്ചു. പൊന്നു പെങ്ങളെ അയാളുടെ കൈകളില്‍ ഏല്പ്പിയച്ചു പറഞ്ഞു, പൊന്നുപോലെ നോക്കണം. ചെന്നുകയറിയ വീട്ടില്‍ നിന്ന് അവള്ക്ക്ു കിട്ടാത്ത മുറിവൊന്നുമില്ലായിരുന്നു. വിവാഹ ദിവസം തന്നെ അവളുടെ സ്വര്‍ണമെല്ലാം  അമ്മായിയമ്മ എന്ന മഹത് വ്യക്തി ഊരി വാങ്ങിച്ചു. ഒപ്പം സൂചി കയറ്റുന്നപോലത്തെ വാക്കുകളും. ഏറെ നിസ്സഹായതയോടെ എല്ലാം ഹൃദയത്തില്‍ വാങ്ങി അവള്‍ സൂക്ഷിച്ചു. സങ്കടം പങ്കുവച്ച് 80 ല്‍ ഏറെ കിലോമീറ്റര്‍ അപ്പുറമുള്ള വീട്ടിലേക്ക് വിളിക്കാന്‍ അന്ന് ഫോണില്ല. എഴുതാന്‍ ഇന്ലണ്ട് അവള്ക്കുക ആരും വാങ്ങികൊടുത്തിരിക്കില്ല. എന്നാലും കാലക്രമേണ പൊന്നു പെങ്ങളുടെ വേദന കുടുംബം അറിഞ്ഞു തുടങ്ങി. അവര്‍ നിസ്സഹായരായിരുന്നിരിക്കണം.
കാലം കടന്നുപോയി ആ ദമ്പതികള്ക്ക്ള മക്കള്‍ അഞ്ച്, ഭര്ത്താനവിന്റെ മദ്യപാനവും അസഭ്യം പറച്ചിലും തല്ലുകൊള്ളലും അവള്ക്ക് ശീലമായി മാറി. ഏറെ മനോഭാരം കൊണ്ടോ ഏറെ തല്ലുകൊല്ലുന്നത് കൊണ്ടോ അവള്ക്ക് കൂന് വന്നിരിക്കുന്നു. കൂനിയുള്ള ആ അമ്മയുടെ നടപ്പ് ഞാന്‍ ഏറെ വേദനയോടെ നോക്കി നിന്നിട്ടുണ്ട്. ഇങ്ങനെ കൂനി നടക്കുന്നത് എത്ര പ്രയാസമാണെന്ന് ഞാന്‍ നടന്നു നോക്കിയിട്ടുണ്ട്. എല്ലാം നല്ലതായി ‘ഭര്ത്താ വിനു മാത്രം’ വെച്ച് വിളമ്പണം എന്നായിരുന്നത്രെ ആ അപ്പന്റെര ആജ്ഞ. അയാളുടെ നല്ല ഭക്ഷണത്തില്‍ അമ്മയ്ക്ക്‌, മക്കള്ക്കും പങ്ക് പാടില്ല. തീര്ച്ചയായും ഭര്ത്താ വിന്റെ നല്ല ഭക്ഷണത്തിന്റെ് ഒരു ചെറിയ പങ്ക് നിനക്ക് എന്ന് പറഞ്ഞ് ഭര്ത്താ വ് മാറ്റിവച്ചിരുന്നെങ്കില്‍ എന്ന്‍ ആ അമ്മ ആഗ്രഹിച്ചിട്ടുണ്ടാകും.
ഒരിക്കല്‍ ഒരു വാര്ത്ത കേട്ടു. ആ അമ്മ രാത്രി അറ്റാക്ക് വന്ന് മരിച്ചെന്ന്. അന്നെനിക്ക് ആ അപ്പനോട് വലിയ അമര്ഷം തോന്നിയത് ഞാനിന്നും ഓര്ക്കു ന്നു. സഹിച്ച് സഹിച്ച് അറ്റാക്ക് വന്നതാകും ആ പാവത്തിന്, പിന്നീട് ഞാന്‍ നിരീക്ഷിക്കുകയായിരുന്നു ആ അപ്പനുണ്ടായ മാറ്റങ്ങള്‍. അന്നുവരെ നന്നായി തിന്നുകയും, നന്നായി മദ്യപിക്കുകയും, അസഭ്യം പറയുകയും ചെയ്തിരുന്ന അയാള്‍ അന്ന് മുതല്‍ മൂകനായി. ഭക്ഷണം നന്നേ കുറഞ്ഞു. തോന്നിയാല്‍ ദിവസത്തില്‍ ഒരു നേരം അല്പം മാത്രം. എന്നാല്‍ മദ്യപാനം ഒട്ടും കുറച്ചില്ല. കൃത്യമായി പറഞ്ഞാല്‍ ഭാര്യയുടെ 1- ആം ചരമദിനത്തിന്റെ തലേനാള്‍ അയാളും ഈ ലോകത്തോട് വിട പറഞ്ഞു.
സത്യത്തില്‍ ഭാര്യയെ ഉള്ളിന്റെ ഉള്ളില്‍ സ്നേഹിച്ചിരുന്ന കാര്യം അയാള്ക്കു പോലും അറിഞ്ഞത് അവളുടെ വേര്പാടിന് ശേഷമായിരിന്നിരിക്കണം. നമ്മളും പലപ്പോഴും ഇങ്ങനെയല്ലെ, ചില വേര്പാടുകള്ക്ക്റ ശേഷമല്ലേ ചിലരുടെയെങ്കിലും വില മനസ്സിലാക്കിയിട്ടുള്ളത്. ക്രിസ്തുവിന്റെ മരണശേഷമായിരുന്നിരിക്കണം ശിഷ്യന്മാരും അവന്റെ വിലയറിഞ്ഞതും ആ നഷ്ടബോധത്തിലായിരിക്കണം.
ഓ! കര്ത്താവേ കൂടെയുള്ളപ്പോള്‍ മറ്റുള്ളവരുടെ വില അറിയാന്‍ എനിക്ക് സാധിച്ചിരുന്നെങ്കില്‍ എന്ന്‍ പ്രാര്ത്ഥിച്ചു പോകുന്നു. വി. യോഹന്നാന്‍ 17 ല്‍ ‘വേര്പാടിനുമുന്പ് അങ്ങ് ശിഷ്യന്മാര്ക്കു്വേണ്ടി ശക്തമായി പ്രാര്ത്ഥിച്ചതുപോലെ എല്ലാവരും കൂടെയുള്ളപ്പോള്‍ മറ്റുള്ളവരുടെ വിലയറിഞ്ഞു പ്രാര്ത്ഥിക്കാന്‍, മറ്റുള്ളവര്ക്ക്ക് വിലയുള്ളതാകാന്‍ ഞങ്ങളെ സഹായിക്കണമേ…’ ആമ്മേന്‍