All posts by Ajith Stephen

ഉത്ഥിതരാകാം

ലിസ്സ ജോര്ജ്ജ്:-
ഉത്ഥാന തിരുനാളിന്റെ മഹാസന്തോഷത്തിലേയ്ക്ക് നാം നടന്നടുക്കുകയാണല്ലോ; ഉയര്പ്പിന്റെ ഈ നവോന്മേഷം നമ്മുടെ ഹൃദയങ്ങളില്‍ യഥാര്ത്ഥത്തില്‍ നിറയുന്നുണ്ടോ? ജ്ഞാനസ്നാനം സ്വീകരിച്ച ഓരോ ക്രിസ്ത്യാനിയും പാപത്തെ തകര്ത്ത് ഉയര്പ്പിന്റെ ആനന്ദത്തെ സ്വന്തമാക്കാന്‍ വിളിക്കപ്പെട്ടവരാണ്. ഇപ്രകാരം ആത്മ സന്തോഷമുള്ള ജീവിതം നയിക്കുന്നതിലൂടെയാണ് ക്രിസ്ത്യാനിയെ തിരിച്ചറിയേണ്ടത്. അനുദിന ജീവിതത്തിന്റെ കുരിശെടുത്ത് യേശുവിന്റെ പിന്നാലെ പ്രത്യാശയോടെ നാം ചെന്നെത്തുന്നത് പുനരുത്ഥാനത്തിന്റെ സന്തോഷത്തിലാണ്. ‘യേശുവിനെ മരിച്ചവരില്‍ നിന്ന് ഉയര്പ്പിച്ചവന്റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നുണ്ടെകില്‍ യേശു ക്രിസ്തുവിനെ ഉയര്പ്പിച്ചവന്‍ നിങ്ങളുടെ മര്ത്യ ശരീരങ്ങള്ക്കും നിങ്ങളില്‍ വസിക്കുന്ന തന്റെ് ആത്മാവിനാല്‍ ജീവന്‍ പ്രദാനം ചെയ്യും’ (റോമ 8:11).
ഈ ദിവസങ്ങളില്‍ പുനരുത്ഥാനത്തിന്റെ ആനന്ദം യത്ഥാര്ത്ഥത്തില്‍ നാം അനുഭവിക്കുന്നുണ്ടെങ്കില്‍ അതിന്റെ അര്ത്ഥം നാം പാപത്തില്‍ നിന്നും വിമുക്തി നേടി ആത്മസന്തോഷം അനുഭവിക്കുന്നുണ്ട് എന്നാണ്. ഇപ്പോഴും എന്റെ് ഉള്ളില്‍ ദു:ഖമുണ്ടെങ്കില്‍, നിരാശയുണ്ടെങ്കില്‍ എന്തിനു ജീവിക്കണം എന്ന ചിന്തയുണ്ടെങ്കില്‍, ഉള്ളതുകൊണ്ട് ഒന്നും എന്റെ് മനസ്സ് തൃപ്തിപ്പെടുന്നില്ലെങ്കില്‍ അതിനര്ത്ഥം ഇപ്പോഴും ഞാന്‍ പാപത്തിന് അടിമയാണ് എന്നത്രേ. പരിശുദ്ധാത്മാവിന്റെ് അഭിഷേകമുണ്ടങ്കില്‍ മാത്രമേ നമുക്ക് സ്വര്ഗ്ഗീയാനന്ദം ഈ ലോകത്തില്‍ അനുഭവവേദ്യമാകയുള്ളു. അപ്പോള്‍ നാം പുനരുത്ഥാനത്തിന്റെ മക്കളാണ്. കുരിശു മരണത്തെ ജയിച്ച യേശു നമ്മുടെ കര്ത്താവും ദൈവവും ആകുമ്പോഴേ നമുക്ക് പുനരുത്ഥാനത്തിന്റെ മഹത്വവും, മഹിമയും അനുഭവിക്കുവാന്‍ കഴിയു!
വരാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോള്‍ ഇന്നിന്‍റെ കഷ്ടതകള്‍ നിസ്സാരമത്രേ (റോമ 8:18). കഷ്ടതയില്ലാതെ, കുരിശില്ലാതെ ഉത്ഥാനമില്ല. അതുകൊണ്ടാണ് കൂടുതല്‍ സഹനങ്ങള്അനുഭവിക്കുന്നവര്ക്ക് കൂടുതല്‍ കൃപകള്‍ ലഭിക്കുന്നത് നാം കാണുന്നത്. ക്രിസ്തീയ വിശ്വാസത്തില്‍ അടിസ്ഥാന ശിലയാണ് യേശുവിന്റെ് പുനരുത്ഥാനം! അടച്ചുപൂട്ടി മുദ്രവച്ച കല്ലറകളെ തട്ടിതുറന്ന് പുറത്ത് വന്ന് ജനപദങ്ങള്ക്ക് ദൃശ്യവിസ്മയമാകുവാന്‍ ക്രിസ്തു. കാവല്‍ നിന്ന കേവല മനുഷ്യനെ അര്ദ്ധപ്രജ്ഞനാക്കിക്കൊണ്ട് ദൈവത്വം തെളിയിച്ച സൃഷ്ടാവ്! പരിപൂര്ണ്ണ് മനുഷ്യനും, പരിപൂര്ണ്ണ ദൈവവും എന്ന്‍ വിളിച്ചു പറയുന്നു.
വി. പൗലോസ് ശ്ലീഹ 1 കൊരിന്ത്യര്ക്ക് എഴുതിയ ലേഖനം 15 ന്റെ് 17 ല്‍ പറയുന്നു. ‘ക്രിസ്തു ഉയര്പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ നിങ്ങളുടെ വിശ്വാസം നിഷ്ഫലമാണ്.’ ഇതേ ലേഖനത്തില്‍ 19 ആം വചനത്തിലൂടെ പൗലോസ് ശ്ലീഹ നമ്മെ ഓര്മ്മപ്പെടുത്തുന്നു ‘നാം ഈ ജീവിതത്തിന് വേണ്ടി മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരേയുംകാള്‍ നിര്ഭാഗ്യരാണ്.’ ഇക്കാലഘട്ടത്തില്‍ പഴയകാലങ്ങളെ അപേക്ഷിച്ച് ആത്മീയ പ്രസ്ഥാനങ്ങള്‍ വളരുന്നു. ആത്മീയാന്വഷണങ്ങള്‍ വളരുന്നു. എങ്കിലും നാം വിശദമായി നമ്മോട് ചോദിക്കേണ്ടിരിക്കുന്നു. ബാഹ്യപ്രകടനങ്ങല്ക്കപ്പുറം എന്നിലെ ആത്മീയ മനുഷ്യന്‍ എത്ര വലുതായി. എന്റെ് ലോകമോഹങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയുള്ള നെട്ടോട്ടങ്ങള്ക്കിടയില്‍ എന്റെ യേശു എന്റെ ഉള്ളില്‍ അനുദിനം വളരുന്നുണ്ടോ? ഈ പ്രായത്തിനിടയ്ക്ക് എത്രയെത്ര ഈസ്റ്ററുകള്‍, നോമ്പാചാരണങ്ങള്‍, പെസഹാനുഭവങ്ങള്‍ കടന്നു പോകുന്നു എന്നാല്‍ ക്രിസ്തുവിലുള്ള എന്റെ വിശ്വാസം, ക്രിസ്തുവിനുവേണ്ടിയുള്ള സമര്പ്പണം, വചനത്തിനുവേണ്ടിയുള്ള എന്റെ ദാഹം, മറ്റുള്ളവരുടെ ദാഹം ശമിപ്പിക്കാനുള്ള എന്റെ് അദ്ധ്വാനങ്ങള്‍ ഫലം പുറപ്പെടുവിക്കാനുള്ള സഹനങ്ങള്‍, ഇവ മുരടിച്ചു നില്‍ക്കുകയാണോ അതോ ഒരു ഉയര്പ്പിന്റെ സ്വര്ഗ്ഗ ശക്തിയില്‍ എനിക്കഭിമാനിക്കാന്‍ കഴിയുന്നുണ്ടോ?
പിതാവിനോടുള്ള വിധേയത്വവും പിതാവുമായുള്ള നിരന്തര ബന്ധവും യേശു എപ്പോഴും തുടര്ന്നുകൊണ്ടിരുന്നത് പോലെ ദൈവവുമായുള്ള നിരന്തരബന്ധം പ്രാര്ത്ഥനയിലൂടെയും ദൈവത്തോടുള്ള വിധേയത്വം സഭയുമായുള്ള കൌദാശികപരമായ അടുപ്പത്തിലും നാം സൂക്ഷിക്കണം. യേശുവിനോട് ചേര്ന്നുള്ള ജീവിതം സന്തോഷം മാത്രമാണെന്ന് നാം കരുതരുത് പിന്നെയോ കുരിശുകളും, സഹനങ്ങളും കൂട്ടിനുണ്ടാവും. അതിനെ തോളിലേറ്റി ക്രൂശിതനോട് ചേര്ന്നു നടക്കുമ്പോഴാണ് പുനരുത്ഥാനത്തിന്റെ ആനന്ദം അനുഭവവേദ്യമാകുന്നത്. ഈ ഉയിര്പ്പ് ഒരു കേട്ടു കഥയല്ല, ഒരു ചരിത്രസംഭവവും, വിശ്വാസസത്യവുമാണ്. ഉത്ഥിതനായ യേശുവേ എന്നില്‍ വന്നു നിറയണമേ എന്നേയും ആത്മാവില്‍ പുതുശക്തിയാല്‍ ഉയിര്പ്പിക്കണമേയെന്നു നമുക്ക് പ്രാര്ത്ഥിതക്കാം…

സുഗന്ധക്കുപ്പികള്‍ തകര്‍ക്കപ്പെടണം

ഫാ. ഗീവര്ഗീസ് വള്ളിക്കാട്ടില്‍:-
ഈ നാളുകളിലായി ഒരു പ്രത്യേക വിഷയം എന്നെ ഒരുപാട് വേദനിപ്പിച്ചു. അനേകര്‍ സൗഖ്യത്തിനും ആശ്വാസത്തിനുമായി ധ്യാന മന്ദിരങ്ങളിലേയ്ക്ക് ഓടിക്കൂടുന്നു. സന്തോഷത്തോടെ മടങ്ങിപ്പോകുന്നു. പക്ഷേ പലര്ക്കും ധ്യാനാനുഭവത്തില്‍ അധികനാള്‍ നിലനില്ക്കുവാന്‍ സാധിക്കുന്നില്ല. മദ്യപാനം നിര്ത്തുന്ന പലരും കുറച്ചുനാള്‍ കഴിയുമ്പോഴേക്കും വീണ്ടും മദ്യപാനത്തിലേയ്ക്കും ഉപേക്ഷിക്കുന്ന തെറ്റായ സ്വഭാവങ്ങളിലേയ്ക്കും വീണ്ടും തിരിച്ചു പോകുന്നു. എന്താണ് ഇതിനു കാരണം? കുറച്ചു ദിവസങ്ങള്‍ ദൈവസന്നിധിയില്‍ ഈ വിഷയം വേദനയോടെ പങ്കുവച്ചപ്പോള്‍ ചില യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് അവന്‍ എന്നെ നയിക്കുകയായിരുന്നു. ധ്യാനത്തിലോക്കെ കടന്നുവരുന്നുണ്ട്, സമര്പ്പിക്കുന്നുണ്ട് എങ്കില്‍ക്കുടെയും ഉള്ളിന്റെയുള്ളില്‍ വിട്ടുകളയാന്‍ ഇഷ്ടമല്ലാത്ത പല വിഗ്രഹങ്ങളും മനുഷ്യന്‍ സൂക്ഷിച്ച് വച്ചുകൊണ്ട് നടക്കുകയാണ്. ഈ വിഗ്രഹങ്ങളാകുന്ന സുഗന്ധക്കുപ്പികള്‍ മനസ്സില്‍ താലോലിച്ച് കൊണ്ട് നടക്കുന്നിടത്തോളം കാലം പ്രാര്ത്ഥനാനുഭവത്തില്‍ അവര്ക്ക് നിലനില്ക്കു വാന്‍ സാധിക്കുകയില്ല.
വചനത്തില്‍ ഒരു പാപിനിയുടെ സമര്പ്പ്ണം നമുക്ക് കാണുവാന്‍ സാധിക്കുന്നുണ്ട്. (മാര്‍ക്കോസ് 14:3-9) ബഥാന്യായില്‍ ശീമോന്റെ വീട്ടില്‍ പന്തിയില്‍ യേശു ഇരിക്കുമ്പോള്‍ അവള്‍ കടന്നു വരികയാണ്. അനുതാപം കൊണ്ട് പരവശനായ അവള്‍ പരിസരം മറന്ന് തന്റെ രക്ഷകന്റെ പാദത്തിങ്കലേയ്ക്ക് വീഴുകയായിരുന്നു. തന്റെ ജീവിതത്തെ, താന്‍ ആയിരിക്കുന്ന അവസ്ഥയെ അവള്‍ താന്‍ കൊണ്ട് വന്ന ഒരു വെങ്കല്‍ ഭരണി പൊട്ടിച്ച് വിലയേറിയ സ്വച്ഛജടമാംസി തൈലം അവന്റെ തലയില്‍ ഒഴിക്കുന്നു. ഇവിടെയാണ്‌ അവളുടെ സമര്പ്പണത്തിന്റെ ആഴം നാം മനസ്സിലാക്കേണ്ടത്. ഈ വിലയേറിയ സുഗന്ധഭരണി അവളെ സംബന്ധിചിടത്തോളം ഒരു വിഗ്രഹമായിരുന്നു. വേശ്യാവൃത്തി ചെയ്തിരുന്നവള്‍ എന്ന നിലയില്‍ ആ സുഗന്ധകുപ്പി അവളെ ഒരുപാട് സഹായിച്ചിരുന്നു. ശാരീരിക ലാവണ്യം വര്ദ്ധിപ്പിക്കാനും മറ്റുള്ളവരെ അവളിലേയ്ക്ക് ആകര്ഷിക്കുവാനും അത് അവള്‍ ഉപയോഗിച്ചിരുന്നു. വിലയേറിയ സുഗന്ധതൈലം അവള്‍ ഉപയോഗിച്ചിരുന്നു എന്നുള്ളതില്‍ നിന്ന് മറ്റൊരു കാര്യവും വ്യക്തമാണ്. ഇത്രമാത്രം വില അവള്‍ ഇതിന് മുടക്കുന്നുണ്ട് അതിന്റെ ഫലമായി ഇരട്ടി ലാഭം അവള്‍ കൊയ്യുന്നുമുണ്ട് എന്നുള്ളതാണ്. അപ്പോള്‍ ഈ സുഗന്ധക്കുപ്പി അവളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ്. തന്റെ പാപജീവിതത്ത്തിന് ഏറ്റവുമധികം സഹായിക്കുന്ന വിഗ്രഹമെന്ത് എന്ന്‍ തിരിച്ചറിഞ്ഞ് അത് തന്റെ സ്രഷ്ടാവിന്റെ മുന്നില്‍ തകര്ത്തു കളയുന്ന പാപിനി.
നമ്മുടെ ജീവിതത്തിലേയ്ക്ക് നമുക്കൊന്ന് തിരിഞ്ഞു നോക്കാം. പാപജീവിതത്തെ താലോലിക്കുവാന്‍ നമ്മെ സഹായിക്കുന്ന എന്തെങ്കിലും വിഗ്രഹങ്ങളെ നാമിന്നു കൊണ്ട് നടക്കുന്നുണ്ടോ? ഉണ്ട് എങ്കില്‍ അവ തന്നെയാണ് നമ്മുടെ ആത്മീയ ജീവിതത്തിന് തടസ്സം. ദൈവ തിരുമുമ്പില്‍ സമര്പ്പിക്കുവാന്‍ പോലും തയ്യാറാകാതെ ദൈവത്തേക്കാള്‍ ഉപരിയായി സ്നേഹിച്ചുകൊണ്ട് നടക്കുന്ന ഈ സുഗന്ധകുപ്പികള്‍ സൃഷ്ടാവിന്റെ പാദത്തിങ്കല്‍ തകര്ക്കപ്പെടണം പുറ. 20:2 വാക്യത്തില്‍ കാണുന്ന ‘ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കുണ്ടാകരുത്’ എന്ന കല്പ്പ്നകളുടെ ലംഘനമാണ് ഈ സുഗന്ധക്കുപ്പികള്‍, മദ്യം, സിഗരറ്റ്, മറ്റ് ലഹരി വസ്തുക്കള്‍, സ്വത്ത്‌, സമ്പത്ത്, അധികാരം, സ്വാധീനം, ജോലി, അന്ധമായ സഭാ, കക്ഷി ചിന്തകള്‍, ചിലരോടുള്ള വെറുപ്പിന്റെ കെട്ടുകള്‍ ഇവയെല്ലാം ഇന്ന് അനേകരെ സംബന്ധിച്ചിടത്തോളം വിഗ്രഹങ്ങളാണ് ഇന്ന് പലരും ചെയ്യുന്നത് പ്രാര്ത്ഥനയ്ക്ക് വരുമ്പോള്‍ കുറെ സമയത്തേയ്ക്ക് ഇതൊക്കെ മാറ്റി വയ്ക്കുകയാണ്. നാം ആയിരിക്കുന്ന അവസ്ഥ പൂര്ണ്ണമായി അവങ്കലേക്ക്‌ സമര്പ്പിക്കുക. നമ്മുടെ മുന്നിലുള്ള സുഗന്ധക്കുപ്പികളെല്ലാം മാറ്റിവയ്ക്കാതെ അവന്റെ മുന്നില്‍ ഉടച്ചുകളയുക. അപ്പോള്‍ അവന്‍ നമ്മെ അനുഗ്രഹിക്കും. നമുക്ക് വേണ്ടി അവന്‍ വാദിക്കും. ഒരു പുതിയ സൃഷ്ടിയായി അവന്‍ നമ്മെ രൂപാന്തരപ്പെടുത്തും.
ഒരു നിമിഷം പ്രാര്ത്ഥിക്കാം. കര്ത്താവായ യേശുവേ! നിന്റെ മുമ്പില്‍ പൂര്ണ്ണമായി സമര്പ്പിക്കുവാന്‍ തയ്യാറാകാത്ത ചില സുഗന്ധക്കുപ്പികള്‍ എന്റെ് ജീവിതത്തില്‍ ഉണ്ട്. അവയെല്ലാം ഈ നിമിഷം ഞാന്‍ തിരിച്ചറിയുന്നു. പൂര്ണ്ണമായി നിന്റെ് മുന്നില്‍ അവയെല്ലാം സമര്പ്പിക്കുവാന്‍, തകര്ത്ത് കളയുവാന്‍ എന്നെ നീ സഹായിക്കണമേ! പുതിയ സൃഷ്ടിയായി എന്നെ നീ സഹായിക്കണമേ! ഒരു പുതിയ സൃഷ്ടിയായി എന്നെ നീ ഉടച്ച് വാര്ക്കണമേ! ആമ്മേന്‍….

കൃപായുഗം (കൃപയുടെ കാലം)

റോസമ്മ ട്രിച്ചി :-
ദൈവമക്കളാകുന്ന നമ്മള്‍ ജീവിക്കുന്നത് കൃപയുടെ കാലത്തിലാണ്. കര്ത്താവ് നമുക്ക് തരുന്നത് സകലതും കൃപയോടെയാണ്. അല്ലാതെ നമ്മുടെ പുണ്യമോ, സല്പ്രവര്തിയോ അല്ല നാം അനുഭവിക്കുന്നത്. വിലാപം 3:22 ല്‍ പറഞ്ഞിരിക്കുന്നു. ‘നാം മുടിഞ്ഞു പോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു. അവന്റെ കരുണ തീര്ന്നു പോയിട്ടില്ലല്ലോ അത് രാവിലെ തോറും പുതിയതും നിന്റെ വിശ്വസ്ഥത വലിയതും ആകുന്നു.’ ഓരോ ദിവസത്തിന്റെ ആരംഭത്തില്‍ തന്നെ അവിടുത്തെ പുതിയ കൃപകൊണ്ട് നിറച്ചു നമ്മെ വഴി നടത്തുന്നു. ആര്ക്കാണ് ഈ പുതിയ കൃപ ലഭിക്കുന്നത്? താഴ്മയുള്ളവര്ക്ക് അവന്‍ കൃപ നല്കു ന്നു. കൃപ എന്നത് ഒരു നദിപോലെയാകുന്നു. നദി എപ്രകാരം താഴ്മയുള്ള സ്ഥലത്തേക്ക് ഒഴുകുന്നതുപോലെ കൃപ താഴ്മയുള്ള ഹൃദയത്തിലേക്ക് ഒഴുകി വരും. പഴയ ആള്ക്കാ്ര്‍ പഴഞ്ചൊല്ലായി പറഞ്ഞതാണല്ലോ. താണനിലത്തേ നീരോടു അവിടെ ദൈവം കൃപ ചെയ്യു. സദൃശ 3:34 ല്‍ ‘എളിയവര്ക്കോ അവന്‍ കൃപ നല്കുന്നു.’ അതിനുള്ള ഉത്തമ ഉദാഹരണമാണ് മറിയം ‘കൃപ ലഭിച്ചവളെ നിനക്ക് വന്ദനം, കര്ത്താവ് നിന്നോട് കൂടെയുണ്ട്’ ദൂതന്മാരില്‍ പ്രധാനിയായ ഗബ്രിയേല്‍ ദൂതനാണ്‌ മാതാവിനോടും ഈ സന്ദേശം അരുളിയത്. കാരണം മാതാവിന്റെ താഴ്മയുള്ള ഹൃദയത്തിലേക്ക് ദൈവ കൃപ ഒഴുകി വന്നു. വീണ്ടും താഴ്മയോട് പറയുന്നു. ‘ഇതാ ഞാന്‍ കര്ത്താ വിന്റെ ദാസി നിന്റെ വാക്കുപോലെ എനിക്ക് ഭവിക്കട്ടെ.’ ‘അവന്‍ തന്റെ ദാസിയുടെ താഴ്ച കടാക്ഷിച്ചിരിക്കുന്നു. ഇന്ന് മുതല്‍ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്ന് വാഴ്ത്തും.’ മാതാവിന് ലഭിച്ച കൃപ മാതാവിന്റെ താഴ്മ മൂലമാണ്.
1 പത്രോ 5:5 ല്‍ ‘ദൈവം നിഗളികളോട് എതിര്ത്തു നില്ക്കു ന്നു. താഴ്മയുള്ളവര്ക്കോ കൃപ നല്കു്ന്നു. അതുകൊണ്ട് തക്കസമയത്ത് നിങ്ങളെ ഉയര്ത്തു വാന്‍ ദൈവത്തിന്റെ ബലമുള്ള കൈ കീഴുതാണിരിപ്പിന്‍.’ നാം ദൈവസന്നിധിയില്‍ താണിരുന്നാല്‍ അവന്‍ നമ്മേയും ഉയര്ത്തും . യേശുവിനെ സ്നാനം കൊടുത്ത യോഹന്നാന്‍ സ്നാപകന്‍ പറഞ്ഞിരിക്കുന്നു. ‘അവന്‍ വരേണം, ഞാനോ കുറയേണം.’ യേശു തമ്പുരാന്‍ നമുക്ക് കാണിച്ച മാതൃക പ്രകാരം ജീവിച്ചാല്‍ നമുക്കും താഴ്മ ധരിക്കാന്‍ സാധിക്കും ഫിലി 2:4-11. പറഞ്ഞിരിക്കുന്നു. ‘ക്രിസ്തു യേശുവിലുള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. ദൈവത്തോടുള്ള സമത്വം മുറുകെ പിടിക്കാതെ ദാസരൂപം എടുത്തു മനുഷ്യ സാദൃശ്യത്തിലായി, തന്നത്താന്‍ ഒഴിച്ചു, വേഷത്തില്‍ മനുഷ്യനായി വിളങ്ങി. തന്നെത്താന്‍ താഴ്ത്തി മരണത്തോളം, ക്രൂശിലെ മരണത്തോളം തന്നേ അനുസരണമുള്ളവനായി തീര്ന്നു . അതുകൊണ്ട് ദൈവവും അവനെ ഏറ്റവും ഉയരത്തില്‍. സകല നാമത്തിലും മേലായ നാമം നല്കി. എല്ലാ നാവും യേശുക്രിസ്തു കര്ത്താവ് എന്ന പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി ഏറ്റുപറകയും ചെയ്യേണ്ടിവരും.’
‘ദൈവം നിഗളികളോട് എതിര്ത്തു നിക്കാനും താഴ്മയുള്ളവര്ക്ക് കൃപ നല്കുകയും ചെയ്യുന്നു’ യാക്കോ 4:6. നിഹളിച്ചു നടന്നവരെ എതിര്ത്തതായി വചനത്തില്‍ പല ഭാഗത്തും കാണുന്നു. പ്രധാനദൂതനായ ലൂസിഫര്‍ സ്വര്ഗ്ഗ ത്തില്‍ നിന്നും തള്ളപ്പെട്ടു സാത്താനാകാന്‍ കാരണം അവന്റെ് നിഗളം ആയിരിക്കുന്നു. ‘ഞാന്‍ സ്വര്ഗ്ത ത്തില്‍ കയറും. എന്റെ് സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങള്ക്ക്് മീതെ വക്കും. ഞാന്‍ അത്യന്നതനോട് സമന്നാകും. എന്ന നിഗളത്തോട് ഹൃദയത്തില്‍ പറഞ്ഞപ്പോള്‍ തന്നെ ദൈവം അവനെ താഴ്ത്തി. അവന്റെ ആഡംബരവും, വാദ്യാഘോഷവും പാതാളത്തിലേക്ക് ഇറങ്ങിപ്പോയി.’ യശ 14:11-14.
നെബുഖദ്നേസര്‍ രാജാവ് മൃഗത്തെപ്പോലെ പുല്ലു തിന്നാന്‍ കാരണം അവന്റെ നിഗളം ആയിരുന്നു. ‘അവന്‍ ബാബേലിലെ രാജമന്ദിരതില്‍ ഉലാത്തിക്കൊണ്ടിരുന്നപ്പോള്‍ ഇത് ഞാന്‍ എന്റെ ധനമാഹാത്മ്യത്താല്‍ എന്റെ പ്രതാപ മഹത്വത്തിനായിട്ടു രാജധാനിയായി പണിത ഹതിയാം ബാബേല്‍ അല്ലയോ എന്ന് പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ സ്വര്ഗ്ഗത്തില്‍ നിന്നും ഒരു ശബ്ദം ഉണ്ടായതെന്തെന്നാല്‍ ‘രാജത്വം നിന്നെ വിട്ടു നീങ്ങിയിരിക്കുന്നു.’ ദാനി 4:30-33. ഇന്ന് നമ്മില്‍ പലരും പറയുന്നു. ഒരു വാക്കാണല്ലോ ഞാനുണ്ടാക്കിയ വീട്. ഞാന്‍ വാങ്ങിയ തോട്ടം. എന്റേത് എന്റേതെന്നു. പാപം (താഴ്മ ഇല്ലായ്മയുടെ കാരണം SIN നടുവിലുള്ള I ആണ്. പാപത്തെ (നിഗള) ത്തെ തിരിച്ചറിഞ്ഞ നെബുഖദ് നേസര്‍ രാജാവ് വീണ്ടും സ്വര്ഗ്ഗ ത്തേക്കു കണ്ണുയര്ത്തി ദൈവത്തെ സ്തുതിച്ചപ്പോള്‍ അവന്റെ ബുദ്ധി തിരിച്ചു വന്നു, എന്റെ രാജത്വത്തിന്റെ മഹത്വത്തിനായി എന്റെ് മഹിമയും, മുഖപ്രകാശവും മടങ്ങി വന്നു. സ്വര്ഗ്ഗസ്ഥനായ രാജാവിനെ സ്തുതിച്ചു, പുകഴ്ത്തി, ബഹുമാനിച്ചു പറയുന്നു. ‘അവന്റെ പ്രവൃത്തികള്‍ ഒക്കെയും സത്യവും അവന്റെ വഴികള്‍ ന്യായവും ആകുന്നു. നിഗളിച്ചു നടന്നവരെ താഴ്ത്തുവാനും അവന്‍ പ്രാപ്തന്‍ തന്നെ.’ ദാനി 4:34-37. തന്നെത്താന്‍ താഴ്ത്തിയപ്പോള്‍ ദൈവകൃപ ലഭിച്ചു. നെബുഖദ്നേസര്‍ രാജാവിന്റെ ജീവിതത്തില്‍ തന്നെ രണ്ടനുഭവവും സംഭവിച്ചു. അവസാന ജീവിതമാണല്ലോ ദൈവസന്നിധിയില്‍ ഉത്തമം. യഹോ 18:21. മുതല്‍ വചനം പറഞ്ഞിരിക്കുന്നു.
‘മോശെയും അഹരോനും ഫറവോനോടു പറഞ്ഞതെന്തെന്നാല്‍ എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളി ചെയ്യുന്നു എന്റെ് മുമ്പാകെ നിന്നെത്തന്നെ താഴ്ത്തുവാന്‍ എത്രത്തോളം നിനക്ക് മനസില്ലാതിരിക്കും’ പുറ 10:3. ഫറവോന്‍ തന്നത്താന്‍ താഴ്ത്താഞ്ഞതിനാല്‍ 10
ബാധയും, ദൈവകോപവും ന്യായ തീര്പ്പും സഹിക്കേണ്ടി വന്നു. 136 സങ്കീര്ത്തനം മുഴുവനും ദൈവകൃപ എപ്രകാരം ലഭിക്കും എന്ന് പറഞ്ഞിരിക്കുന്നു. അതുകൊണ്ട് ‘കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിനുള്ള കൃപ പ്രാപിപ്പനുമായി നാം ധൈര്യത്തോടെ കൃപാസനത്തിനു അടുത്ത് ചെല്ലുക. എബ്ര 4:16. നാം കൃപാസന്നത്തിന്റെ അടുത്തേക്ക് ധൈര്യമായി വരുവാന്‍ വിളിച്ചിരിക്കുന്ന കര്ത്താ വിന്റെ അരികിലേക്ക് പോയി കൃപ പ്രാപിക്കാം. പിതാവിന്റെ വലത്ത് ഭാഗത്ത് നമുക്കുവേണ്ടി മദ്ധ്യസ്ഥം വഹിക്കാന്‍ യേശു കര്ത്താവ് ഉള്ളതിനാല്‍ ധൈര്യമായി അടുത്ത് പോയി കൃപ പ്രാപിക്കാം.
‘ദൈവ കൃപയില്‍ ഞാനാശ്രയിച്ച്
അവന്‍ വഴികളെ ഞാനറിഞ്ഞു
അനുഗമിച്ചിടും അവനുടെ ചുവടുകളെ’
‘കൃപയാലല്ലോ നിങ്ങള്‍ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്. അതിനു നിങ്ങള്‍ കാരണമല്ല. ദൈവത്തിന്റെ ദാനമത്രേ ആകുന്നു. ആരും പ്രശംസിക്കാതിരിപ്പാന്‍ പ്രവൃത്തികളും കാരണമല്ല’ എഫേ 2:8. നമുക്ക് ഏവര്ക്കും ലഭിച്ച ഏറ്റവും വലിയ കൃപ രക്ഷയാണ്…

ദുരന്തങ്ങളിലും ദൈവത്തിന് സ്തുതി

ഫാ. ഡോ. ടി. ജെ. ജോഷ്വാ :-
‘നീതിമാന്റെ അനര്ത്ഥങ്ങള്‍ അസംഖ്യമാകുന്നു. അവ എല്ലാറ്റില്‍ നിന്നും യഹോവ അവനെ വിടുവിക്കുന്നു. അവന്റെ അസ്ഥികളെ എല്ലാം അവന്‍ സൂക്ഷിക്കുന്നു.’ (സങ്കീ 34:19, 20).
ഈശ്വര വിശ്വാസമുള്ളവരുടെ ഹൃദയത്തില്‍ നിന്നും, നാവില്‍ നിന്നും സ്തുതി വചനങ്ങള്‍ ഉയരുന്നു. ദൈവത്തോടുള്ള ബന്ധത്തില്‍ മനുഷ്യന്റെ സ്വാഭാവിക പ്രതികരണമാണ് ദൈവത്തെ അവിടുത്തെ നന്മകള്ക്കായി സ്തുതിക്കുക എന്നുള്ളത്. ഇത് എല്ലാ മതവിശ്വാസികളിലും പ്രകടമായ ഒന്നാണ്. അനുഗ്രഹങ്ങളും കൃപകളും ലഭിക്കുമ്പോള്‍ ജീവിതത്തില്‍ സന്തോഷത്തിന്റെയും, നേട്ടങ്ങളുടെയും അനുഭവമുണ്ടാകുമ്പോഴെല്ലാം സ്തോത്രവീചികള്‍ നമ്മുടെ ഹൃദയത്തില്‍ നിന്നുയരുന്നു.
എന്നാല്‍ നിരാശാജനകവും കയ്പേറിയതുമായ ദുരന്താനുഭവങ്ങളില്‍ ദൈവത്തെ സ്തുതിക്കാന്‍ കഴിയുമോ? ആകസ്മികങ്ങളായ അത്യാഹിതങ്ങളും പ്രതീക്ഷകള്ക്ക് വിപരീതമായ ദുര്യോഗങ്ങളും പലരുടെയും ദൈവവിശ്വാസത്തെ കെടുത്തുന്നതും ജീവിതത്തെ തളര്ത്തുന്നതുമായ മുഖാന്തരങ്ങളായി തീരുന്നു. അവര്‍ ദൈവസ്നേഹത്തെ നിഷേധിക്കുന്നു. ദൈവകരുണയെ ചോദ്യം ചെയ്യുന്നു. എന്നാല്‍ ദുരന്താനുഭവങ്ങളിലും ദൈവത്തെ സ്തോത്രം ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ച ലബനന്‍ രാജ്യത്തിലെ വാറം സലീബിയനും ഭാര്യയും പ്രത്യേക സ്മരണാര്ഹരാണ്.
അവര്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു. ദൈവം നമുക്ക് തരുന്ന നല്ല കാര്യങ്ങള്ക്കാ്യി നാം ദൈവത്തിന് സ്തോത്രം ചെയ്യുന്നു. എന്നാല്‍ ജീവിതത്തിലെ ദുരന്താനുഭവങ്ങള്ക്കായി നമുക്ക് അവിടുത്തെ വാഴ്ത്തിപ്പുകഴ്ത്താന്‍ കഴിയുമോ? ഉദാഹരണമായി നമ്മുടെ പ്രിയപ്പെട്ട ഒരാളുടെ മരണത്തില്‍ ദൈവത്തെ സ്തുതിക്കാന്‍ കഴിയുമോ?
ഒരു കാറപകടത്തില്‍ പെട്ട്‌ ഏക മകന്‍ മരിച്ചുപോയപ്പോള്‍ ലബനന്‍ ദമ്പതികളുടെ മനസ്സില്‍ ഒരു ചോദ്യം പൊന്തി വന്നു. ഈ സങ്കടകരമായ മരണത്തില്‍ ദൈവത്തെ സ്തുതിക്കാന്‍ എന്തെങ്കിലും കാരണമുണ്ടോ? ഉണ്ടെന്നായിരുന്നു മറുപടി അവന്‍ ആ കുടുംബത്തിലേക്ക് ദൈവം നല്കിയ ദാനമായിരുന്നു. അവന്‍ ഒരു അനുഗ്രഹ കാരണമായിരുന്നു. അവന്റെ് സാന്നിദ്ധ്യം മൂലം ഉണ്ടായിരുന്ന സന്തോഷം 18 സംവത്സരം അനുഭവിച്ചു. അതുകൊണ്ട് ദൈവത്തിന്റെ നാമം മഹത്വപ്പെടട്ടെ! മകന്‍ ഭൂമിയിലുണ്ടായിരുന്നതിനേക്കാള്‍ ഉത്തമമായ ഒരു ഭവനത്തിലാണ് ഇപ്പോള്‍ വസിക്കുന്നത്. അതിനാല്‍ സ്വര്ഗ്ഗം പൂര്വ്വാധികം പ്രിയങ്കരവും സമീപസ്ഥവുമായി അവര്ക്ക് തോന്നുന്നു. ഒരു ദിവസം സ്വര്ഗ്ഗത്തില്‍ വച്ച് അവനെയും രക്ഷിതാവിനേയും അവര്ക്ക്് കാണ്മാന്‍ കഴിയും. പിന്നീട് ഒരിക്കലും വേര്പാട് ഉണ്ടാകില്ല. അതുകൊണ്ട് ദൈവത്തിന്റെ നാമം മഹത്വപ്പെടട്ടെ.
പ്രിയപ്പെട്ട മകന്റെ അകാലമരണത്തില്‍ വ്രണിതഹൃദയരായ മാതാപിതാക്കള്ക്ക് ആശ്വാസം പകരാനും അവരോട് അനുശോചനം അറിയിക്കുവാനും സന്നദ്ധരായ അവരുടെ സ്നേഹിതര്ക്ക്് ലഭിച്ചത് ഇതേ ആശയത്തിലുള്ള കത്തായിരുന്നു. അവരുടെ ഈ സാക്ഷ്യം ദു:ഖാര്ത്ത രായ ജനങ്ങള്ക്ക് ആശ്വാസവും ധൈര്യവും പകരട്ടെ എന്ന്‍ അവര്‍ ആശംസിക്കുന്നു.
ദുരന്തത്തോടുള്ള അവരുടെ പ്രതികരണം സര്ഗാത്മകമായിരുന്നു. അതിനവരെ പ്രാപ്തരാക്കിയത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്.
ഒന്ന്: – ദൈവത്തിന്റെ അനന്തമായ സ്നേഹത്തിലും അവാച്യമായ നന്മയിലുമുള്ള അചഞ്ചലമായ വിശ്വാസം. ദൈവത്തില്‍ നിന്ന് നന്മയല്ലാതെ തിന്മ ഒരിക്കലും ഉണ്ടാവുകയില്ല. സര്വ്വജ്ഞനും സര്‍വ വല്ലഭനുമായ ദൈവത്തിന്റെ പദ്ധതിയെക്കുറിച്ചും, പ്രവര്ത്തനത്തെക്കുറിച്ചും അല്പ്ജ്ഞരായ നമുക്കറിയാവുന്നതല്ല. സകലത്തെയും അവിടുന്ന് നന്മയിലേക്ക് നയിക്കുന്നുവെന്നത് സുനിശ്ചിതമായ സത്യമാണ്.
രണ്ട്: – ജീവിതത്തിന്റെ് നല്ല വശങ്ങള്‍ കാണാനുള്ള അവരുടെ കഴിവ്. ഇത് ശ്രദ്ധാപൂര്വ്വം വളര്ത്തി യെടുക്കേണ്ട മനോഭാവമാണ്. പലരും ജീവിതത്തിലെ ഇരുണ്ട വശം മാത്രം കാണുന്നവരാണ്. ഒരു വെള്ളക്കടലാസില്‍ ഒരു കറുത്ത അടയാളം വരച്ചിട്ട് അദ്ധ്യാപകന്‍ അതുയര്ത്തി കാണിച്ചു നിങ്ങള്‍ എന്ത് കാണുന്നു എന്ന് ചോദിച്ചപ്പോള്‍ മിക്കവരും പറഞ്ഞത്, ഒരു കറുത്ത പൊട്ട് കാണുന്നു എന്നായിരുന്നു. മറ്റൊന്നും കാണുന്നില്ലേ എന്ന് ചോദിച്ചപ്പോഴും ഇല്ല എന്നായിരുന്നു അധികം പേരുടെയും മറുപടി. ഒരു കുട്ടി പറഞ്ഞു, ഒരു വെള്ളക്കടലാസ് കാണുന്നു.
രണ്ട് തരത്തിലുള്ള കാഴ്ചപ്പാട് അത് വ്യക്തമാക്കുന്നു. ദൈവവിശ്വാസത്തില്‍ സ്ഥിരപ്പെടുവാനും നന്മയെ കാണുവാനുള്ള കഴിവ് വികസിപ്പിക്കുകയാണ് നമ്മുടെ ആവശ്യം…

അന്ത്യലേപനമല്ല രോഗീലേപനം

ഫാ. ഡോ. തോംസണ്‍ റോബി:-
മനുഷ്യനെ ദൈവാനുഭവത്തിലേക്ക് നയിക്കുന്ന പ്രധാനപ്പെട്ട കര്മ്മങ്ങലാണ് കൂദാശകള്‍. ‘കൂദാശ’ എന്ന സുറിയാനി വാക്ക് ഹിബ്രു ഭാഷയിലുള്ള ‘കദഷ്’ (വേര്‍തിരികുക്ക, മുറിച്ചു മാറ്റുക) എന്ന മൂലപദത്തില്‍ നിന്നും രൂപം കൊണ്ടതാണ്. അശുദ്ധവും, മലിനവുമായവയില്‍ നിന്നും വേര്‍തിരിച്ച് മാറ്റി നിര്ത്തി തുടങ്ങിയ ആശയങ്ങള്‍ ഈ വാക്കിന് ലഭിക്കുന്നു. കൂദാശ എന്ന വാക്കിന് ശുദ്ധമാക്കല്‍, കൂദാശ ചെയ്യല്‍ തുടങ്ങിയ അര്ത്ഥങ്ങളുമുണ്ട്. സുറിയാനി ഭാഷയില്‍ ‘റാസ’ എന്നും ഗ്രീക്കില്‍ ‘മിസ്‌തേരിയോന്‍’ എന്നും, ലത്തീനില്‍ ‘സാക്രാമെന്തും’ എന്നിവയാണ് കൂദാശ എന്ന വാക്കിന് പകരമായി ഉപയോഗിക്കുന്നത്. മനുഷ്യനെ ശുദ്ധീകരണത്തിലേക്ക് നയിക്കുന്നത് കൂദാശകളിലൂടെയാണ്. ഇന്നത്തെ നിലയിലുള്ള ആകെ ഏഴു കൂദാശകള്‍ എന്ന കണക്കു വന്നത് പന്ത്രണ്ടാം നൂറ്റാണ്ടിലൂടെയാണ്. അന്ന് ജീവിച്ചിരുന്ന പീറ്റര്‍ ലൊംബാര്ട്് എന്ന ദൈവശാസ്ത്രജ്ഞനാണ് സാക്രമെന്തും എന്ന വാക്കിന്റെ ലിസ്റ്റില്‍ പെട്ടിരിക്കുന്ന പല ഘടകങ്ങളെയും അതില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടാണ് മാമ്മോദീസാ, സ്ഥൈര്യലേപനം, കുര്ബാന, കുമ്പസാരം, രോഗീലേപനം, പട്ടത്വം, വിവാഹം എന്നിങ്ങനെ അവയെ ഏഴായിനിജപ്പെടുത്തുകയും പരിമിതപ്പെടുത്തുകയും ചെയ്തത്. തുടര്ന്ന് ‍ ഫ്ളോറന്സ്  കൌണ്സിലും (1439) ട്രെന്റ് സുന്നഹദോസും (1545 – 63) ഈ വിഭജനത്തെ അംഗീകരിച്ചുറപ്പിക്കുകയും ചെയ്തു.
മലങ്കര സഭയുടെ ചിന്തയില്‍ ഏഴ് എന്ന് നിജപ്പെടുത്തുവാന്‍ കഴിയില്ലെങ്കിലും പ്രധാനപ്പെട്ടവ ഇവയാണ് എന്ന് അംഗീകരിക്കുന്നു. മറ്റു പല കൂദാശകളുണ്ടെങ്കിലും (വീട് കൂദാശ, വാഹന കൂദാശ മുതലായവ) ഒരു വ്യക്തിയെ സംബന്ധിച്ച് ഈ എഴ് കൂദാശകള്‍ പ്രധാനപ്പെട്ടതാണ്. ഈ കൂദാശകളില്‍ വളരെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒന്നാണ് രോഗീലേപനം. മശിഹായുടെ ചൈതന്യത്താല്‍ പൂരിതരായി അവിടുത്തെ പ്രവര്ത്തനം തുടര്ന്ന ശ്ലീഹന്മാര്‍ തൈലം പൂശലിലൂടെയും കൈ വയ്പ്പ് പ്രാര്ത്ഥനയിലൂടെയും അനേകര്ക്ക് സൗഖ്യം നല്‍കിയതിന്റെ  സഭയിലെ ഇന്നത്തെ തുടര്ച്ച്യാണ് രോഗീലേപനം. രോഗശാന്തി ലക്ഷ്യം വച്ച് കൊണ്ട് രോഗികളായ ക്രൈസ്തവര്ക്ക് നല്കുന്ന കൂദാശയാണ് രോഗീലേപനം. എന്നാല്‍ ആധുനിക കാലഘട്ടത്തില്‍ സൌക്യമെകുന്ന ഈ കൂദാശയെ ‘കൊല്ലുന്ന കൂദാശയായി’ അല്ലെങ്കില്‍ ‘അന്ത്യ കൂദാശ’ കണ്ടു തുടങ്ങിയത് ഈ കൂദാശയുടെ പ്രാധാന്യം കെടുത്തി കളഞ്ഞു.
അനുദിന ക്രൈസ്തവ ജീവിതത്തിനാവശ്യമായ പോഷണവും, ശക്തിയും നല്കുന്ന കൂദാശകളില്‍ ഒന്നാണിത്. രോഗാധീതരാകുന്ന വ്യക്തികള്ക്ക് ആവര്ത്തി ച്ചു സ്വീകരിക്കാവുന്ന കൂദാശകളാണിത്. എന്നാല്‍ പലപ്പോഴും ഒരു രോഗിയുടെ മരണാസന്നമായ അവസ്ഥയില്‍ മാത്രമേ ഈ കൂദാശ നല്കുവാന്‍ ബന്ധുക്കള്‍ ശ്രമിക്കാറുള്ളൂ. അതിനാല്‍ ക്രമേണ മരണാസന്നര്ക്ക് മാത്രം ഉള്ള ഒരു കൂദാശയായി വിശ്വാസികള്‍ ചിന്തിച്ചു തുടങ്ങി. ഇത് ശരിയല്ല, ഈ കൂദാശ അന്ത്യലേപനമല്ല മറിച്ച് രോഗീലേപനമാണെന്ന് നാം തിരിച്ചറിയണം. ദൈവകൃപയില്‍ പൂര്ണ്ണ വിശ്വാസമര്പ്പിച്ചു കൊണ്ട് ജീവിതത്തിലുണ്ടാകുന്ന ക്ലേശങ്ങളെയും, രോഗങ്ങളെയും, സഹനങ്ങളെയും സമചിത്തതയോടെ നേരിടുവാന്‍ ഒരുവനെ ഈ കൂദാശ ശക്തനാക്കുന്നതും, വിശ്വാസിക്ക് ധൈര്യം പകര്ന്നു നല്കുെന്ന അനുഭവമാണിത്.
ഈ കൂദാശയുടെ വേദപുസ്തക അടിസ്ഥാനം യാക്കോബ് ശ്ലീഹായുടെ ലേഖനം 5:14-15 വാക്യമാണ്. ‘നിങ്ങളില്‍ രോഗബാധിതനുണ്ടെങ്കില്‍, അവന്‍ സഭയിലെ പുരോഹിതന്മാരെ വിളിക്കട്ടെ. അവര്‍ അവനുവേണ്ടി പ്രാര്ത്ഥിക്കുകയും നമ്മുടെ കര്ത്താവിന്റെ നാമത്തില്‍ അവനെ തൈലം പൂശുകയും ചെയ്യട്ടെ. വിശ്വാസത്തോടെയുള്ള പ്രാര്ത്ഥന രോഗിയെ സുഖപ്പെടുത്തും. നമ്മുടെ കര്ത്താവ് അവനെ എഴുന്നേല്പ്പിക്കും. പാപം ചെയ്തിട്ടുണ്ടെങ്കില്‍ അവനു പൊറുതിയും ലഭിക്കും.’ ഇവിടെ വിവക്ഷിക്കുന്നത് വിശ്വാസപൂര്വ്വമുള്ള പ്രാര്ത്ഥനയും, തൈലാഭിഷേകവും വഴി ക്രിസ്തുവിന്റെനാമത്തില്‍ രോഗിക്ക് ശാരീരിക സൗഖ്യവും ആത്മീയാരോഗ്യവും ലഭിക്കുന്നു എന്നാണ്. അല്ലാതെ ഈ തൈലാഭിഷേകം മരണത്തിലേക്കുള്ള വാതിലാകുന്നു എന്നല്ല. വേദപുസ്തക പ്രമാണങ്ങളെ തെറ്റിദ്ധരിക്കുന്നത് ശരിയല്ല.
രോഗവും സഹനവും എക്കാലത്തും മനുഷ്യനെ അലട്ടിയിരുന്നു. ജീവിത ശക്തിയുടെ പൂര്ണ്ണതയാണ് ആരോഗ്യമെങ്കില്‍ ബാലഹീനതയുടെയും ദൌര്ബ ല്യത്തിന്റെയും അവസ്ഥയാണ് രോഗം. രോഗാവസ്ഥ എന്നത് പാപത്തിന്റെ ഫലമായാണ് ഉണ്ടാകുന്നത് എന്ന് യഹൂദര്‍ വിശ്വസിച്ചിരുന്നു. പഴയ നിയമ കാലത്ത് പ്രപഞ്ചത്തിലും മനുഷ്യ ജീവിതത്തിലുമുള്ള എല്ലാറ്റിനേയും ദൈവവുമായി ബന്ധിപ്പിച്ചു കാണുവാനുള്ള ശ്രമത്തില്‍ രോഗങ്ങളേയും ദൈവകല്പ്പിതങ്ങളായി ദര്ശിക്കുന്നു (പുറ 4:6). ദൈവത്തിന്റെ പരീക്ഷകളായും രോഗത്തെ കണ്ടിരുന്നു. (ഉദാ ഇയ്യോബ്, തോബിത്ത് മുതലായവ). എന്നാല്‍ പുതിയ നിയമത്തില്‍ തിരുത്തിക്കുറിക്കുന്നു. പാപത്തിന്റെ പരിണിത ഫലമായി രോഗത്തെ ക്രിസ്തു കണ്ടതിനാലാണ് തളര്‍വാത രോഗിയോട് ‘നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു’ ( മര്‍കോസ് 2:5) എന്ന് അരുളി ചെയ്തത്. അത്യന്തിക വിജയം ദൈവ ശക്തിയ്ക്ക് തന്നെയായിരിക്കും. അതുകൊണ്ടാണ് ക്രിസ്തു തന്നെ സമീപിച്ചവരോടൊക്കെ ‘നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ’ എന്ന് ചോദിച്ചത്. ഇങ്ങനെ വിശ്വാസത്തോടെയുള്ള അനുഭവമാണ് തൈലാഭിഷേകത്തില്‍ ആവശ്യമുള്ളത്. അതിനാലാണ് തൈലാഭിഷേകം സ്വീകരിക്കുന്ന വ്യക്തി സുബോധത്തോടെ ഇരിക്കുമ്പോള്‍ ആയിരിക്കണം അത് സ്വീകരിക്കുന്നത് എന്ന്‍ നിഷ്ക്കര്ഷിക്കുന്നത്. ബോധമില്ലാത്തപ്പോള്‍ നല്കേണ്ട ഒന്നല്ല ഈ കൂദാശ എന്ന്‍ വിശ്വാസികള്‍ അറിഞ്ഞിരിക്കണം. രോഗശാന്തിക്കായി തൈലമുപയോഗിക്കുന്ന പതിവ് പഴയ നിയമകാലത്ത് തന്നെ ഉണ്ടായിരുന്നു. ലേവ്യ 14:16-31 ല്‍ ‘കുഷ്ഠ രോഗികളുടെ ശുദ്ധീകരണത്തിനായി തൈലത്തില്‍ അവരെ അഭിഷേകം ചെയ്തിരുന്നതായി കാണുന്നു. തൈലത്തിന്റെ ശക്തിയെക്കുറിച്ച് ഏശയ്യ 1:6 ല്‍ പറയുന്നു തൈലത്തില്‍ ദൈവീക സാന്നിദ്ധ്യമാണ്‌ രോഗവിമുക്തിക്ക്‌ ഉപകരണമായി തൈലത്തെ മാറ്റുന്നത്. തൈലത്തെ പരിശുദ്ധാത്മാവിന്റെ പ്രതീകമായും കാണുന്നു. പുതിയ നിയമത്തിലും ഇതിനെ സാധൂകരിക്കുന്ന ചിന്തകള്‍ കാണാം. ശ്ലീഹന്മാര്‍ തൈലം പൂശി രോഗികളെ സുഖപ്പെടുത്തുന്നതായി മര്‍കോസ് 6:13 ല്‍ കാണുന്നു. ശ്ലീഹന്മാരെ നമ്മുടെ കര്ത്താവ് സുഖപ്പെടുത്തുവാനുള്ള അധികാരം നല്കി ഈ ദൗത്യം തുടരുവാന്‍ ഏല്പ്പിക്കുമ്പോള്‍ തൈലം പൂശാനുള്ള അനുവാദവും നല്കുകയായിരുന്നു. ക്രിസ്തു രോഗികളെ സുഖപ്പെടുത്തുകയും ചെയ്തിരുന്നു. ക്രിസ്തു അരുള്‍ ചെയ്ത നല്ല ശമരിയാക്കാരന്റെ ഉപമയിലെ സമരിയാക്കാരന്‍ എണ്ണയും വീഞ്ഞുമുപയോഗിച്ച് കവര്ച്ചക്കാരാല്‍ ആക്രമിക്കപ്പെട്ട മനുഷ്യനെ ശുശ്രൂഷിച്ചതായി കാണുന്നു’ (ലൂക്കോസ് 10:34). യഹൂദ പാരമ്പര്യത്തില്‍ തൈലാഭിഷേകത്തിനു രോഗശാന്തിയുമായി ഉണ്ടായിരുന്ന ബന്ധമായിരുന്നിരിക്കണം രോഗീലേപനം ആദിമകാലം മുതല്‍ സ്വീകരിക്കുവാനുള്ള പ്രേരകഘടകം.
രോഗത്തിന്റെ സൗഖ്യം പ്രധാനം ചെയ്യുവാന്‍ തൈലത്തിനുള്ള പ്രസക്തി നാം ചിന്തിച്ചു. ഈ വസ്തുതയാണ് യാക്കോബ് തന്റെ ലേഖനത്തിലൂടെ സ്വീകരിച്ചത്. കര്ത്താവ് ശിഷ്യന്മാരെ ഭരമേല്പ്പിെച്ച അധികാരങ്ങളില്‍ ഒന്നായ രോഗികള്ക്കുള്ള രോഗശാന്തി വരം ഇന്നും അപ്പോസ്തോലിക പിന്തുടര്ച്ചയുടെ ക്രമീകരണമായ പുരോഹിത സ്ഥാനിക്ക് നല്കുന്നതായും ഈ ലേഖനം വരച്ച് കാട്ടുന്നു. അവര്‍ തൈലം പൂശി പ്രാര്ത്ഥിക്കുമ്പോള്‍ രോഗികള്ക്ക് പൂര്ണ്ണ സൗഖ്യം ദൈവം പ്രദാനം ചെയ്യും എന്നത് വസ്തുതയാണ്. വേദനയുടെയും സഹനത്തിന്റെ്യും തിന്മകളില്‍ നിന്നും മനുഷ്യനെ വിമോചിപ്പിക്കുവാന്‍ ദൈവം ഇറങ്ങി വന്നിരിക്കുന്നത് എന്ന സത്യം ഈ കൂദാശയില്‍ കൂടി വെളിവാക്കുന്നു. രോഗമോ, വാര്ദ്ധ്യ മോ മറ്റു ശാരീരിക ബുദ്ധിമുട്ടുകളോ നിമിത്തം ആരെങ്കിലും പ്രയാസപ്പെടുന്നെങ്കില്‍ തീര്‍ച്ചയായും  ആ വ്യക്തിയ്ക്ക് ഈ കൂദാശ സ്വീകരിക്കുവാന്‍ കഴിയും. ഇതിനു പ്രത്യേക സമയമോ, കാലമോ ഇല്ല. രോഗി എപ്പോള്‍ ആഗ്രഹിക്കുന്നുവോ അപ്പോള്‍ ഇത് സ്വീകരിക്കാവുന്നതേ ഉള്ളു.
രോഗത്തിന്റെ അവസ്ഥയില്‍ അഭയം തേടേണ്ടത് ദൈവത്തിലാണ്. ജീവന്റെ നാഥനായ ക്രിസ്തുവിന്റെ അനുഗ്രഹം നേടുവാനും രോഗികള്ക്ക് പൂര്ണ്ണ സൗഖ്യം തേടുവാനും ഈ കൂദാശ സഹായിക്കുന്നു. ആത്മാവിന്റെ രക്ഷയ്ക്ക് ശാരീരിക സൗഖ്യം നേടുവാനും ഈ കൂദാശ വഴിയായി കഴിയും. വൈദ്യശാസ്ത്രം കൈയൊഴിയുമ്പോള്‍ നല്കേണ്ട ഒരു കൂദാശയല്ല ഇത്. ചികിത്സയുടെയും രോഗീപരിചരണത്തിന്റേയും തുടര്‍ച്ചയും പൂര്ണവുമാണിത്. രോഗിയെ പരിചരിക്കുന്നവര്ക്കും , സ്നേഹിക്കുന്നവര്ക്കും രോഗിയോട് തങ്ങള്ക്കു്ള്ള സ്നേഹവും ദൈവത്തിലുള്ള തങ്ങളുടെ വിശ്വാസവും പ്രകടിപ്പിക്കാനുള്ള മാര്ഗ്ഗ മായി ഇത് മാറുന്നു. രോഗികള്ക്ക് സൌഖ്യമേകി സഞ്ചരിച്ച ക്രിസ്തുവിനെ ജനമധ്യത്തില്‍ അനുഭവവേദ്യമാക്കാനുള്ള അവസരമാണ് രോഗീലേപന കൂദാശ. ഇത് മരണാസന്നര്ക്കു്വേണ്ടി മാത്രമുള്ള ഒരു കൂദാശയല്ല. രോഗങ്ങളില്‍ നിന്ന്‍ വിമുക്തി നേടാന്‍ ആഗ്രഹിക്കുന്ന ഏതു വ്യക്തിക്കും ഏത് സമയത്തും ഈ കൂദാശ സ്വീകരിക്കുവാന്‍ കഴിയും എന്ന്‍ നാം അറിഞ്ഞിരിക്കണം. നമ്മുടെ അഭയകേന്ദ്രമായ ലോകരക്ഷകനായ ക്രിസ്തു അനര്ത്ഥങ്ങളില്‍ നിന്ന്‍, രോഗങ്ങളില്‍ നിന്ന്‍ നമ്മെ രക്ഷിക്കുമെന്ന ദൃഡവിശ്വാസത്തോടെ ഈ കൂദാശ സ്വീകരിക്കുവാന്‍ അവന് കഴിയും എന്ന്‍ വിശ്വസിക്കണം. അങ്ങനെ വിശ്വസിക്കുന്നവന് മൂപ്പന്മാരെ വരുത്തി തൈലം പൂശി രോഗസൌഖ്യം നേടുവാന്‍ കഴിയും. ഇത് അന്ത്യലേപനമല്ല മറിച്ച് രോഗീലേപനമാണന്ന തിരിച്ചറിവ് നമുക്കുണ്ടാകുവാന്‍ ഇടയാകട്ടെ.

പ്രീയം

ഫാ. ഷാലു ലൂക്കോസ് :-
‘പ്രീയം’ എന്നതിന് ഇഷ്ടമുള്ള, താത്പര്യമുള്ള, വിലപ്പെട്ട എന്ന അര്ത്ഥ സങ്കല്പ്പങ്ങളാണ് ഉള്ളത്. പ്രീയം ഒരേസമയം ജീവിതത്തെ ചൈതന്യവത്താക്കുകയും ആത്മ സാക്ഷാത്ക്കാരത്തിലെത്തിക്കുകയും ചെയ്യും. എന്നാല്‍ ചില തലങ്ങളില്‍ അത് അന്തസാര ശൂന്യതയിലേക്ക് നയിക്കുകയും ചെയ്യും. ജീവിതത്തിലെ വിരുദ്ധ മൂല്യങ്ങളെ ഒരുപോലെ പരിപോഷിപ്പിക്കാനുള്ള സാധ്യത അതിനുണ്ട്. അവിടെ ശ്രേഷ്ഠമായത് തിരിച്ചറിയുന്നതും ദോഷമായത് വിഗണിക്കുന്നതും ദൈവജ്ഞന്റെ വഴിയാണ്. ജീവിതത്തിന്റെ് ആകര്ഷണ വികര്ഷണങ്ങളിലും ദൈവദത്തമായ ഒരു നൂല്പ്പാലം നാം തേടേണ്ടതുണ്ട്. കടോപനിഷത്ത് മനുഷ്യന്റെ സഞ്ചാര മാര്ഗ്ഗത്തെ പ്രീയത്തിന്റെതും, ഹിതത്തിന്റെതും രണ്ടായി തിരിക്കുന്നു. അതില്‍ ഇഷ്ടങ്ങള്ക്ക് മാത്രം പ്രാധാന്യം വരുന്നു നന്മ ഗണ്യമാക്കാത്തതിനെ പ്രീയമെന്നും ഇഷ്ടങ്ങല്ക്കപ്പുറം നന്മയെ ഗണിക്കുന്നതിനു ഹിതമെന്നും വ്യാഖ്യാനിച്ചു നല്‍കുന്നു. അബ്രഹാമിന്റെ പ്രിയമാണ് യിസ്സഹാക്ക്. ഉള്ളില്‍ തന്നെ ഉന്മത്തനാകുന്ന ഇസ്സഹാക്ക് മരിക്കുന്നിടത്ത്‌, തന്റെ പ്രിയത്തിന്മേല്‍ കത്തി വെയ്ക്കുന്ന കരുത്ത് നേടുന്നിടത്ത് അബ്രഹാം പുന:സൃഷിക്കപ്പെടുകയാണ്. ജഡത്തിന്റെ എല്ലാ ആഘോഷങ്ങളെയും തനിക്കു സമ്മാനിച്ച പ്രീയത്തിന്റെ കണ്ണുകള്‍ കുത്തി പൊട്ടിക്കപ്പെട്ടതിനു ശേഷമാണ് ശിംശോനു തന്നെ അകപ്പെടുത്തിയ ജഡത്തിന്റെ് വലക്കണ്ണികള്‍ (Net) തന്നോടു കൂടെ നശിക്കട്ടെ എന്ന് പ്രാര്ത്ഥി്ക്കാന്‍ കഴിയുന്നത്.
‘തേനത്യക്തേന ഭുനജീഥാ:’ അന്യന്റെ ധനം തന്റേതാക്കാനുള്ള വൃഗ്രതയുടെ പാഠം. പ്രീയങ്ങളെ പരിപോഷിപ്പിക്കുന്നതിന് ധനം വേണമെങ്കിലും അത് നമ്മുടെ അന്തകനാകരുതെന്നുണ്ട്. പദവിയോട് പ്രീയമുണ്ടെങ്കിലും പരാദമായും (Parasite) പാദസേവകനായും അത് നേടരുതെന്നുണ്ടാകണം. ജഡം ആസ്വാദനങ്ങളുടെ ലോകം തുറന്നിട്ട്‌ നമ്മെ അന്ധരാക്കി ‘തിന്നുക’ എന്ന്‍ പ്രതിവചിക്കുമ്പോള്‍ ജഡം നമ്മെ തിന്നരുത് എന്ന നിഷ്കര്ഷയുണ്ടാകണം. പ്രീയം നല്കുന്ന ഉന്മാദങ്ങലിലെര്‍പെട്ടു പോയത് കൊണ്ടാണ് ജ്ഞാനിയായ ശലോമോന്‍ മായക്കാഴ്ചകളുടെ രാജകുമാരനാകുന്നത്. എല്ലാ പ്രീയപ്പെടലുകള്ക്ക്ക പിന്നിലും (സ്വയം സംരക്ഷണത്തിന്റെ) താന്‍ നന്നായിരിക്കുക എന്ന വഴിയാണ് ഉള്ളത്. ഭൗതീകമായ ജീവനെ നേടിക്കൊണ്ടിരിക്കുന്നവന്‍ നഷ്ടപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു എന്നാണ് വേദവചനം. ശരീരത്തിന്റെ പ്രീയങ്ങള്ക്കു വേണ്ടി ഭക്തി ദുര്‍വ്യാക്യാനിക്കപെടുന്നു. സംതൃപ്ത ശരീരന്‍ അനുഗ്രഹീതനെന്നു ലോകം വ്യാഖ്യാനിച്ച് കൊണ്ടിരിക്കുന്നു. ശരീരത്തിന്റെര പ്രീയങ്ങളെ അതിജീവിച്ച് കര്ത്താവിന്റെ കുരിശ് കര്ത്താ വിനെ പ്രീയപ്പെടുന്നവര്ക്ക് അവരുടെ അഹന്തകളുടെ കഴുത്ത് കുനിക്കുവാനല്ല, കഴുത്തിലണിയാനുള്ളതായി മാറുന്നു. ഹേതുവല്ലാത്ത ഭക്തിയും ഫലേച്ഛയില്ലാത്ത പ്രീയവുമാണ് പരമം.
പ്രീയം ദൈവത്തോടാണ് വേണ്ടതെന്നാണ് വേദവചനം. ബന്ധത്തോടല്ല, ബന്ധങ്ങളോടുമല്ല, കലപ്പയ്ക്കു കൈ വച്ചവന്‍ പിന്നിട്ട വയലേലകളുടെ സ്വപ്ന ഭൂമികയിലെ പച്ചപ്പില്‍ മുഖം പൂഴ്ത്തിയിരിക്കേണ്ടവനല്ല എന്നാണ്. ‘ദൈവത്തിന്റെ സാന്നിദ്ധ്യം നമ്മുടെ ശരീരത്തില്‍ ഉണ്ടെന്ന് വിശ്വാസം ഇല്ലെങ്കില്‍ അത് ശുദ്ധമാക്കി വെയ്ക്കുന്നതിലുള്ള താത്പര്യത്തിന് എന്തര്ത്ഥം.’ (ടാഗോര്‍ – ഗീതാഞ്ജലി) തന്റെ് പ്രിയന് വേണ്ടി മാത്രം കാത്തിരിക്കുന്ന ഉത്തമഗീതത്തിലെ പെണ്ണ് ദൈവത്തില്‍ പ്രീയം വച്ച് പരമപദം പൂകിയവലാണ്. ആ പ്രതിരൂപത്തിലേക്ക് വരുന്നിടത്ത്. നമ്മുടെ പ്രീയം ദൈവം തന്നെയാകും.

കൂട്

സഖേര്‍:-
‘വിശ്വസിച്ചവരുടെ കൂട്ടം ഏക ഹൃദയവും ഏക മനസ്സും ഉള്ളവരായിരുന്നു; തനിക്കുള്ളത് സ്വന്തമെന്നു ആരും പറഞ്ഞില്ല, സകലവും അവര്‍ക്ക് പൊതുവായിരുന്നു.’ (അപ്പോ പ്ര 4:32).
സൂഫി പറഞ്ഞ ഒരു കഥയില്‍ തുടങ്ങാം. കച്ചവടക്കാരനായ ഒരറബിയുടെ കഥയാണ്‌. സംസാരിക്കുന്ന ഒരു കിളിയെ അയാള്‍ കൂട്ടില്‍ വളര്ത്തി യിരുന്നു. ഒരു തവണ കച്ചവടത്തിനായി ഇന്ത്യയിലേക്ക് പോകാനൊരുങ്ങി. കിളിയുടെ ജന്മനാട് ഇന്ത്യയാണ്. താന്‍ പോയി വരുമ്പോള്‍ എന്ത് കൊണ്ടുവരണമെന്ന് അയാള്‍ കിളിയോടാരാഞ്ഞു. ‘എന്നെ സ്വതന്ത്രയാക്കുക’ പക്ഷിപറഞ്ഞു. അയാള്‍ അതിനുസമ്മതിച്ചില്ല. ഉടന്‍ കിളിപറഞ്ഞു. ‘ഇന്ത്യയിലെത്തുമ്പോള്‍ വനത്തില്‍ പോകണം. അവിടെയുള്ള എന്റെ സ്നേഹിതരോട്പറയണം. ഞാനിവിടെ സ്വര്ണ്ണ കൂട്ടില്‍ സുഖമായികഴിയുന്നുവെന്ന്.’
കച്ചവടക്കാരന്‍ അപ്രകാരം ചെയ്തു. അയാള്‍ കാടിനുള്ളിലെത്തി കിളിയുടെ വാക്കുകള്‍ ഉച്ചത്തില്‍ പറഞ്ഞയുടനെ ഒരു വനക്കിളി ബോധമറ്റ്‌ മരക്കൊമ്പില്‍ നിന്ന് തറയിലേക്ക് വീണു. താന്‍ വളര്ത്തുന്ന പക്ഷിയെപ്പോലെയാണ്. തന്റെ കിളിയുടെ ഇണയാവും എന്നയാള്‍ കരുതി. ഈ പക്ഷിയുടെ മരണത്തിന് താന്‍ കാരണമായല്ലോ എന്ന് ഓര്ത്ത് ദു:ഖിക്കുകയും ചെയ്തു.
അയാള്‍ സ്വദേശത്ത് മടങ്ങിയെത്തി. ഇന്ത്യയില്‍ നിന്നുള്ള വാര്ത്ത കേള്ക്കാന്‍ ആകാംഷയോടെയാണ് കിളി കാത്തിരുന്നത്. അയാള്‍ വ്യവസനത്തോടെ പറഞ്ഞു. ‘ഒരശുഭ വാര്ത്തയുണ്ട്, പറയാന്‍ എനിക്ക് ഭയമുണ്ട്. നീ ഇവിടെ കാഞ്ചനക്കൂട്ടിലാണെന്ന വിവരം അറിയിച്ചത് കേട്ടപ്പോള്‍ നിന്നെപ്പോലുള്ള ഒരു കിളി മരിച്ചു വീണു. ഇത് പറഞ്ഞു തീര്ന്നതും കൂട്ടിനുള്ളിലെ കിളിയും മരിച്ചതുപോലെ വീണു. ഇണക്കിളിയുടെ മരണ വാര്ത്ത തന്റെ കിളിയേയും മരണത്തിലേക്ക് നയിച്ചത് ഓര്ത്ത് അയാള്‍ അതിവ ദു:ഖിതനായി. വലിയ സങ്കടത്തോടെ കിളിയെ കൂട്ടില്‍ നിന്ന് എടുത്ത് ജനാലയിലൂടെ പുറത്തേക്കിട്ടു. പെട്ടന്ന്‍ കിളി ഉയര്ന്ന് പറന്ന് ഒരു മരക്കൊമ്പിലിരുന്ന് യജമാനനെ വിളിച്ചു പറഞ്ഞു. ‘നന്ദി, എന്നെ സ്വതന്ത്രമാക്കിയത്തിന് കൂട്ടില്‍ മരിച്ചവനാകുക; സ്വാതന്ത്ര്യം നേടുക എന്ന സന്ദേശം ഇവിടെ എത്തിച്ചുതന്നതിനും, പിന്നാലെ അതിരറ്റ സ്വാതന്ത്രത്തിലേക്ക് ചിറകുവിരിച്ച് അത് പറന്നുയര്ന്നു.’
ലോകം ഇത്തിരി വലിയ ഒരു കൂടാണെന്നു കരുതുക. ലോകത്തിന്റെ് പാടങ്ങള്‍ക്കു മരിച്ചവരാകുന്നവരെ കുറിച്ച് ഏറെ വാചാലരാകുന്നുണ്ട് അപ്പോസ്തോലന്മാര്‍. ലോക സ്നേഹം ദൈവത്തോടുള്ള ശത്രുത്വമാണെന്ന് വരെ പറയുന്നുണ്ട്. ഈ പെരുംകൂടിനുള്ളില്‍ വച്ച് ഒരു മരണം നാം സ്വീകരിച്ചതാണ്‌. വിശുദ്ധസ്നാനം എന്നാണ് ആരാധനാഭാഷയില്‍ അതിനെ പറയുക. പാപശരീരത്തോടുള്ള വിടപറയലാണ് അത്. ഈ മരണം ക്രിസ്തുവില്‍ സ്വതന്ത്രരാക്കുന്നതാണ്. ശ്ലൈഹിക ലേഖനത്തില്‍ അത് വ്യക്തമാണ്. ‘പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതില്‍ ജീവിക്കുന്നത് എങ്ങനെ? അല്ല, ക്രിസ്തുവിനോട് ചേരുവാന്‍ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ് മരണത്തില്‍ പങ്കാളികളാകുവാന്‍ സ്നാനമേറ്റിരിക്കുന്നുവെന്ന് നിങ്ങള്‍ അറിയുന്നില്ലയോ? നാം ഇനി പാപത്തില്‍ അടിമപ്പെടാതവണ്ണം പാപശരീരത്തിനു നീക്കം വരേണ്ടതിനു നമ്മുടെ പഴയ മനുഷ്യന്‍ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നും നാം അറിയുന്നു. അങ്ങനെ മരിച്ചവര്‍ പാപത്തില്‍ നിന്നും മോചനം പ്രാപിച്ചിരിക്കുന്നു.’ (റോമര്‍ 6). സ്വാതന്ത്രത്തിനായാണ് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കുന്നത്. അടിമനുകത്ത്തിലേക്ക് ഇനി ഒരു മടക്കമില്ല. മരണം നിത്യമായ ചില ഉപേക്ഷകളുടെ സമാഹാരമാണ്. നാം വിട്ടുകളെയെണ്ടത് ചിലത് ഇനിയും നമ്മെ അകപ്പെടുത്തുന്നുണ്ട്. ‘ആകയാല്‍, ദുര്നടപ്പ്, അശുദ്ധി, അതിരാഗം, ദുര്‍മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം, ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിന്‍’ (കൊലോസ്സ്യര്‍ 3:5).
ക്രിസ്തു പറയുമ്പോഴാണ് കാര്യങ്ങള്‍ എളുപ്പം ഗ്രഹിക്കനാവുക. ‘ആമ്മേന്‍, ആമ്മേന്‍, ഞാന്‍ നിങ്ങളോട് പറയുന്നു; ഗോതമ്പുമണി നിലത്ത് വീണു ചാകുന്നില്ല എങ്കില്‍ അത് തനിയെ ഇരിക്കും. ചത്തുവെങ്കിലോ വളരെ വിളവുണ്ടാകും. തന്റെ ജീവനെ സ്നേഹിക്കുന്നവന്‍ അതിനെ കളയും. ഇഹലോകത്തില്‍ തന്റെ ജീവനെ പകയ്ക്കുന്നവന്‍ അതിനെ നിത്യജീവനായി സൂക്ഷിക്കും’ (യോഹ 12:24).
ഇത്രയെല്ലാം കേട്ടിട്ടും ‘എന്റെ കൂട്’ എന്നെ വല്ലാതെ ഭ്രമിപ്പിക്കുന്നു. സമ്പാദ്യങ്ങളത്രയും കൂട്ടിവെച്ചിരിക്കുന്നത്‌ അതിലാണ്. എന്റെ പരിചയം അത്രയും ഇതിനുള്ളിലാണ്. എന്റെ വിശപ്പുകല്ക് തീര്പ്പുണ്ട്; അവ അവസാനിക്കുന്നില്ലെങ്കിലും! ഒരൊറ്റ കുറവ് നിനക്കുണ്ട്‌. നിനക്കുള്ളതൊക്കെയും വിറ്റ് ദരിദ്രന്മാര്ക്ക് പകുത്തു കൊടുക്കുക; എന്നാല്‍ സ്വര്ഗ്ഗ ത്തില്‍ നിനക്ക് നിക്ഷേപമുണ്ടാകും; പിന്നെ വന്ന് എന്നെ അനുഗമിക്കുക. (ലൂക്കോസ് 18:22).
ഇങ്ങനെ കേട്ടാല്‍ ആരാണ് കരയാതിരിക്കുക. ഇനിയും ഒടുങ്ങാത്ത മോഹകൊട്ടാരങ്ങളോര്ത്ത് എന്നില്‍ ദു:ഖം പെരുകുന്നു. വിമോചനത്തിന്റെ മരുഭൂപ്രയാണത്തിനിടയില്‍ പലവട്ടം ഇടറുന്നു. ഫറവോയുടെ കൊട്ടാരവും രുചിഭേദങ്ങളും എന്നെ കൊതിപ്പിക്കുന്നു. ഖജനാവുകളും സിംഹാസനങ്ങളും കണ്ണില്‍ നിന്ന്‍ മായുന്നതേയില്ല. ഒന്നും തിര്‍ത്ത്ഉപേക്ഷിക്കാന്‍ മനസ്സാകുന്നില്ല. മരണത്തോടുള്ള സ്നേഹമാണ് സന്യാസം എന്ന് കേട്ടത് മനപ്പൂര്വ്വം മറക്കുന്നു. എത്രയോ തവണ കുമ്പസാരക്കൂട്ടില്‍ മന്ത്രിച്ചിട്ടുള്ള ഒരു പാപം ഉണ്ട്. അത് പരസ്യമായി ഏറ്റുപറയേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ദൈവമേ, സമ്പൂര്ണ്ണ അനുതാപത്തിനുള്ള വിമുഖത ഇന്നും എന്നെ പിന്തുടരുന്നു. ഉവ്വ്, ഈ കൂടിനോട് മരണം പ്രഖ്യാപിക്കാനുള്ള കരുത്ത് ഇനിയും ആയിട്ടില്ല.! എന്നെ അകപ്പെടുത്തിയിരിക്കുന്ന അഴികള്‍ ഏറെയാണ്‌. ദുരഭിമാനം ഉണ്ട്. ആത്മപ്രശംസയുണ്ട്, അസൂയയും ദോഷം പറച്ചിലുമുണ്ട്. ധാര്ഷ്ട്യവും പരനിന്ദയും ഉണ്ട്. കാപട്യവും അനുസരണക്കേടും ഉണ്ട്. എന്നാണ് ഇതില്‍ നിന്നൊക്കെ ഒരു മോചനം ഉണ്ടാവുക. ഇവയോടുള്ള സഖിത്വം എപ്പോഴാണ് അവസാനിക്കുക? ലോകത്തിനു മരിക്കാനാവുക? അറിയില്ലെനിക്ക്‌!
സ്വപനം കാണേണ്ടത് പുതിയ ആകാശത്തെയാണ്. ഉന്നതമായ കിനാവുകള്‍ സൃഷ്ടിക്കുന്നത് അത്ഭുതകരമായ ഊര്ജ്ജമാണല്ലോ! സത്യത്തില്‍, ഈ ലോകത്തില്‍ ജീവിക്കാനല്ല, ലോകത്തിന് മരിക്കാനാണ് അധികം ധൈര്യം വേണ്ടത്.
ഒരു ഉയര്ന്ന മരക്കൊമ്പിലിരുന്നു അല്പരനേരം ധ്യാനിക്കുക. ‘ലോകത്തേയും ലോകത്തിലുള്ളതിനേയും സ്നേഹിക്കരുത്. ഒരുവന്‍ ലോകത്തെ സ്നേഹിക്കുന്നുവെങ്കില്‍ അവനില്‍ പിതാവിന്റെ സ്നേഹമില്ല. ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളത് എല്ലാം പിതാവില്‍ നിന്നല്ല, ലോകത്തില്‍ നിന്നത്രേ ആകുന്നു. ലോകവും അതിന്റെ മോഹവും ഒഴിഞ്ഞു പോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ, എന്നേക്കും ഇരിക്കുന്നു.’ (1 യോഹ 2:15, 16).

ശിരസ്സ്

സഖേര്‍:-
തല ചായ്ക്കാന്‍ ഒരിടം എല്ലാ മനുഷ്യന്മാരുടെയും സ്വപ്നമാണ്. നൊമ്പരങ്ങളും വൃഥകളും കഠിനമായിരിക്കും. പാമ്പുകളുടെ വാതിലില്ലാത്ത മാളത്തോടും പറവകളുടെ മേല്ക്കു രയില്ലാത്ത കൂടുകളോടും മനുഷ്യപുത്രന്മാര്ക്ക് അസൂയ തോന്നേണ്ട കാലത്തേയാണോ സ്വകാര്യ വത്കരണയുഗം എന്ന് വിളിക്കേണ്ടത്? വീടില്ലാത്തത് ഒരു സാമൂഹിക പ്രശ്നമാണ്. എന്നാല്‍ നമ്മുടെ വലിപ്പമേറിയ വീടുകള്‍ സൃഷ്ടിക്കുന്നത് ഒരു ആത്മീയ പ്രതിസന്ധിയാണ്. ശരീരം ചായ്ക്കുന്നതിന് ഒരിടം എന്നതില്‍ കവിഞ്ഞ് ഒരര്ത്ഥധവും കണ്ടെത്താന്‍ നമ്മുടെ വീടുകള്ക്ക്കു ആകുന്നില്ല. പരസ്പരം താങ്ങാവുന്നതിനെ കുറിച്ചാണ് ഇവിടെ നാം വിചാരിക്കേണ്ടത്. ഓരോ ശിരസ്സും ഒന്ന് ചായാന്‍ കൊതിക്കുന്നുണ്ട്‌. അതിന്റെ ഭാരങ്ങളും ഭാരപ്പെടലുകളേയും ഒന്നിറക്കിവയ്ക്കാന്‍ ഒരിടം ആഗ്രഹിക്കുന്നുണ്ട്. അവരില്‍ വൃദ്ധരായ മാതാപിതാക്കള്‍ ഉണ്ട്. പാതിരാത്രി അടുപ്പിച്ചെത്തുന്ന കൊച്ചുമക്കളും ഉണ്ട്. അവര്ക്കി ടയില്‍ ഏറെപ്പേരുണ്ട്‌. ‘ഒരാള്ക്കു ട്ടമായി’ മാറുന്ന കുടുംബത്തെക്കുറിച്ചാണ്;സമുദായങ്ങളെ കുറിച്ചാണ്; സഭകളെ കുറിച്ചാണ്; പ്രസ്ഥാനങ്ങളെ കുറിച്ചാണ്; പറഞ്ഞു വരുന്നത്. നമുക്കെന്നാണ് ഒരു മനസ്സുണ്ടാവുക? ദൈവം നമ്മുടെ ഇടയില്‍ പാര്ക്കു ന്നത് എപ്പോഴാണ്?
നമ്മുടെ ശിരസ്സുകള്‍ ഒന്ന് ചായാനാവാത്തവിധം കനപ്പെട്ടിരിക്കുന്നു. വൃര്ത്ഥാ ഭിമാനവും ദുരാലോചനയും കൊണ്ട് രാവണനെകാലുമധികം ‘തലക്കനം’ നാം സ്വന്തമാക്കിയിരിക്കുന്നു. എന്നാണ് നാം ഒന്ന് നമിക്കുക? ദൈവത്തെയെങ്കിലും! ‘നമസ്ക്കാരങ്ങള്‍’ കുറഞ്ഞ് വരുന്ന കാലത്ത് ആര്ക്കും വഴങ്ങാത്ത ശിരസ്സുകള്‍ ഏറിവരുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ലല്ലോ!
ഇനി മശിഹായെ നോക്കിപ്പഠിക്കാം. അവന്റെു ശിരസ്സിന്റെ ചായ് വത്രയും പിതാവിലേയ്ക്കായിരുന്നല്ലോ! മനുഷ്യപുത്രന്മാരുടെ സകല ആകുലതകളും പിതാവിങ്കല്‍ ഇടുന്നതിനെയാണ് കാട്ടിത്തരുക. ഉത്സവച്ചന്തകളില്‍ നിന്നൊഴിഞ്ഞ് ദേവാലയത്തിനുള്ളിലിരിക്കാന്‍ ഇഷ്ടപ്പെട്ട ഒരു കൌമാരമുണ്ട് ക്രിസ്തുവിന്. പിതാവിനോടുള്ള സല്ലാപത്തില്‍ നേരം വെളുപ്പിക്കുന്ന ഒരു യൌവ്വനമുണ്ട്. ഒരു വിശേഷണവുമാവശ്യമില്ലാത്ത ഗത്സമേന്‍തോട്ടമുണ്ട്. കുരിശോളം തുടരുന്ന ഈ സമര്പ്പണത്തെ സുവിശേഷകന്‍ എത്ര മികച്ച ഭാഷയിലാണ് എഴുതിയിരിക്കുന്നത്. ‘നിവൃത്തിയായി’ എന്ന്‍ പറഞ്ഞ് തലചായിച്ചു ആത്മാവിനെ ഏല്പ്പിച്ചു കൊടുത്തു. ദൈവത്തിങ്കലേക്കുള്ള ചായ് വിനെകുറിച്ചാണ് സുവിശേഷം പറയുന്നത് മുഴുവനും.
സമര്പ്പണം ആഘോഷപൂര്ണ്മായ ചടങ്ങുകള്‍ മാത്രമാവുന്നുണ്ട് നമുക്കിടയില്‍. സമര്പ്പി തര്‍ ആര്ഭാടത്തിന്റെ അടയാളങ്ങളും. ഈ കഥ കേട്ടിട്ടുണ്ടോ? ഒരു സന്ന്യാസിക്ക് കുറെ നാണയങ്ങള്‍ ദാനം നല്കാ്ന്‍ ഒരാള്‍ വന്നു. എന്നാല്‍ സന്ന്യാസി അത് വാങ്ങിയില്ല.
അദ്ദേഹം പറഞ്ഞു; ‘എനിക്ക് ഇപ്പോള്‍ ഇതാവശ്യമില്ല. എന്റെ കൈവശം ഒരു നാണയം ഉണ്ട്.’ മറ്റെയാള്‍ ചോദിച്ചു ‘അതെത്ര ദിവസത്തിന് തികയും? ഒരു നാണയം നിസ്സാരം.’
സ്വാമി മറുപടി നല്കി ‘ഈ ഒരു നാണയം തീരുന്നത് വരെ ഞാന്‍ ജീവിക്കുമെന്ന് നിങ്ങള്ക്ക് ഉറപ്പ് പറയാന്‍ കഴിയുമോ? എന്നാല്‍ ഞാന്‍ നിങ്ങളുടെ ദാനം സ്വീകരിക്കാം.’
ഇത്രത്തോളം നിരാകുലമായി ജീവിക്കാന്‍ ഒരാള്ക്കാ കണമെങ്കില്‍ അത്രത്തോളം അയാള്‍ ദൈവത്തെ ഇഷ്ടപ്പെടണം. ശരിക്കും വിശ്വാസമെന്ന് പറയുന്നത് ഒരു പ്രമാണം ഏറ്റുപറയലല്ല, നിരുപാധികമായ സ്നേഹം മാത്രമാണ്. ഒന്നുമാവശ്യപ്പെടാത്ത ദൈവബന്ധത്തെക്കുറിച്ചും ക്രിസ്തുവിനല്ലേ പഠിക്കാനാവുക. പിതാവിനോട് ഭാഗം ചോദിക്കാത്ത പുത്രനായത് കൊണ്ട് തന്നെയാണ് അവന്‍ മുടിയുന്ന മനുഷ്യപുത്രന്മാര്ക്ക്ത പകരക്കാരനായത്.
തെറ്റി ചാഞ്ഞുപോയ ആദാമിന്റെ തലയാണ് ക്രിസ്തു ദൈവത്തിങ്കലേയ്ക്ക് തിരിച്ച് ചായിക്കുന്നതെന്ന് അപ്പോസ്തോലന്മാരൊക്കെ ആവര്ത്തി ക്കുന്നുണ്ട്.
നമ്മുടെ ശിരസുകളെ അല്പം താഴ്ത്താം. പരസ്പരം കേള്ക്കാം , കാണാം, അറിയാം. വന്‍ നേട്ടങ്ങളെക്കാള്‍ ചില ‘നോട്ടങ്ങള്‍’ ആവശ്യപ്പെടുന്നുണ്ട് നമ്മുടെ കാലം. ദൈവത്തിങ്കലേക്കും; സഹജീവികളിലേക്കും എന്തിനേറെ, ഒരു നല്ല കല്ല്‌ മതിയല്ലോ ദര്ശനത്തിന്! ‘യാക്കോബ് ഒരു സ്ഥലത്ത് എത്തിയപ്പോള്‍ സൂര്യന്‍ അസ്തമിക്കകൊണ്ടു അവിടെ രാപ്പാര്ത്തു്. അവന്‍ ആ സ്ഥലത്തെ കല്ലുകളില്‍ ഒന്ന്‍ എടുത്ത് തലയണയായി വച്ച് അവിടെ കിടന്നുറങ്ങി…..’ (ഉല്പ്പത്തി 28:11). പിന്നീടവന്‍ ഉണരുന്നത് ഒരു തിരച്ചറിവിലേക്കാണ്. ‘യഹോവ ഈ സ്ഥലത്തുണ്ട് സത്യം! കല്ലുകള്‍ പോലും സ്വപ്നങ്ങളെ ഉണര്ത്തു ന്ന മണ്ണില്‍ നമുക്കൊന്ന് തല ചായ്ക്കരുതോ? പരസ്പരം ഇടം നല്കാം. തല ചായ്ക്കുന്ന ഇടങ്ങളൊക്കെ ദൈവസാന്നിധ്യമറിയിക്കുന്നുവെന്നും ഈ തിരുവെഴുത്ത് നമ്മെ പഠിപ്പിക്കുന്നില്ലേ!’ ശിരസ്സ് നമിക്കാന്‍ പഠിക്കാം. ഇനി നമുക്ക് നമസ്ക്കരിക്കാന്‍ ശീലിക്കാം.

വിലയറിയാന്‍ പഠിപ്പിക്കണേ

മരിയ ഗീവര്ഗ്ഗീവസ് :-
ആ മദ്യപാനിയായ പിതാവിന് 70 വയസ്സായിരുന്നു. ഭാര്യയ്ക്ക് 67 ഉം. അവര്‍ വിവാഹിതരാകുമ്പോള്‍ അയാള്ക്ക് ‌ 16 ഉം, അവള്ക്ക് 13 ഉം ആയിരുന്നു. അന്നേ അയാള്‍ മദ്യപിക്കുമായിരുന്നോ എന്ന്‍ അറിഞ്ഞു കൂടാ. എന്നാല്‍ പിന്നീട് അയാള്‍ നല്ലൊരു മദ്യപാനിയായി. അവള്‍ മൂന്ന് ആങ്ങളമാരുടെ ഓമനപെങ്ങള്‍ , അങ്ങ് ദൂരെ നിന്ന്‍ അവള്ക്ക് വിവാഹം ഉറപ്പിക്കുമ്പോള്‍ ആങ്ങളമാര്‍ നോക്കിക്കണ്ടത് വലിയ തറവാട്, ഒത്തപുരുഷന്‍. ധൈര്യമായി ഉറപ്പിച്ചു. പൊന്നു പെങ്ങളെ അയാളുടെ കൈകളില്‍ ഏല്പ്പിയച്ചു പറഞ്ഞു, പൊന്നുപോലെ നോക്കണം. ചെന്നുകയറിയ വീട്ടില്‍ നിന്ന് അവള്ക്ക്ു കിട്ടാത്ത മുറിവൊന്നുമില്ലായിരുന്നു. വിവാഹ ദിവസം തന്നെ അവളുടെ സ്വര്‍ണമെല്ലാം  അമ്മായിയമ്മ എന്ന മഹത് വ്യക്തി ഊരി വാങ്ങിച്ചു. ഒപ്പം സൂചി കയറ്റുന്നപോലത്തെ വാക്കുകളും. ഏറെ നിസ്സഹായതയോടെ എല്ലാം ഹൃദയത്തില്‍ വാങ്ങി അവള്‍ സൂക്ഷിച്ചു. സങ്കടം പങ്കുവച്ച് 80 ല്‍ ഏറെ കിലോമീറ്റര്‍ അപ്പുറമുള്ള വീട്ടിലേക്ക് വിളിക്കാന്‍ അന്ന് ഫോണില്ല. എഴുതാന്‍ ഇന്ലണ്ട് അവള്ക്കുക ആരും വാങ്ങികൊടുത്തിരിക്കില്ല. എന്നാലും കാലക്രമേണ പൊന്നു പെങ്ങളുടെ വേദന കുടുംബം അറിഞ്ഞു തുടങ്ങി. അവര്‍ നിസ്സഹായരായിരുന്നിരിക്കണം.
കാലം കടന്നുപോയി ആ ദമ്പതികള്ക്ക്ള മക്കള്‍ അഞ്ച്, ഭര്ത്താനവിന്റെ മദ്യപാനവും അസഭ്യം പറച്ചിലും തല്ലുകൊള്ളലും അവള്ക്ക് ശീലമായി മാറി. ഏറെ മനോഭാരം കൊണ്ടോ ഏറെ തല്ലുകൊല്ലുന്നത് കൊണ്ടോ അവള്ക്ക് കൂന് വന്നിരിക്കുന്നു. കൂനിയുള്ള ആ അമ്മയുടെ നടപ്പ് ഞാന്‍ ഏറെ വേദനയോടെ നോക്കി നിന്നിട്ടുണ്ട്. ഇങ്ങനെ കൂനി നടക്കുന്നത് എത്ര പ്രയാസമാണെന്ന് ഞാന്‍ നടന്നു നോക്കിയിട്ടുണ്ട്. എല്ലാം നല്ലതായി ‘ഭര്ത്താ വിനു മാത്രം’ വെച്ച് വിളമ്പണം എന്നായിരുന്നത്രെ ആ അപ്പന്റെര ആജ്ഞ. അയാളുടെ നല്ല ഭക്ഷണത്തില്‍ അമ്മയ്ക്ക്‌, മക്കള്ക്കും പങ്ക് പാടില്ല. തീര്ച്ചയായും ഭര്ത്താ വിന്റെ നല്ല ഭക്ഷണത്തിന്റെ് ഒരു ചെറിയ പങ്ക് നിനക്ക് എന്ന് പറഞ്ഞ് ഭര്ത്താ വ് മാറ്റിവച്ചിരുന്നെങ്കില്‍ എന്ന്‍ ആ അമ്മ ആഗ്രഹിച്ചിട്ടുണ്ടാകും.
ഒരിക്കല്‍ ഒരു വാര്ത്ത കേട്ടു. ആ അമ്മ രാത്രി അറ്റാക്ക് വന്ന് മരിച്ചെന്ന്. അന്നെനിക്ക് ആ അപ്പനോട് വലിയ അമര്ഷം തോന്നിയത് ഞാനിന്നും ഓര്ക്കു ന്നു. സഹിച്ച് സഹിച്ച് അറ്റാക്ക് വന്നതാകും ആ പാവത്തിന്, പിന്നീട് ഞാന്‍ നിരീക്ഷിക്കുകയായിരുന്നു ആ അപ്പനുണ്ടായ മാറ്റങ്ങള്‍. അന്നുവരെ നന്നായി തിന്നുകയും, നന്നായി മദ്യപിക്കുകയും, അസഭ്യം പറയുകയും ചെയ്തിരുന്ന അയാള്‍ അന്ന് മുതല്‍ മൂകനായി. ഭക്ഷണം നന്നേ കുറഞ്ഞു. തോന്നിയാല്‍ ദിവസത്തില്‍ ഒരു നേരം അല്പം മാത്രം. എന്നാല്‍ മദ്യപാനം ഒട്ടും കുറച്ചില്ല. കൃത്യമായി പറഞ്ഞാല്‍ ഭാര്യയുടെ 1- ആം ചരമദിനത്തിന്റെ തലേനാള്‍ അയാളും ഈ ലോകത്തോട് വിട പറഞ്ഞു.
സത്യത്തില്‍ ഭാര്യയെ ഉള്ളിന്റെ ഉള്ളില്‍ സ്നേഹിച്ചിരുന്ന കാര്യം അയാള്ക്കു പോലും അറിഞ്ഞത് അവളുടെ വേര്പാടിന് ശേഷമായിരിന്നിരിക്കണം. നമ്മളും പലപ്പോഴും ഇങ്ങനെയല്ലെ, ചില വേര്പാടുകള്ക്ക്റ ശേഷമല്ലേ ചിലരുടെയെങ്കിലും വില മനസ്സിലാക്കിയിട്ടുള്ളത്. ക്രിസ്തുവിന്റെ മരണശേഷമായിരുന്നിരിക്കണം ശിഷ്യന്മാരും അവന്റെ വിലയറിഞ്ഞതും ആ നഷ്ടബോധത്തിലായിരിക്കണം.
ഓ! കര്ത്താവേ കൂടെയുള്ളപ്പോള്‍ മറ്റുള്ളവരുടെ വില അറിയാന്‍ എനിക്ക് സാധിച്ചിരുന്നെങ്കില്‍ എന്ന്‍ പ്രാര്ത്ഥിച്ചു പോകുന്നു. വി. യോഹന്നാന്‍ 17 ല്‍ ‘വേര്പാടിനുമുന്പ് അങ്ങ് ശിഷ്യന്മാര്ക്കു്വേണ്ടി ശക്തമായി പ്രാര്ത്ഥിച്ചതുപോലെ എല്ലാവരും കൂടെയുള്ളപ്പോള്‍ മറ്റുള്ളവരുടെ വിലയറിഞ്ഞു പ്രാര്ത്ഥിക്കാന്‍, മറ്റുള്ളവര്ക്ക്ക് വിലയുള്ളതാകാന്‍ ഞങ്ങളെ സഹായിക്കണമേ…’ ആമ്മേന്‍

ദുഖത്തിന്റെ പാനപാത്രം സന്തോഷത്തോടെ ഏറ്റു വാങ്ങു

ഫാ. ജോണ്‍, വള്ളിക്കാട്ടില്‍:-
യേശു ക്രിസ്തു വിന്‍റെ മുള്‍കരീടം ഒരു സന്ന്യാസാശ്രമാത്തിനു ലഭിച്ചതായി ഒരു കഥ വായിച്ചിട്ടുണ്ട്. പീഡാനുഭവവാരത്തില്‍ ആ മുള്‍കരീടം ആശ്രമവാസികള്‍ അള്‍ത്താരയില്‍ വയ്ക്കുക പതിവായിരുന്നു. ഭക്തജനങ്ങള്‍ അത് വണങ്ങുകയും ഭക്തി സാന്ദ്രമാവുകയും ചെയ്തു വന്നു. മുള്ളും പറക്കാരയും പാപത്തിന്റെ ശാപമായി ബൈബിള്‍ പഠിപ്പിക്കുന്നത്‌ കൊണ്ട് ശാപത്തിന്റെ പ്രതീകമായ മുള്ള് ശിരസ്സിലണിയുന്നതായി ധ്യാനിച്ച്‌ അവര്‍ സായൂജ്യമടഞ്ഞു വന്നു. ഉയര്പ്പ് പെരുന്നാള്‍ വരുമ്പോള്‍ മുള്‍കരീടം അള്‍ത്താരയില്‍ നിന്ന്‍ എടുത്തു മാറ്റുക പതിവാണ്. കാരണം മുള്‍കരീടം പീഡാസഹനത്തിന്റെ അടയാളമാണെങ്കില്‍ ഉയിര്പ്പ് സന്തോഷത്തിന്റെി പെരുന്നാളാണല്ലോ. ഒരു ഉയര്പ്പ് ദിവസം സന്യാസി മുള്‍കരീടം എടുത്തു മാറ്റുവാന്‍ അള്‍ത്താരയില്‍ ചെന്നപ്പോള്‍ ഹൃദയഹാരിയായ ഒരു പരിമളം അനുഭവപ്പെട്ടു. പരിമളത്തിന്റെ ഉറവിടം അന്വോഷിച്ചപ്പോള്‍ അള്‍ത്താരയില്‍ സൂക്ഷിച്ചിരുന്ന മുള്‍കരീടം പനിനീര്‍ പുഷ്പങ്ങള്‍ കൊണ്ട് മെനഞ്ഞിരിക്കുന്നതായി കാണപ്പെട്ടു. അതിന്റെ് ദളങ്ങള്‍ ആണ് അസാധാരണ പരിമളം വമിപ്പിക്കുന്നതെന്ന് മനസ്സിലായി.
ജീവിതത്തില്‍ അനുഭവിക്കേണ്ടിവരുന്ന കഷ്ടങ്ങളില്‍ ഒരിറ്റു സ്വാന്തനമന്വോഷിച്ചു നെട്ടോട്ടമോടുന്ന അനേകര്‍ ധ്യാനകേന്ദ്രങ്ങളില്‍ വന്നെത്തുന്ന കാഴ്ച്ച ഈ കാലഘട്ടത്തിന്റെ ഒരു പ്രത്യേകതയാണ്. ഇതിനെ വിമര്ശ്നബുദ്ധ്യാ കാണുന്നവരുണ്ട്‌. അങ്ങനെയൊരാളായിരുന്നു ഈ ലേഖകനും. എന്നാല്‍ കഷ്ടതയുടെ നെരിപ്പോടുകളില്‍ അമര്ന്നു വീണപ്പോഴാണ് എന്നെയും ഒരു ധ്യാനകേന്ദ്രത്തില്‍ എത്തിച്ചത്. അവിടെ ഊരിവച്ച മുള്ക്കി രീടം ചെതോകരവും സുഗന്ധവാഹിയുമായ പുഷ്പകിരീടമായി തിരികെ ലഭിച്ച അനുഭവമാണേനിക്കുമുണ്ടായത്.
വേദന ദൈവം മനുഷ്യന് നല്കിയ ഒരു വരധാനമാണ്.വേദനയോടെ പ്രസവിക്കുവാനും, വിയര്‍പോടെ അദ്ധ്വാനിക്കുവാനുമുള്ള വരം (ഉല്പ്പത്തി 3:16-19). ദൈവം അനുവദിച്ചു നല്കി്യതാണ് പ്രസവവേദനയും, അദ്ധ്വനവുമെല്ലാം ലേബര്‍ പെയ്ന്‍ ആണ് ഇവ രണ്ടും സന്തോഷത്തിലേക്കാണ് നയിക്കുന്നത് എന്ന്‍ കണ്ടെത്തുക.
സാധു കൊച്ചുകുഞ്ഞുപദേശി സ്വന്തം മകന്റെ് മൃതശരീരം സാക്ഷിയായി പാടിയതുപോലെ ‘ദു:ഖത്തിന്റെ പാനപാത്രം….. സന്തോഷത്തോടെറ്റു വാങ്ങി ഹല്ലേലൂയ്യ പാടുന്ന’ വരാണ് യതാര്ത്ഥ ക്രിസ്ത്യാനികളെന്നറിയുക.

ചിറകുള്ള മനുഷ്യന്‍

ലിസ്സ ജോര്ജ്, പ്ലാവിടയില്‍
പക്ഷിയെപ്പോലെ ആകാശത്തിന്റെ് അനന്തവിഹായസ്സില്‍ പറന്നു നടക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ബാല്യത്തില്‍ ഒത്തിരി കൊതിച്ചിരുന്നു. ചിറകു വച്ച് ഞാന്‍ പറന്നു നടക്കുന്നതായി പല രാത്രികളിലും സ്വപ്നം കണ്ടിരുന്നു. വളര്ന്നു വലുതായി ഉദ്യോഗം കിട്ടി മസ്കറ്റിനു പോയപ്പോള്‍ ചിറകുള്ള വിമാനത്തില്‍ കയറി പറന്നു യാത്ര ചെയ്തു. അതായിരുന്നോ എന്റെ പറക്കും സ്വപ്‌നങ്ങള്‍; ആയിരുന്നില്ല എന്ന് ഞാന്‍ തിരിച്ചറിയുന്നു. മനുഷ്യന്റെ ആത്മാവിനും ചിറകുണ്ട്. ആ ചിറക് പ്രാര്ത്ഥനയാണ് എന്ന് ഇക്കാലത്ത് അനുഭവം എന്നെ പഠിപ്പിക്കുന്നു.
ഏശയ്യ പ്രവാചകന്റെെ പുസ്തകം 6-ആം അദ്ധ്യായത്തില്‍ ഏശയ്യാ നേരിട്ടു ദര്ശി്ച്ചത് ഇങ്ങനെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ഏശയ്യാ 6:1-3 ‘ഉസിയാ രാജാവ്’ മരിച്ച വര്ഷം് കര്ത്താവ്‌ ഉന്നതമായ ഒരു സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നത് ഞാന്‍ കണ്ടു. അവിടത്തെ വസ്ത്രാഞ്ചലം ദേവാലയം മുഴുവന്‍ നിറഞ്ഞു നിന്നു. അവിടുത്തെ ചുറ്റും സെറാഫുകള്‍ നിന്നിരുന്നു. അവയ്ക്ക് ആറു ചിറകുകള്‍ വീതമുണ്ടായിരുന്നു. രണ്ട് ചിറകുകള്‍ കൊണ്ട് മുഖവും രണ്ടെണ്ണം കൊണ്ട് പാദങ്ങളും അവ മറച്ചിരുന്നു. രണ്ട് ചിറകുകള്‍ പറക്കാനുള്ളവയായിരുന്നു. അവ പരസ്പരം ഉദ്ഘോഷിച്ചുകൊണ്ടിരുന്നു. പരിശുദ്ധന്‍, പരിശുദ്ധന്‍ സൈന്യങ്ങളുടെ കര്ത്താ വ് പരിശുദ്ധന്‍’ ഈ വചന ഭാഗം ആദ്യമായി എന്റെന മനസ്സില്‍ സ്പര്ശിങച്ചത് സുഖദയില്‍ വച്ച് ബഹുമാനപ്പെട്ട ജോണ്‍ വള്ളിക്കാട്ടിലച്ചന്റെ ക്ലാസ്സില്‍ നിന്നാണ്.
ക്ലാസ്സില്‍ ഈ വചന ഭാഗം വായിക്കുന്നത് കേട്ടപ്പോള്‍ എന്നില്‍ ഇതൊരനുഭൂതിയായി നിറഞ്ഞു. എനിക്കും ചിറകു മുളച്ചതുപോലെ…. ഞാന്‍ ഭാരം കുറഞ്ഞ് പരിശുദ്ധന്‍, പരിശുദ്ധന്‍ കര്ത്താുവ് പരിശുദ്ധന്‍ എന്ന സ്തുതിയോട് ചേര്ന്നു ഉയര്ന്നു പറന്നു തുടങ്ങി. ഒരു പഞ്ഞിക്കെട്ടുകണക്കെ മേല്പോട്ടുയര്ന്നു പറന്നു നിന്ന് സ്തുതിക്കുന്ന അനുഭവം. സ്തുതിപ്പ് അവസാനിച്ചപ്പോള്‍ ഞാന്‍ താണുപറന്ന് സാവധാനം തറയില്‍ വന്നിരിക്കുന്നതായി അനുഭവിച്ചറിഞ്ഞു. 2004–ല്‍ ആണ് ഈ സംഭവം നടന്നത്. പിന്നീട് ഒരു ശുശ്രൂഷകയായി ദൈവം ഉയര്ത്തി്യപ്പോള്‍ പല ശുശ്രൂഷകളിലും സമര്പ്പ ണ പ്രാര്ത്ഥനയ്ക്ക് പരിശുദ്ധാത്മാവ് ഈ വചനങ്ങള്‍ നാവില്‍ തരും. ഗ്രൂപ്പായി സ്തുതിക്കുമ്പോഴും എനിക്ക് ചിറക് മുളയ്ക്കും. സ്തുതിയുടെ ചിറകുകളില്‍ പറന്നുപറന്നു ഉയിര്‍ന്നു യര്ന്ന്ക താണ് പറന്ന് സ്തുതിപ്പ് നിര്ത്തി പ്രസംഗപീടത്തില്‍ നിലയുറപ്പിക്കുമ്പോള്‍ കാലുകള്‍ തറയില്‍ ഉറക്കുന്നുണ്ടാവില്ല; വായുവില്‍ നില്ക്കു ന്ന ലാഘവത്വം.
ഒരു കോവര്‍ കഴുതയായ എന്നിലൂടെ തിരുവചനങ്ങളും വചനങ്ങളെ വിശദീകരിക്കാന്‍ അനുവചനങ്ങളും, സംഭവങ്ങളും, സാക്ഷ്യങ്ങളും തന്ന് ശുശ്രൂഷ അവസാനിച്ചിറങ്ങുമ്പോള്‍ ഉയരത്തില്‍ നിന്ന് താഴെയിറങ്ങി വന്ന പ്രതീതി. പല സഹോദരങ്ങളും വന്നു പറയും നല്ല അനുഭവമായിരുന്നു. അപ്പോള്‍ ഞാന്‍ തിരിച്ചറിയും സ്തുതിയുടെ ചിറകുകളില്‍ കയറി പ്രാര്ത്ഥനകള്‍ സ്വര്ഗ്ഗ ത്തില്‍ ദൈവസന്നിധിയില്‍ എത്തി. 2 ദിനവൃത്താന്തം 30- അദ്ധ്യായത്തില്‍ ഹെസ്കിയയുടെ നേതൃത്വത്തില്‍ ജനങ്ങളും, രാജാവും തങ്ങളെത്തന്നെ ശുദ്ധീകരിച്ച് ദൈവത്തിനര്പ്പിക്കുന്ന ബലിയില്‍ ദൈവം പ്രസാദിക്കുന്നു. ജനം അത്യാധികം സന്തോഷം അനുഭവിക്കുന്നു എന്ന് നാം അറിയുന്നു. 27-ആം തിരുവചനം പറയുന്നു. അവരുടെ പ്രാര്ത്ഥ നയുടെ സ്വരം സ്വര്ഗ്ഗത്തില്‍ ദൈവസന്നിധിയില്‍ എത്തി.
നമ്മുടെ ഉച്ചത്തിലുള്ള സ്തുതിപ്പോടുകൂടിയ പ്രാര്ത്ഥന പ്രത്യേകിച്ചും അത് വിശുദ്ധിയോടെ അര്പ്പി ക്കുമ്പോള്‍ ആ പ്രാര്ത്ഥന ചിറകുവിരിച്ച് ദൈവസന്നിധിയിലേയ്ക്ക് പരന്നുയരുകയാണ്. പല പക്ഷികളേയും കുറിച്ച് തിരുവചനങ്ങളില്‍ നാം കാണുന്നുണ്ട്. 84-ആം സങ്കീര്ത്ത നം 3-ആം തിരുവചനം ‘എന്റെ രാജാവും ദൈവവുമായ സൈന്യങ്ങളുടെ കര്ത്താ വേ, കുരുകില്‍ പക്ഷി ഒരു സങ്കേതവും മീവല്‍ പക്ഷി കുഞ്ഞിന് ഒരു കൂടും അങ്ങയുടെ ബലിപീടത്തില്‍ കണ്ടെത്തുന്നുവല്ലോ.’ നിയമാവര്ത്തിനം 32 – 11 ല്‍ ‘കൂട് ചലിപ്പിക്കുകയും കുഞ്ഞുങ്ങളുടെ മുകളില്‍ ചിറകടിക്കുകയും ചെയ്യുന്ന കഴുകനെ’ ക്കുറിച്ച് പ്രതിപാദിക്കുന്നു.
ഏറ്റവും ഉയരത്തില്‍ പറക്കുന്ന ഏറ്റവും സൂക്ഷ്മതയേറിയ കണ്ണുകളുള്ള പക്ഷിയാണ് കഴുകന്‍. ഏറ്റവും ചെറിയ കാര്യങ്ങളെക്കുറിച്ചുപോലും ദൈവസന്നിധിയില്‍ നന്ദിയും സ്തുതിയും കരേറ്റുമ്പോള്‍ മനുഷ്യന്റെ പ്രാര്ത്ഥ ന മേഘങ്ങളേ തുളച്ച് ദൈവസന്നിധിയില്‍ എത്തും. മനുഷ്യനിലെ അഹം (താന്ഭാവം) എത്ര കുറഞ്ഞ് ഇല്ലാതാകുന്നുവോ അപ്പോള്‍ ദൈവത്തെ ഉള്ള് തുറന്ന് സ്തുതിച്ച് മഹത്വപ്പെടുത്താന്‍ സാധിക്കും. ദൈവത്തെ മതിമറന്ന് സ്തുതിക്കുമ്പോള്‍ മനുഷ്യന്‍ ഭാരം കുറഞ്ഞ് ലഘുത്വം അനുഭവിക്കുന്നു. പ്രാര്ത്ഥ്നകള്‍ സ്വര്ഗ്ഗ ത്തിലെത്തിക്കുന്ന പൊന്ചിം ചിറകുള്ള എത്രയോ മനുഷ്യരുണ്ട്‌. അറിയപ്പെടാത്ത തങ്ങളുടെ ജീവിതം മുഴുവന്‍ മദ്ധ്യസ്ഥ പ്രാര്ത്ഥനയ്ക്കായി നീക്കിവയ്ക്കുന്നു. ദൈവത്തെ സ്തുതിച്ച് സ്തുതിച്ച് മഹത്വപ്പെടുത്തി ഈ ലോകത്തില്‍ പറന്നു നടക്കുന്നു. എപ്പോഴും സ്തുതികളാകുന്ന അധരഫലത്തെ ദൈവത്തിന് സമര്പ്പിച്ച്‌ നമുക്കും ചിറകു ധരിക്കാം…

മൂന്ന് വിശ്വാസങ്ങൾ

ഫാ. റ്റി. ജെ. ജോഷ്വാ:-
”വിശ്വാസം എന്നതോ ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയ വുമാകുന്നു” (എബ്ര 11 :1)
ജീവിതത്തിൽ പുരോഗതിയും പ്രവർത്തനങ്ങളിൽ വിജയവും പ്രതീക്ഷിക്കാത്തവരായി ആരും തന്നെയില്ല. പക്ഷേ, അത് എങ്ങനെ സാധിക്കുമെന്നുള്ളതാണ് പ്രശ്നം. പരാജയത്തിന്റെയും തജ്ജന്യമായ നിരാശയുടെയും അനുഭവമാണ് അനേകർക്കുള്ളത്. അതിനാൽ വിജയ രഹസ്യം അറിയുവാൻ നമുക്കതിയായ താല്പര്യമുണ്ട്. ഒരു ചിന്ത കന്‍ ചൂണ്ടിക്കാണിക്കുന്നത് പ്രധാനമായും മൂന്ന് വിശ്വാസങ്ങൾ നമു ക്കുണ്ടായിരിക്കണമെന്നാണ്.
ഒന്ന് ആത്മവിശ്വാസം:
അതുണ്ടെങ്കിലേ ധീരതയോടെ പ്രവർത്തിക്കുവാൻ കഴിയൂ. പ്രതി കൂലങ്ങളെ അതിജീവിക്കാൻ കരുത്തേകുന്നതാണ് ആത്മവിശ്വാസം. അതില്ലെങ്കിൽ മറ്റെന്തെല്ലാം സിദ്ധികൾ നമുക്കുണ്ടെങ്കിലും അവ നി ഷ്പ്രയോജനമായിരിക്കും. അതുണ്ടെങ്കിൽ മറ്റു ഗുണങ്ങളോ കഴി വുകളോ കമ്മിയാണെങ്കിലും വിജയം വരിക്കാൻ കഴിയും.
പല പരിമിതികളും പരാധീനതകളും ഉണ്ടായിരുന്ന വ്യക്തി കൾ പതറാത്ത ആത്മവിശ്വാസം കൊണ്ട് വിജയത്തിന്റെ കൊടുമുടികൾ കീഴടക്കിയിട്ടുണ്ട്. ആത്ഥവിശ്വാസമെന്നത് അഹങ്കാരമോ ആത്ഥപ്രശംസയോ അല്ല. സ്വന്തം കഴിവിനെക്കുറിച്ച് സത്യസന്ധമായ ബോധ്യവും തികഞ്ഞ ശുഭാപ്തി വിശ്വാസമാണ് അതിന്റെ പിമ്പിലുള്ളത്. കാന്തം ഇരുമ്പിനെ ആകർഷിക്കുന്നതു പോലെ ആത്ഥവിശ്വാസം വിജയത്തെ ആകർഷിക്കും.
ആത്ഥവിശ്വാസമെങ്ങനെ കൈവരുത്തമെന്നു ചോദിക്കാം. പ്രതിബന്ധങ്ങളോടും പ്രേതികുലെങ്ങലോടും പോരാട്ടം നടത്തി വിജയം വരിച്ച മഹാന്മാരുടെ ജീവചരിത്രം വായിക്കുക, ഉത്സാഹവും ഉന്മ്ഷവും ഉത്തേജിപ്പിക്കുന്ന പ്രസംഗങ്ങൾ ശ്രവിക്കുക മറ്റുള്ളവർക്കു സാധിക്കുമെങ്കിൽ എന്തു കൊണ്ട് എനിക്കും സാധിച്ചുകൂടാ, അവർക്കുള്ളത് പോലെ ശാരീരികവും മാനസികവുമായ കഴിവുകൾ ദൈവദത്തമായി എനിക്കുമുണ്ടെന്നു ചിന്തിക്കുക. ഇവയെല്ലാം സഹായകങ്ങളാണ്.
രണ്ട് ദൈവവിശ്വാസം:
ജീവിതമുന്നേറ്റത്തിന് അവശ്യം വേണ്ട ഒന്നാണ് ഈശ്വരവി ശ്വാസം. ഇത് അനേകരുടെ സാക്ഷ്യമാണ്.ജീവിതത്തിൽ നേട്ടങ്ങൾ വരികയും ഉന്നതസ്ഥാനങ്ങൾ ആർജ്ജിക്കുയും ചെയ്തിട്ടുള്ള അനേകർക്കും സക്ഷിക്കാനുള്ളത്, ഈശ്വരാനുഗ്രഹത്താൽ സാധ്യ മായി എന്നാണ്.പ്രപഞ്ചത്തെ മുഴുവൻ നയിക്കുകയും നിയന്ത്രി ക്കുകയും ചെയ്യുന്ന ഒരു നിയാമകശക്തി നമ്മുടെ ജീവിതത്തെ പുലർത്തുകയും നയിക്കുകയും ചെയ്യുന്നു. ആ അനന്തശക്തിയുമാ യുള്ള സമ്പർക്കം നമ്മുടെ ഹൃദയത്തിനു ശാന്തിയും പ്രത്യാശയും പകരാതിരിക്കില്ല. നമ്മുടെ പരാജയങ്ങളെ വിജയങ്ങളാക്കി മാറ്റാ നും പരിമിതികളെ സമൃദ്ധിയിലേക്കു വരുത്തുവാനും അവി ടുത്തേക്കു കഴിയും.അമേരിക്കയിലെ സമ്പന്നരായ ഒരു ഭാര്യയും ഭർത്താവും ഒരുമിച്ച് അവരുടെ ചെറിയ വിമാനത്തിൽ ദൂരെ യുള്ള ഒരു പട്ടണത്തിലേക്കു പറക്കുകയായിരുന്നു. പൈലറ്റായി പ്രവർത്തിച്ച ഭർത്താവിനു പെട്ടന്നു നേരിട്ട ഹൃദ്രോഗം ഒരു വലിയ പ്രതിസന്ധിയിൽ അവരെ എത്തിച്ചു. അവശനാ യിക്കഴിഞ്ഞ ഭർത്താവിൽ നിന്നു വിമാനം പറപ്പിപ്പുവാനുള്ള ചുമതല ഭാര്യ ഏറ്റെടുത്തു.അവർക്കതിൽ വലിയ പരിചയ മൊന്നുമില്ലായിരുന്നു. അവരുടെ ആത്ഥമവിശ്വാസത്തോടൊപ്പം ഈശ്വരവിശ്വാസവും ഉണർന്ന സമയമായിരുന്നു അത്. അവർ ഉള്ളുരുകി പ്രാർത്ഥിച്ചു. ”എന്റെ ദൈവമേ! ഈ ആപത്തിൽ നിന്നു ഞങ്ങളെ രക്ഷിക്കണേ. ആവശ്യമായ ശക്തിയും കഴിവും സഹായവും നൽകണമേ. അവിടുത്തെ കരങ്ങളിൽ സമ്പൂർണ മായി ശരണപ്പെടുന്നു.” അടുത്ത വിമാനത്താവളവുമായി അവർ ഏതോ അജ്ഞാത ശക്തികൊണ്ടെന്നവണ്ണം ബന്ധപ്പെട്ടു. വലിയ അപകടം കൂടാതെ വിമാനത്താവളത്തിൽ താഴുവാൻ സാധിച്ചു. മനംനൊന്ത അവരുടെ ആത്ഥമാർത്ഥ പ്രാർത്ഥനായാണ് അവരെ വലിയ ആപത്തിൽ നിന്ന് രക്ഷിച്ചതെന്ന് അവർ വിശ്വസിക്കുന്നു. ഈശ്വരവിശ്വാസം അപകടാവസരങ്ങളിൽ മാത്രം പ്രകടമാക്കു വാനുള്ളതല്ല. അതു ജീവിതത്തിന്റെ സ്ഥായിയായ ഒരനുഭാവമാ യിരിക്കണം.
മൂന്ന്, മറ്റുള്ളവരിലുള്ള വിശ്വാസം:
പലർക്കും മറ്റുള്ളവരെ വിശ്വസിക്കുവാൻ കഴിയില്ല. അവ രുടെ ദൃഷ്ടിയിൽ മറ്റുള്ളവരെല്ലാം സ്വാർഥികളും ആത്ഥമാർത്ഥ യില്ലാത്ത കാപട്യക്കരുമാണ്. ”ആരെയും നമ്പാൻ സാധ്യമല്ല” എന്നാണ് അവരുടെ ജീവിതസാക്ഷ്യം. സ്വന്തം ജീവിതപങ്കാ ളിയിൽ വിശ്വാസമില്ലത്തവരും സഹപ്രവർത്തകരെയെല്ലം സംശ യിക്കുന്നവരുമായ അനേകരുണ്ട്. അവരുടെ ജീവിതം പ്രശ്ന പൂർണമായിരിക്കും.
എല്ലാ മനുഷ്യരിലും നന്മയുടെ ഭാഗമുണ്ടന്നു നാം ഓർ ക്കണം. ക്രൂരന്മരെന്നും നിഷ്ടുരരെന്നും മുദ്രയടിക്കപ്പെട്ടവരി ൽപ്പൊലും സരളവും, മൃദുലമായ, വശങ്ങലുണ്ടായിരിക്കും. സത്യ വും, നീതിയും, ദയയും, സ്നേഹവും, നാം കാണുമ്പോൾ മറ്റു ള്ളവരിൽ നിന്നുള്ള പ്രതികരണവും കുറെയെല്ലാം അങ്ങനെ തന്നെയായിരിക്കും.
മറ്റുള്ളവരെ സ്നേഹിക്കുവാനും, വിശ്വസിക്കുവാനും, സഹായിക്കുവാനും നാം സന്നദ്ധരാവുക. അങ്ങനെ നാം ചെയ്യു മ്പോൾ ഒരു പുതിയ സന്തോഷവും, ഉത്സാഹവും നമുക്കനുഭവ പ്പെടും. മഹാത്ഥഗാന്ധിയെപ്പോലുള്ള മഹാപുരുഷന്മാരിൽ കാണു ന്ന അസാധാരണ ശക്തിയുടെയും സ്വാധീനത്തിന്റെയും രഹസ്യം അതാണ്.

വിമര്‍ശനവും വിമര്‍ശകരും

ഫാ. ഡോ. റ്റി. ജെ. ജോഷ്വാ
‘നിങ്ങള്‍ വിധിക്കപ്പെടാതിരിക്കേണ്ടതിന് വിധിക്കരുത്. നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ നിങ്ങളെയും വിധിക്കും. നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്ക്കും അളന്നു കിട്ടും’ (മത്തായി 7:1).
വിമര്ശലനം ഒരു സാര്വളത്രിക പ്രതിഭാസമാണ്. വിമര്ശ്നം നടത്താത്തവരും വിമര്ശസനത്തിനു വിധേയരാകാത്തവരും ഒരുപക്ഷേ ആരും തന്നെ ഉണ്ടാവുകയില്ല. വികൃതികള്‍ മാത്രമല്ല സുകൃതികളും വിമര്ശി്ക്കപ്പെടുന്നു. അസാധാരണത്വം കൂടുതലായി പ്രകടമാക്കുന്ന വ്യക്തികളാണ് അധിക വിമര്ശ്നത്തിനു ഇരയാകുന്നത്. സ്രോക്രട്ടീസ്, ക്രിസ്തു മുതലായ മഹദ് വ്യെക്തികളുടെ അനുഭവം അത് തെളിയിക്കുന്നു.
വിമര്ശതക വേഷം കെട്ടാത്തവരായി ആരും തന്നെയില്ല. ചിലര്‍ വളരെ കനിവോടും കരുതലോടും കൂടി വിമര്ശരന ശരം തൊടുക്കുമ്പോള്‍ മറ്റു ചിലര്‍ രൂക്ഷമായും നിര്ദ്ദാആക്ഷിണ്യമായും ചെയ്തെന്നു വരാം. സുപ്രിസിദ്ധ കഥാപാത്രമായ ഈയോഗോ പറയുന്നു, ‘ഞാന്‍ വിമര്ശുകനാകുന്നില്ല, എങ്കില്‍ ഞാന്‍ ആരുമല്ല, ഒന്നുമല്ല.’ ഈയഗോയ്ക്ക് കൂട്ടുകാര്‍ അനവധിയായി സമൂഹത്തിലുണ്ട്.
വിമര്ശാനം നിശ്ചയമായും ആവശ്യമാണ്. പ്രയോജനപ്രദവുമാണ്. അത് തിരുത്തലിനും സൂക്ഷ്മതയ്ക്കും വഴിതെളിയിക്കുന്നു. വിമര്ശമനം ഇല്ലാതെ പോയാല്‍ വഴി പിഴയ്ക്കും; താന്തോന്നിത്തം നടപ്പാക്കും. അതേ സമയം നിരുത്തരവാദപരവും പരുഷവുമായ വിമര്ശ്നങ്ങള്‍ ഹിംസാത്മകമായിത്തീരാം. പല വ്യക്തിത്വങ്ങളും മുരടിച്ചു കൂമ്പടഞ്ഞു പോകുന്നത് അസ്ഥാനത്തും അശ്രദ്ധവുമായി നടത്തുന്ന വിമര്ശമനങ്ങളാണ്. അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളും നടത്താന്‍ ചിലര്ക്ക് അറിഞ്ഞുകൂടാ. അറിഞ്ഞാലും അങ്ങനെ ചെയ്യരുത് എന്ന ശാഠിയമാണ് പ്രകടിപ്പിക്കുന്നത്.
വിമര്ശദനം ഫലപ്രദമാണെങ്കില്‍ നാമോര്ക്കേകണ്ട ചില കാര്യങ്ങളുണ്ട്.
ഒന്ന് ;- ‘വിമര്ശലനം നീതിനിഷ്ടവും സത്യസന്ധവുമായിരിക്കണം.’ മുന്വിദധിയുടെ പേരിലും കേട്ടുകേള്വിനയുടെ അടിസ്ഥാനത്തിലുമാണ് പലപ്പോഴും വിമര്ശയനങ്ങള്‍ ഉയരുന്നത്. വസ്തുക്കള്‍ എന്താണെന്ന് അന്വേഷിക്കാനുള്ള ക്ഷമ നമുക്കില്ല; അതിനുള്ള ആവശ്യകത തന്നെ ബോധ്യമല്ല. ഇതു ശ്രോതാക്കള്ക്കും നമുക്കും ദോഷം ചെയ്യുമെന്നതില്‍ സംശയമില്ല. ഒരു സമ്മേളനത്തില്‍ സംബന്ധിക്കാതിരുന്ന ചിലരെപ്പറ്റി, അവര്‍ വരാതിരുന്ന കാരണം മനസ്സിലാക്കാതെ ചില വിമര്ശിനങ്ങള്‍ ഈ ലേഖകന്‍ നടത്തുകയുണ്ടായി. വസ്തുതകള്‍ മനസ്സിലായപ്പോള്‍ വിമര്ശുനം തെറ്റിപ്പോയി എന്ന് ബോധ്യമായി. അതിനു ക്ഷമാപണം നടത്തുകയും ചെയ്തു.
രണ്ട് :- ‘നല്ല ലക്ഷ്യത്തോടെ വിമര്ശി്ക്കുക.’ വിമര്ശശനത്തിനു പിന്നിലുള്ള ഉദ്ദേശ്യം ശുദ്ധമായിരിക്കണം. നന്മയിലേക്ക് വരുത്തുവാനും തെറ്റുകള്‍ തിരുത്തുവാനും ഉതകുന്ന വിധത്തിലായിരിക്കണം. യേശുക്രിസ്തു അന്നത്തെ മതമേധാവികളായ പരീശവിഭാഗത്തെ ശക്തമായി വിമര്ശിിച്ചു. അത് അവരെ മുറിപ്പെടുത്തുവാനായിരുന്നില്ല. അവരുടെ വികലമായ ഭക്തിയും അനുഷ്ഠാനവും തിരുത്തുവാന്‍ അവരെ സഹായിക്കുന്നതിനായിരുന്നു. പക്ഷേ അവര്‍ യേശുവിന്റെര ശത്രുക്കളായിത്തീരുകയാനുണ്ടായത്.
മൂന്ന് :- ‘ഞാന്‍ നിന്നെക്കാള്‍ മെച്ചപ്പെട്ടവനാണ്’ എന്നുള്ള ഭാവത്തോടെ ആകരുത്. ഞാനും തെട്ടിപ്പോകാന്‍ വളരെ സാധ്യതയുള്ള വ്യക്തിയാണ് എന്ന് ചിന്തിക്കുകയും വിനയത്തിന്റെ ആത്മാവില്‍ മാത്രം ഇക്കാര്യം നിര്വ്വിഹിക്കുകയും വേണ്ടതാണ്.
വിമര്ശവനങ്ങളെ നാം എങ്ങനെ നേരിടണം? അമേരിക്കയിലെ മൂന്നാമത്തെ പ്രസിഡന്റായിരുന്ന ജെഫേസ്സണ്‍ തന്നെപ്പറ്റി ഓരോരുത്തര്‍ പറയുന്ന വിമര്ശരനം കേട്ടു മനം മടുത്തു പൊതുജീവിതത്തില്‍ നിന്ന് വിരമിക്കുവാന്‍ കൂടി ആലോചിച്ചിരുന്നു. അത് അദ്ദേഹം പ്രസിഡന്‍ ആവുന്നതിനുമുമ്പായിരുന്നു. എബ്രഹാം ലിങ്കണിനുണ്ടായിരുന്ന അനുഭവം മറിച്ചല്ല. പക്ഷേ ലിങ്കണ്‍ അത് നേരിട്ട രീതി വ്യത്യസ്തമായിരുന്നു. അദ്ദേഹമിങ്ങനെ പറഞ്ഞു. ‘എന്റെബ വിമര്ശീകന്മാരോടെല്ലാം മറുപടി പറയുവാന്‍ തുനിയുകയാണെങ്കില്‍ മറ്റൊരു ജോലിക്കും എനിക്ക് സമയമുണ്ടാവില്ല. എന്റെക വെളിച്ചത്തിനനുസരിച്ചു എനിക്ക് നല്ലതെന്ന് തോന്നുന്ന വിധത്തില്‍ എന്റെന ചുമതല കൃത്യമായും സത്യനിഷ്ടമായും നിര്വ്വ്ഹിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. അതിന്റെ് ഫലം ത്രുപ്തികരമാവുന്നുവെങ്കില്‍ മറ്റുള്ളവര്‍ പറഞ്ഞത് ശരിയല്ലന്നു വരും. മറിച്ച് ഫലങ്ങള്‍ തൃപ്തകരമല്ലെങ്കില്‍ ആരുതന്നെ എത്ര പ്രശംസിച്ചാലും എന്റെച നടപടി ശരിയാവാനും തരമില്ല. ഇതാണ് വിമര്ശനകരോട് നാം അവലംബിക്കേണ്ട ശരിയായ മനോഭാവം.’
വിമര്ശകകര്‍ പറയുന്നതില്‍ വല്ല കഴമ്പുമുണ്ടോ എന്ന് വസ്തുനിഷ്ടമായി പരിശോദിക്കേണ്ട ആവശ്യമുണ്ട്. അങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ വല്ല പോരായ്മയും കണ്ടുവെന്നു വരാം. അത് സ്വയം തിരുത്തലിനു നമുക്ക് അവസരമുണ്ടാക്കും. വിമര്ശ്നത്തെ നേരിടാനുള്ള ഏറ്റവും നല്ല മാര്ഗ്ഗം നമ്മുടെ ജീവിതരീതി പരിശുദ്ധമാക്കുകയാണ്.

ചീവീട്

ഫാ. ഗീവര്ഗ്ഗീസ്, വള്ളിക്കാട്ടില്‍

യിരമ്യ 15:19 ‘നീ അധമമായത് ഒഴിച്ച് ഉത്തമമായത് പ്രസ്ഥാവിച്ചാല്‍ നീ എന്റെയ വായ്‌ പോലെയാകും.’
ചീവീടിനെക്കുറിച്ച് ഒരു കഥ കേട്ടിട്ടുണ്ട്. വയനാട്ടുകാരി ഒരു അമ്മച്ചി പറഞ്ഞ കഥയാണ്‌. വയനാടന്‍ കാടുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ ചീവീടുകള്‍ കൂട്ടമായി ചിലയ്ക്കുന്ന ശബ്ദം കേള്ക്കാം . കാത് തുളയ്ക്കും വിധം ശബ്ദം പുറപ്പെടുവിക്കുന്ന ഈ പ്രാണിയുടെ ശരീരം മനുഷ്യന്റെ തള്ളവിരലിന്റെ അത്രയേ വരൂ. ഈ ഇത്തിരി പൊന്നന്റെ ഉള്ളില്‍ നിന്ന് എങ്ങനാ ഇത്ര വലിയ ശബ്ദം പുറപ്പെടുന്നത്? ശരീരത്തിന്‍റെ ഉള്ള് പൊള്ളയായതിനാല്‍ വാ തുറന്ന് വയറിന്റെര ഭാഗം അമര്ത്തി പ്പിടിച്ച് പുറത്തേക്ക് ശ്വാസം തള്ളുമ്പോഴാണത്രെ വിസിലുതുന്നതുപോലെ ഉള്ള ഈ ശബ്ദം പുറപ്പെടുന്നത്. കഥയുടെ അവസാനമാണ് രസം. ഇപ്രകാരം സര്വ്വപശക്തിയോടെ സ്വരം പുറപ്പെടുവിക്കുന്ന ഈ പ്രാണി ചിലച്ച് ;ചിലച്ച് അവസാനം വയര്‍ പൊട്ടി ചത്ത് പോകുമത്രേ. അങ്ങനെ വയറ് പൊട്ടി ചത്തുകിടക്കുന്ന ചില ചീവീടുകളേയും ആ വയനാടന്‍ യാത്രയില്‍ അമ്മച്ചി കാണിച്ചു തന്നു.
മനുഷ്യരിലും ഈ ചീവീടിന്റെ സ്വഭാവമുള്ള ചിലരുണ്ട്. അന്ത്യം വരെ ചിലച്ചു തീര്ക്കു ന്ന ചില ജീവിതങ്ങള്‍. അല്ലെങ്കില്‍ ചിലച്ചു ചിലച്ചു മരിച്ചു പോകുന്ന ചില മനുഷ്യര്‍. ചിലരെ നമുക്കൊന്ന് പരിചയപ്പെടാം. ചുവടെ ചേര്ക്കുനന്ന സ്വഭാവക്കാരോട് നിങ്ങളുടെ സ്വഭാവത്തിന് വല്ല സാമ്യവും തോന്നിയാല്‍ അത് യാദൃശ്ചികമല്ല. അതുകൊണ്ട് തന്നെ തിരുത്താ നൊരുങ്ങുന്നതാകും ഉത്തമം.
• എപ്പോഴും ചിലയ്ക്കുന്നവര്‍
ചിലരുടെ സ്വഭാവമാണത്. മാറ്റിയെടുക്കാന്‍ പ്രയാസം. ഇത്തരക്കാരുടെ ഉള്ളില്‍ ഒന്നുമുണ്ടാകില്ല. ഉള്ളിലുള്ളതെല്ലാം പുറത്ത് പറഞ്ഞുകൊണ്ടിരിക്കും. ഈ സ്വഭാവം അവര്ക്ക്വ ഗുണവും, ദോഷവും സൃഷ്ടിക്കും. ആവശ്യമില്ലാത്തത് ആവശ്യമില്ലാത്തിടത്ത് ആവശ്യത്തിലധികമായി അവതരിപ്പിക്കും. അത് ചിലരെ മുറിപ്പെടുത്തും… ചിലരെ സുഖിപ്പിക്കും… ചിലര്‍ ഈ സ്വഭാവത്തെ മുതലെടുക്കും. ഈ സ്വഭാവത്തെ ഉള്ക്കൊവള്ളാനും സ്വീകരിക്കുവാനും മനസ്സുള്ള ആള്‍ അല്ല ഇവരുടെ ജീവിത പങ്കാളിയെങ്കില്‍ കുടുംബം തകരാനും ഇത് മതി. എന്നാല്‍ ഉള്ളില്‍ ഒന്നും ഒതുക്കി വയ്ക്കാതെ എല്ലാം തുറന്ന് പറയുന്ന ആള്‍ ആണ് എന്റെബ പങ്കാളിയെന്നു കരുതിയാല്‍ കുടുംബം സ്വര്ഗ്ഗ മാകാനും ഇതു മതി.
• കാര്യമറിയാതെ ചിലക്കുന്നവര്‍
അടുത്തകാലത്ത് കാണുന്ന കുടുംബ പ്രശ്നങ്ങളില്‍ പലതും കാര്യമറിയാതെ രൂപപ്പെടുന്നവയാണ്. ജോലി കഴിഞ്ഞ് വീട്ടില്‍ വരുന്ന ഭര്ത്താൂവ് കോപിക്കുന്നത് ജോലി സ്ഥലത്തെ പ്രശ്നങ്ങള്‍ കൊണ്ടാകാം. ഇവിടെ ഭാര്യ പറയുന്നു അദ്ദേഹം കോപിച്ചത് എന്നെ ഇഷ്ടമല്ലാത്തതു കൊണ്ടാണെന്ന്. സമൂഹത്തിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ മാധ്യമങ്ങളില്‍ കാണുന്നത് മിക്കവാറും കഥയറിയാതെയുള്ള ചിലമ്പുകളായി തോന്നാറുണ്ട്. ഓരോ വാക്കും ഉപയോഗിക്കുമ്പോള്‍ തിരിച്ചറിയുക ഞാന്‍ കേട്ടതും, അറിഞ്ഞതും, വിശ്വസിക്കുന്നതും സത്യമാകണമെന്നുറപ്പില്ല എന്ന്‍. ഈ തിരിച്ചറിവോടെയുള്ള സംഭാഷണം ശീലിക്കുന്നതാവും നല്ലത്.
• കഥ മെനഞ്ഞ് ചിലയ്ക്കുന്നവര്‍
ചിലര്‍ ഭാവനയില്‍ കഥ മെനയുന്നവരാണ്. ചെറിയൊരു തുറുപ്പ് കിട്ടിയാല്‍ അവിടെ തുടങ്ങി കഥ മെനയും. അങ്ങനെ മെനയപ്പെട്ട കഥകള്‍ മനസ്സില്‍ സൂക്ഷിച്ചു കൊണ്ടാകും ഈ വ്യക്തി സംസാരിക്കുന്നത്. യാഥാര്ത്ഥൂയവുമായി യാതൊരു ബന്ധവും ഈ കഥയ്ക്ക്‌ ഉണ്ടാകണമെന്നില്ല. സ്വയം കഥ മെനയുന്നവര്‍ അവരുടെ മാനസീകാവസ്ഥയ്ക്കനുസൃതമായിട്ടാണ് കഥ മെനയുക. ഉള്ളില്‍ നിരാശ നിറഞ്ഞു നില്ക്കുമന്ന വ്യക്തി മനസ്സില്‍ മെനയുന്ന കഥയ്ക്ക്‌ നിരാശയുടെ ഭാവമുണ്ടാകും.ഇങ്ങനെ മെനയപ്പെട്ട കഥയാണ് തുടര്ന്നു ള്ള അവരുടെ മനോഭാവത്തെയും, സമീപനത്തേയും നിയന്ത്രിക്കുന്നത്‌. ആകയാല്‍ ക്രിസ്തു കേന്ദ്രീകൃതമായി ചിന്തിച്ചുകൊണ്ട്‌ യാഥാര്ത്ഥ്യങ്ങളെ കണ്ടെത്തി അവയെ ഉള്ക്കൊ ള്ളുവാന്‍ നമുക്ക് കഴിയട്ടെ.
• മുനവച്ചുള്ള ചിലമ്പലുകള്‍
അപകടകാരികളാണ് ഇങ്ങനെയുള്ളവര്‍. ഇവര്‍ വാ തുറക്കുമ്പോഴേ കൂടെ ഉള്ളവര്ക്ക്ട ഭയമാണ്. ഹൃദയത്തെ വേദനിപ്പിക്കുന്ന വാക്കുകളാകും ഇവരില്‍ നിന്ന് പുറത്തു വരിക. ദിവസത്തിന്റെം ആരംഭത്തില്‍ ഇവരോട് സംസാരിക്കേണ്ടി വന്നാല്‍ അന്നേ ദിവസം മുഴുവനും മനസമാധാനം നഷ്ടപ്പെട്ടേക്കാം. തങ്ങളുടെ വാക്കുകളാല്‍ മറ്റൊരാള്‍ വേദനിച്ചു എന്നറിയുമ്പോള്‍ ഇവര്‍ ഒരു ആശ്വാസം അനുഭവിക്കുന്നതായും തോന്നിയിട്ടുണ്ട്. മരിച്ചാലും മറക്കില്ല ഇപ്രകാരമുള്ള മുനവച്ച വാക്കുകള്‍.
• അനുകരിച്ച് ചിലമ്പുന്നവര്‍
ഇപ്പോഴത്തെ കുട്ടികളുടെ സംഭാഷണം ശ്രദ്ധിചിട്ടുണ്ടോ? ഉപയോഗിക്കുന്ന മലയാളത്തിന് ചില പ്രത്യേകതകള്‍ ഉണ്ട്. കൊച്ചു കുട്ടികള്‍ സ്ഥിരം കാര്ട്ടൂ ണ്‍ ചാനലുകള്‍ കണ്ട് അവരുടേത് കൊച്ചു ടി വി ഭാഷയാണെന്ന് തോന്നിയിട്ടുണ്ട്. വലിയ കുട്ടികളെ മംഗ്ലീഷ് സംഭാഷണവും. കുട്ടിത്തത്തിന്റെ കൊഞ്ചല്‍ ഭാഷ ഇന്ന് കാര്ട്ടൂനണ്‍ ചാനല്‍ കണ്ടു തുടങ്ങുന്നതോടെ അസ്തമിക്കുന്നു. ഈ പ്രശ്നം മുതിര്ന്നൂവരേയും ബാധിച്ചിട്ടുണ്ട്. അടുത്ത കാലത്ത് കണ്ട ഒരു കുടുംബ പ്രശ്നത്തിലെ വില്ലന്‍ സീരിയലാണ്. സീരിയലിലെ അമ്മയാകാനും, മകളാകാനും മത്സരിച്ച് കുടുംബം ഇന്ന് തകര്ച്ച യിലാണ്. അനുകരണ ജീവിതം ഒരുവന്റെച വ്യക്തിത്വത്തെ നശിപ്പിക്കുന്നു. ദൈവം തന്നിട്ടുള്ള സൃഷ്ടിച്ചപ്പോള്‍ ദൈവം സ്പെഷ്യല്‍ ആയി നല്കിരയിട്ടുള്ളതാണ്. അത് തിരിച്ചറിഞ്ഞ് വളര്ത്തുയക.
ഇപ്രകാരം ചീവീടിനെപ്പോലെ ചിലച്ച് ചിലച്ച് നാം മരിക്കാതിരിക്കട്ടെ. ജീവിതം വിലയുള്ളതാക്കാന്‍ താഴെപ്പറയുന്നവ സ്വഭാവമാക്കുക.
1. ശാന്തമായ സംഭാഷണം ശീലിക്കുക.
2. പെട്ടന്ന്‍ പ്രതികരിക്കാതിരിക്കുക.
3. വിവേകത്തോടെ സംസാരിക്കുക.
4. ആശ്വാസത്തിന്റെ ഭാഷ സ്വീകരിക്കുക.
5. കേള്ക്കു ന്നവര്ക്ക്ക ആത്മീയ വര്ദ്ധവന വരുത്തി സംസാരിക്കുക.

അങ്ങനെ നീ അധമമായത് ഒഴിച്ച് ഉത്തത്തമാമായത് പ്രസ്ഥാവിച്ചാല്‍ നീ എന്റെീ വായ്‌ പോലെയാകും. യിരമ്യ 15:19.

പടിവാതിലില്‍ നിന്‍ പദനിസ്വനം കേട്ടപോലെ

ലിസ്സ ജോര്ജ്
എത്ര വര്ഷ്ങ്ങള്ക്കുന മുമ്പ് എന്നോര്മ്മവയില്ല. ഒരു ദിവസം ശാലോം ടി. വി ഓണ്‍ ചെയ്തപ്പോള്‍ ബഹു. ഫാ. ബോബി ജോസ് കപ്പുച്ചില്‍ ഒരു ഇന്റര്വ്യൂജ (അഭിമുഖം) നടത്തുകയായിരുന്നു. അഭിമുഖത്തില്‍ പങ്കെടുത്തിരുന്ന മറ്റേ വ്യക്തി പ്രശസ്ത സാഹിത്യകാരനും, കോളേജ് അദ്ധ്യാപകനും, നിരൂപകനുമൊക്കെയായ കെ.പി അപ്പന്‍ ആയിരുന്നു. ചോദ്യം ഇങ്ങനെയായിരുന്നു ‘സര്‍ യേശുവിനെ എപ്പോഴെങ്കിലും നേരിട്ട് കണ്ടിട്ടുണ്ടോ?’ അദ്ദേഹം മറുപടി പറഞ്ഞതിഞ്ഞനെയാണ്, ‘എന്റെേ ബാല്യകാലം എപ്പോഴും ഒറ്റപ്പെടലിന്റെയും, തിരസ്ക്കരണത്തിന്റെയും, ഏകാന്തതയുടെയും ഒക്കെയായ അനുഭവങ്ങളായിരുന്നു. പ്രൈമറി, യു.പി ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ മുതല്‍ ഇത്തരം ഒറ്റപെട്ട വേദന നിറഞ്ഞ അവസരങ്ങളില്‍ ഞാന്‍ ദുഖിതനായി ഒറ്റപ്പെട്ടിരിക്കുമ്പോള്‍ എന്നെ ആശ്വസിപ്പിക്കുന്ന, സാന്ത്വനിപ്പിക്കുന്ന ക്രിസ്തു സാന്നിദ്ധ്യം ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.’ അപ്പോള്‍ ഫാ.ബോബി എടുത്തു ചോദിച്ചു, ‘എപ്പോഴെങ്കിലും ക്രിസ്തുവിനെ നേരിട്ട് കണ്ടിട്ടുണ്ടോ?’ അതിന് അപ്പന്‍ സര്‍ പറഞ്ഞ മറുപടി ഇതായിരുന്നു. ‘തല താഴ്ത്തി ഇരിക്കുന്ന ഞാന്‍ തല ഉയര്ത്തു മ്പോഴേക്കും ചുവപ്പ് മേലങ്കിയുടെ അറ്റം തറയില്‍ ഉറഞ്ഞു നീങ്ങുന്നത്‌ ഞാന്‍ കണ്ടിട്ടുണ്ട്. ആ പദനിസ്വനം ഞാന്‍ കേട്ടിട്ടുണ്ട്.’
ക്രിസ്ത്യാനി എന്ന് അഭിമാനിക്കുന്ന നമുക്ക് മുമ്പിലും ദുഖത്തിന്റെയും, തീവ്രവേദനയുടെയും, ഏകാന്തതയുടെയും, നിന്ദനത്തിന്റെയും, പരിഹാസത്തിന്റെയും കയ്പുനീരനുഭവങ്ങളില്‍ ഈ ചുവന്ന മേലങ്കിക്കാരന്‍ അടുത്ത് വരുന്നുണ്ട്. തൊട്ടുതലോടുന്നുണ്ട്. വാക്കുകള്ക്കും മേലായ ചിന്തകളിലൂടെ ആശ്വസിപ്പിച്ചിട്ട് കടന്നു പോകുന്നുണ്ട്. പക്ഷേ ആ വസ്ത്രാഞ്ചനത്തിന്റെ വിളുമ്പു (അറ്റം) നാം കാണാതെ പോകുന്നുണ്ടോ? തിക്കിലും, തിരക്കിലും കടന്നു പോകുന്ന മനുഷ്യന്‍ വിശ്വാസത്തോടെ ആശിക്കുന്നില്ല. ആ രക്ത സ്രവക്കാരിയെപ്പോലെ… ആദ്യമായി ദൈവമായ കര്ത്താകവിന്റെ പദനിസ്വനം കേട്ടത് ആദിമനുഷ്യനായിരുന്ന ആദവും അവന്റെ ഇണയായ ഹവ്വയുമാണ്. ഉല്പ്പിത്തി മൂന്നിന്റെ എട്ടില്‍ പറയുന്നു. ‘വെയിലരിയപ്പോള്‍ ദൈവമായ കര്ത്താടവ് തോട്ടത്തില്‍ ഉലാത്തുന്നതിന്റെ ശബ്ദം അവന്‍ കേട്ടു. പുരുഷനും ഭാര്യയും അവിടുത്തെ മുന്പിതല്‍ നിന്ന് മാറി തോട്ടത്തിലെ മരങ്ങള്ക്കിരടയില്‍ ഒളിച്ചു. അനുസരണക്കേട്‌ കാണിച്ച്‌ പാപബോധത്താല്‍ മനം തകര്ന്നര ആദിമ മനുഷ്യനെ തേടിയെത്തിയ ദൈവം അവിടുത്തെ പദനിസ്വനം കേട്ട മനുഷ്യന്‍. ദൈവത്തിന്റെ സൃഷ്ടി ഇന്നിന്റെസ പ്രശ്നം പാപബോധമില്ല ദൈവത്തിന്റെ‍ സ്വരവും കേള്ക്കു്ന്നില്ല എന്നതാണ്.’
ഉല്പ്പവത്തി 18:1 മെമ്രയുടെ ഓക്ക് മരത്തോപ്പിന് സമീപം കര്ത്താണവ് അബ്രഹാത്തിനു പ്രത്യക്ഷനായി. വെയില്‍ മൂത്ത സമയത്ത് അബ്രാഹം തന്റൊ കൂടാരത്തിന്റെ വാതില്ക്കമല്‍ ഇരിക്കുകയായിരുന്നു. അവന്‍ തലയുയര്ത്തിു നോക്കിയപ്പോള്‍ മൂന്നുപേര്‍ താനിക്കെതിരെ നിക്കുന്നത് കണ്ടു. നമ്മുടെ ദുഖത്തിന്റെ, സങ്കടത്തിന്റെ, ഭാരങ്ങളുടെ, ക്ലേശങ്ങളുടെ മദ്ധ്യേ ദുഖിതനായി പരാജിതനായി തലതാഴ്ത്തി ഇരിക്കുമ്പോള്‍ മൂന്നാളുകള്‍ (പിതാവ്, പുത്രന്‍, പരിശുധത്മാവ്) നമുക്കെതിരെ നമ്മെ തന്നെ നോക്കിക്കൊണ്ട്‌ നില്ക്കു ന്നുണ്ട്. ആ പദവിന്യാസം കേള്ക്കു മ്പോള്‍ ഒന്ന് തലയുയര്ത്തി നോക്കണം. എങ്കിലേ കേള്ക്കാ ന്‍ കഴിയു. ഒന്ന് കാതോര്ക്കുണം എങ്കിലേ കേള്ക്കാ ന്‍ കഴിയു, പിതാവിനെയും, ജേഷ്ടനേയും വഞ്ചിച്ച് ഒളിച്ചോടിപ്പോയ യാക്കോബും ദൈവത്തെ അംഗീകരിക്കുകയും ഓര്മ്മിചക്കുകയും ചെയ്തതുകൊണ്ട് യാക്കോബ് ജേഷ്ട്നരുകിലേക്ക് തിരിച്ചു വരുന്ന വഴിയില്‍ യബ്ബോക്ക് എന്ന കടവില്‍ യക്കോബുമായി നേര്ക്കു നേര്‍ കാണുന്ന ദൈവത്തെ കാണാം.യാക്കോബിന്റെ മനസ്സ് കലുഷിതമായിരുന്ന സമയമാണ് അത് നാം മറക്കരുത്. ജേഷ്ഠന്‍ എങ്ങനെ പ്രതികരിക്കും വര്ഷാങ്ങള്ക്കുു മുമ്പ് കടിഞ്ഞൂലവകാശവും അപ്പന്റെ അനുഗ്രഹവും എല്ലാം ജേഷ്ടനായ ഏസാവില്‍ നിന്ന് തന്ത്രപൂര്വ്വം പിടിച്ചു വാങ്ങി നാട് വിട്ടുപോയിട്ട് ധനികനായി തിരിച്ചു വരുന്ന വഴിയാണ്. എങ്കിലും യാക്കോബിന്റെട മനസ്സില്‍ പശ്ചാത്താപം ഉണ്ടാകുന്നു. തനിയ്ക്കുള്ളവയില്‍ നിന്ന് സമ്മാനങ്ങള്‍ കൊണ്ട് ജേഷ്ടനെ സ്നേഹിക്കാന്‍ ആഗ്രഹിക്കുമ്പോഴേയ്ക്കും അനുഗ്രഹങ്ങളുമായി വഴിയില്‍ കാത്തു നില്ക്കു ന്ന ദൈവത്തിന്റെഗ സാന്നിദ്ധ്യം.
ഉയരത്തെഴുന്നേറ്റ ക്രിസ്തു മഗ്ദലന മറിയത്തിനും കതകടച്ച് യഹൂദരെ ഭയന്നിരുന്ന ശിഷ്യന്മാര്ക്കുംമ തങ്ങളോടു സംസാരിച്ച് കൊണ്ട് എമ്മാവൂസിലേയ്ക്ക് നടക്കും വഴികളിലും, തോമസിനോട് സംശയങ്ങള്‍ തീര്ത്തു് കൊടുക്കാം നീ വാ എന്റെത പാര്ശ്വങത്തില്‍ നിന്റെ കരങ്ങള്‍ വയ്ക്കൂ. എന്റെക ആണിപ്പഴുതുകളില്‍ നിന്റെവ വിരലിട് എന്ന്‍ സ്നേഹത്തോടെ ക്ഷണിക്കുന്ന ക്രിസ്തുവിനെ ഈ നാളുകളില്‍ നാം തിരുവചന കേള്വിഷയിലൂടെ തിരിച്ചറിയുമ്പോഴും ഒരു പഴങ്കഥ കേള്ക്കു ന്നതുപോലെ ഹൃദയം മരവിച്ച് നാം നില്ക്കു കയാണോ?
ഒരു തെറ്റും ചെയ്യാതിരുന്നിട്ടും പാപിനി എന്ന് കുത്തപ്പെട്ട സൂസന്ന എന്ന സുകൃതിനിയെ രക്ഷിക്കാന്‍ ദാനിയേല്‍ എന്ന ഒരു ബാലനെ നിയോഗിക്കുന്ന ദൈവം സിംഹക്കുഴിയില്‍ ദാനിയെലിനെ കരുതുന്ന ദൈവം. അഗ്നിചൂളയില്‍ ദൈവഭക്തരായ മൂന്നു യുവാക്കളുടെ കൂടെ ഇറങ്ങിച്ചെന്ന് അവര്ക്ക്ള ആശ്വാസം പകര്ന്ന ദൈവം ആ ദൈവം ഇന്നും ജീവിക്കുന്നുണ്ട്. തിരിച്ചറിയുന്നില്ല നാം എന്ന് മാത്രം. എവിടെയോ വിദൂരത്തിലിരിയ്ക്കുന്ന ദൈവത്തെ തേടുന്നവരാണ് നാം ഇന്നും. എന്നാല്‍ അവിടുന്ന് നമ്മളില്‍ തന്നെയില്ലേ. നമ്മുടെ ഹൃദയമല്ലേ അവിടുത്തെ വസഗേഹം. നാം നടക്കുമ്പോള്‍ കൂടെ നടന്ന ദൈവം. പിന്നെന്തേ ആ പദനിസ്വനം നാം കേള്ക്കാംതെ പോവുന്നു. ഒരു തരി അപ്പത്തോളം അവിടുന്ന് ചെറുതായി നമ്മില്‍ വസിക്കാന്‍ വേണ്ടി.
അവിടുന്ന് നിശ്വസിച്ചയച്ച ജീവശ്വാസമല്ലേ നാം ഓരോരുത്തരും പരസ്പരം സ്നേഹത്തോടെ ത്യാഗത്തോടെ അപരനിലേയ്ക്ക് നോക്കുമ്പോള്‍ ആ കണ്ണുകളില്‍ നിറയുന്ന കരുണയല്ലേ ദൈവത്തിന്റെ മുഖഛയ . അതെ അവിടുന്ന് പറഞ്ഞു ‘നമുക്ക് നമ്മുടെ ‘ഛmയയിലും, സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം’ ഉല്പ്പെത്തി 1:26. ഒരു കൊച്ചു കുട്ടിയോട് നീ ഈശോയെ കണ്ടിട്ടുണ്ടോ എന്ന് മതപടന ക്ലാസ്സിലെ അദ്ധ്യാപിക ചോദിച്ചപ്പോള്‍ യാതൊരു സംശയവും കൂടാതെ കുട്ടി ഉത്തരം നല്കിു. ഞാന്‍ ടീച്ചറില്‍ ഈശോയെ കാണുന്നു.ടീച്ചര്‍ ജിജ്ഞാസയോടെ വിശദീകരണം തേടിയപ്പോള്‍ അവന്‍ പറയുന്നു, ടീച്ചര്‍ എല്ലാ ദിവസവും ഈശോയെ സ്വീകരിക്കുന്നില്ലേ? കുഞ്ഞ് കുഞ്ഞ് അപ്പമായ ഈശോയെ കഴിച്ച് കഴിച്ച് ടീച്ചര്‍ വലിയ ഈശോയായി മാറില്ലേ അതാ ഞാന്‍ പറഞ്ഞതെന്ന്. നാം എത്ര കഴിച്ചാലും ഈശോയുടെ ഒരു നന്മയെങ്കിലും കരുണയുടെ ഒരു തരിയെങ്കിലും വേദനിയ്ക്കുന്നവനിലേയ്ക്ക് ആശ്വാസത്തിsâ ഒരു പദനിസ്വനം ഒക്കെ എന്നാവും…